പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു

June 11th, 2010

ballot - box- epathramഅബുദാബി :  പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍    ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ.  ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു. 

വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന   ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.

പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.  തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല.  ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ്‌ രണ്ടു മാസം കൂടി നീട്ടി

June 1st, 2010

മസ്ക്കറ്റ്‌ : വിസാ കാലാവധി തീര്‍ന്നിട്ടും നിയമ വിരുദ്ധമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് നിയമ വിധേയമായി പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള പൊതു മാപ്പിന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മെയ്‌ 31 ന് തീരേണ്ടതായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍

May 25th, 2010

gulf-jailതൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്

ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക്‌ ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.

ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.

മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍

May 25th, 2010

uae-worker-restingഅബുദാബി : യു.എ.ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കുള്ള ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഉച്ച വിശ്രമ സമയം ഒരു മാസം കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് യു. എ. ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചി രിക്കുന്നത്. രണ്ട് മാസം ഉച്ച വിശ്രമം എന്ന മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ നിന്ന് മാറി ഈ വര്‍ഷം ഒരു മാസം കൂടുതല്‍  ഉച്ച വിശ്രമം അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനി ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമ സമയം. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യു. എ. ഇ. കോണ്‍ട്രാക്ടേഴ്സ് അസോസിയേ ഷനുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയി ട്ടുണ്ടെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പിലാക്കി ക്കൊണ്ടിരിക്കു ന്നതെന്നും സഖര്‍ ഗോബാഷ് പറഞ്ഞു.

ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായി തൊഴില്‍ സ്ഥലങ്ങളില്‍ അറബിയിലും തൊഴിലാളികള്‍ക്ക് മനസിലാവുന്ന മറ്റ് ഭാഷകളിലും എഴുതി ഒട്ടിച്ചിരിക്കണമെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകളും തണുത്ത വെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി യിരിക്കണം.

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികളെ പിടികൂടാനായി ഈ വര്‍ഷം പരിശോധനാ ഇന്‍സ് പെക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ബീമാസ് പറഞ്ഞു.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ 10,000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. വീണ്ടും നിയമം ലംഘിച്ചാല്‍ പിഴ 20,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും. ഒപ്പം ആറ് മാസത്തേക്ക് ഈ കമ്പിനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.

മൂന്നാമതും നിയമം ലംഘിച്ചാല്‍ 30,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഒപ്പം ഒരു വര്‍ഷത്തേക്ക് ഇത്തരം കമ്പനികള്‍ക്ക് വിസ അനുവദിക്കില്ല.

ഉച്ച വിശ്രമ സമയം ഒരു മാസത്തേക്ക് കൂടി വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് ഉച്ച വിശ്രമം അനുവദിച്ചത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുതയില്ല

May 11th, 2010

ഖത്തറില്‍ ഈ മാസം 13 മുതല്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുത ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ചെക്കുകള്‍ കൈമാറിയ അന്നു മുതല്‍ തന്നെ അതിലെ തീയതി പരിഗണിക്കാതെ പണം പിന്‍വലിക്കാന്‍ ബാങ്കില്‍ സമര്‍പ്പി ക്കാവുന്നതാണ്.

ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിരവധി ചെക്ക് കേസുകള്‍ വന്ന സാഹചര്യ ത്തിലാണ് ഖത്തറിന്‍റെ ഈ നടപടി. ചെക്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ രാജ്യത്ത് രണ്ട് കോടതികള്‍ സ്ഥാപിക്കുവാനും തീരുമാനമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 6« First...23456

« Previous Page« Previous « തെരുവു കുട്ടികള്‍ക്ക് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍
Next »Next Page » ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ – ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine