സൌജന്യ വൈദ്യ സഹായ ക്യാമ്പ്‌

September 21st, 2010

medical-camp-epathramദുബായ്‌ : ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ്‌ ദുബായ്‌ സോനാപൂര്‍ തൊഴില്‍ ക്യാമ്പ്‌ പരിസരത്ത് സൌജന്യ വൈദ്യ സഹായ ക്യാമ്പ്‌ നടത്തുന്നു. സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ്‌ ക്യാമ്പ്‌ തുടങ്ങുന്നത്. ഉച്ചയ്ക്ക് 1 മണി വരെ രെജിസ്ട്രേഷന്‍ തുടരും. ഇന്ത്യന്‍ കോണ്‍സുലെറ്റുമായി സഹകരിച്ചു ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ്‌ നടത്തി വരുന്ന സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് തൊഴില്‍ ക്യാമ്പിന്റെ അങ്കണത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പ്‌ ഡി.എം. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ഉദ്ഘാടനം ചെയ്യും.

ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുമുള്ള 12 ഡോക്ടര്‍മാരും 20 ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കും. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് കമ്പനിയിലെ ജീവനക്കാരും ഡി. എം. ഹെല്‍ത്ത്‌ കെയര്‍ ജീവനക്കാരും വളണ്ടിയര്‍മാരായി പങ്കെടുക്കും.

അര്‍ഹരായവര്‍ക്ക് സൌജന്യമായി മരുന്നും തുടര്‍ന്നുള്ള ചികില്‍സയ്ക്കുള്ള പ്രത്യേക ഏര്‍പ്പാടുകളും ചെയ്തു കൊടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ക്യാമ്പ്‌ ബോസിനെയോ അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് സൂപ്പര്‍വൈസര്‍ വല്സനെയോ (050 6784243), കോര്‍ഡിനേറ്റര്‍ നവാസ്‌ ഇബ്രാഹിനിനെയോ (050 6059650) സെപ്തംബര്‍ 23നകം ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയുള്ള സമയത്ത് ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരുട്ടില്‍ ഒരു ഇഫ്താര്‍

September 6th, 2010

kmcc-saja-iftar-epathram

ഷാര്‍ജ : നക്ഷത്ര ഹോട്ടലുകളിലെ വര്‍ണ്ണ ദീപാലംകൃത ഹാളുകളില്‍ പ്രമുഖ വ്യക്തിത്വങ്ങളെയും വ്യവസായികളെയും അതിഥികളായി ക്ഷണിച്ചു നടത്തുന്ന ഇഫ്താറുകള്‍ക്ക് അപവാദമായി ദുബായ്‌ തൃശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച ഇഫ്താര്‍. വെള്ളവും വൈദ്യുതിയും ഇല്ലാത്ത ലേബര്‍ ക്യാമ്പും, ജോലിയും ശമ്പളവും ഇല്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ക്യാമ്പുകള്‍ അടക്കം ഷാര്‍ജ സജയിലെ മൂന്നു തൊഴിലാളി കേന്ദ്രങ്ങളിലെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികള്‍ക്കാണ് കെ. എം. സി. സി. ഇഫ്താര്‍ സംഘടിപ്പിച്ചത്.

kmcc-saja-8-epathram

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഇന്ത്യാക്കാര്‍ക്ക്‌ പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌ സ്വദേശികളായ തൊഴിലാളികളും സംഗമത്തില്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ഒരു ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും വിതരണം ചെയ്തു. ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ ഉദ്ഘാടനം ഷാഫി നിര്‍വഹിച്ചു.



വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന ലേബര്‍ ക്യാമ്പില്‍ ദുബായ്‌ കെ.എം.സി.സി. തൃശൂര്‍ ജില്ല സംഘടിപ്പിച്ച ഇഫ്താര്‍

സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ, ജില്ലാ ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌, കോ-ഓര്‍ഡിനേറ്റര്‍ എന്‍. കെ. ജലീല്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, നിയോജക മണ്ഡലം ഭാരവാഹികളായ ബഷീര്‍ മാമ്പ്ര, ഉമ്മര്‍ മണലാടി, അഷ്‌റഫ്‌ കിള്ളിമംഗലം, എ. സി. മുസ്തഫ, പി. എ. ഹനീഫ, അസൈനാര്‍, എന്‍. എം. ഷാഹുല്‍ ഹമീദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.വൈ.എസ്. സാന്ത്വനം പദ്ധതി

