അബുദാബി : പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ. ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു.
വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.
പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല. ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, പ്രവാസി
വന്‍വ്യവസായി തങളുടെ ബിനാമികളെയും ഉപയോഗിച്ച് തങളുടെ അനുഭാവികളെ പ്ലയിറ്റ് ചര്‍ട്ടര് ചെയ്ത് കൊണ്ടുപോയി വോട്ട് ചെയ്യിച്ച് തിരിച്ച് കൊണ്ടൂവരാമെന്നും കരുതുന്നുണ്ടാകും…ഇതു തന്നെയാണ് നടക്കുവാന്‍ പോകുന്നത് സാധാരണക്കാരന്റെ സമതിധാനവകാശം ഇന്നും സ്വപ്നം തന്നെ
പ്രവാസി വോട്ടവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കബളിപ്പിക്കുകയാണു. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവിടെ നിന്നുകൊണ്ട് വോട്ട് ചെയ്യനുള്ള അവകാശമാണു വേണ്ടത്.അല്ലാതെ ഇലക്ഷന്‍ സമയത്ത് നാട്ടിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമല്ല. ഇങിനെ ചെയ്യുന്നതിനെയാണോ പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് പെരുമ്പറയടിക്കുന്നത്. ഇതിന്നു വേണ്ടിയാണോ ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പോകുന്നത്.
ഇങിനെ ചെയ്യുന്നതുകൊണ്ട് ലക്ഷക്കണക്കായ സാധാരണക്കാരായ വിദേശത്ത് പണിയെടുക്കുന്നവര്‍ക്ക് യാതൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല.സമൂഹത്തില്‍ സമ്പന്നരായ വന്‍കിടക്കാര്‍ക്കും വ്യവസായികള്‍ക്കും മാത്രമേ ഇതിന്റെ ഗുണം ലഭിക്കുകയുള്ളു. യഥാര്‍ത്ഥത്തില്‍ സാധരണക്കാരെ തിരെഞ്ഞെടുപ്പില്‍ നിന്ന് പാടെ മാറ്റീ നിര്‍ത്തുന്നതിന്നു വേണ്ടിയുള്ള സര്‍ക്കാറിന്റെ കുല്‍സിതശ്രമാണു ഇതില്‍ നിന്ന് വെളിവാകുന്നത്.
വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത്..എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും..നാട്ടില്‍നിന്ന് വിട്ട് വിദേശരാജ്യത്ത് പോയി രണ്ടും മൂന്നും കൊല്ലം പണിയെടുത്ത് ഒരു മാസത്തിന്നും ഒന്നരമാസത്തിന്നും ലീവന്ന്‍ തിരിച്ച് വരുന്നവരാണു കേരളത്തില്‍ നിന്നുള്ള ഒട്ടു മിക്ക തൊഴിലാളികളും.ഇത്തരക്കാരെ കബളിപ്പിക്കുന്ന തരത്തിലല്ലെ ഇന്ന് പ്രവാസികള്‍ക്ക് വോട്ടാവകാശം നല്‍കുന്നതിന്ന് നിയമം കൊണ്ടുവരുന്നുവെന്ന പ്രചരണത്തിലൂടെ സര്‍ക്കാറ് ചെയ്യുന്നത്…..പ്രവാസികള്‍ക്ക് അവര് ജോലിയെടുക്കുന്ന രാജ്യത്തുനിന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം വേണം അതിനുള്ള എന്തെങ്കിലും സൗകര്യം ചെയ്യാന്‍ സര്‍ക്കാരിന്ന് സാധിക്കുമോ… അതിനുള്ള സൗകര്യം ചെയ്യാതെ വീമ്പുളക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല..
പിന്നെ വന്‍വ്യവസായി തങളുടെ ബിനാമികളെയും ഉപയോഗിച്ച് തങളുടെ അനുഭാവികളെ പ്ലയിറ്റ് ചര്‍ട്ടര് ചെയ്ത് കൊണ്ടുപോയി വോട്ട് ചെയ്യിച്ച് തിരിച്ച് കൊണ്ടൂവരാമെന്നും കരുതുന്നുണ്ടാകും..പണ്ട് ഇവിടെ നിന്ന് പോകുന്നവരുടെ കയ്യില്‍ അഞ്ചു കിലോ സ്വര്‍ണ്ണം കൊണ്ടുപോകാന്‍ തയ്യാറുള്ളവര്‍ക്ക് റിട്ടേണ്‍ ടിക്കറ്റും പതിനായിരം രൂപയും കൊടുത്തിരുന്നു.. ഇനി നമുക്ക് കേള്‍ക്കാം കോണ്‍ഗ്രസ്സിന്ന് വോട്ട് ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക്ക്ക് നാട്ടിലേക്ക് റിട്ടേണ്‍ ടിക്കറ്റും പതിനായിരം രൂപയും. കാത്തിരുന്ന് കാണാം