August 27th, 2010

khaleel-thangal-1-epathramദുബായ്‌ : സാന്ത്വനം എന്ന പേരില്‍ എസ്‌. വൈ. എസ്‌. നടപ്പിലാക്കുന്ന ജീവ കാരുണ്യ, ആതുര സേവന പ്രവര്‍ത്തനങ്ങളുടെ തൃശൂര്‍ ജില്ലാ തല വിഭവ സമാഹരണ ഉദ്ഘാടനം അല്‍ ശിഫ മെഡിക്കല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. മുഹമ്മദ്‌ കാസിമില്‍ നിന്നും സഹായം സ്വീകരിച്ച്‌ ജില്ലാ ഖാസി സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. ദുബൈ മര്‍കസില്‍ നടന്ന ജില്ലാ മഹല്ല്‌ സൗഹൃദ സംഗമത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ്‌ പി. കെ. ബാവ ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.

ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സ്‌ സര്‍വീസ്‌, 50 മഹല്ലുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, 500 രോഗികള്‍ക്ക്‌ പ്രതിമാസ മെഡിക്കല്‍ അലവന്‍സ്‌, 500 കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യ റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംഗമത്തില്‍ മാടവന ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍, എ. കെ. അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, കെ. ആര്‍. നസ്‌റുദ്ദീന്‍ ദാരിമി, വി. സി. ഉമര്‍ഹാജി, വരവൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി, സി. എം. എ. കബീര്‍ മാസ്റ്റര്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, പി. എസ്‌. എം. കമറുദ്ദീന്‍ പാവറട്ടി, അബൂബക്കര്‍ ഹാജി നാട്ടിക, കുഞ്ഞി മുഹമ്മദ്‌ സഖാഫി തൊഴിയൂര്‍, പി. എ. മുഹമ്മദ്‌ ഹാജി, നവാസ്‌ എടമുട്ടം എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ സഖാഫി വാടാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എം. അബ്ദുറഹിമാന്‍ മൌലവിക്ക് സ്വീകരണം

August 21st, 2010

um-abdurahiman-maulavi-epathramഷാര്‍ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക്‌ കോംപ്ലക്സ്‌ നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന്‍ മൌലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ്‌ ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

[singlepic id=17 w=400 float=center]

കേവലം എല്‍. കെ. ജി. യും പ്രാഥമിക മദ്രസയുമായി 1993ല്‍ പരേതനായ സി. എം. അബ്ദുല്ല മൌലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ – അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥി കള്‍ക്കുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂനിവേഴ്സിറ്റി അംഗീകാരത്തോടെ ഡിഗ്രി തലത്തില്‍ ഒട്ടനവധി ആര്‍ട്ട്സ് ആന്‍ഡ്‌ സയന്‍സ് മാനേജ്മെന്റ് കോഴ്സുകളും ഈ വര്ഷം മുതല്‍ പി. ജി. കോഴ്സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു. എം. മൌലവി പറഞ്ഞു.

ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന. സെക്രട്ടറിയും കെ. എം. സി. സി. യു. എ. ഇ. കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സഅദ് പുറക്കാട്‌, കെ. എം. ഷാഫി ഹാജി, ശുഐബ്‌ തങ്ങള്‍, ഖലീല്‍ റഹ് മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ്‌ പാറപ്പള്ളി, സീതി മുഹമ്മദ്‌. എം. പി. മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. അബ്ബാസ്‌ കുന്നില്‍ സ്വാഗതവും, ബി. എസ്. മഹമൂദ്‌ നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമവും നടന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌

August 7th, 2010

[singlepic id=16 w=400 float=center]

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. കൊല്ലം ജില്ലാ കമ്മിറ്റിയും അജ്മാന്‍ ഇബിന്‍ സിനാ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ എം. കെ. ഗ്രൂപ്പ്‌ റീജ്യണല്‍ ഡയറക്ടര്‍ എം. എ. സലിം ഉദ്ഘാടനം ചെയ്യുന്നു. നിസാമുദ്ദീന്‍ കൊല്ലം, എം. ഷഹീര്‍, എന്‍. എം. പണിക്കര്‍ തുടങ്ങിയവര്‍ വേദിയില്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 7« First...23456...Last »

« Previous Page« Previous « ശിഹാബ്‌ തങ്ങള്‍ അനുസ്മരണം
Next »Next Page » ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine