അബുദാബി വൈ. എം. സി. എ. യുടെ ‘സാന്ത്വനം’

July 8th, 2010

ymca-logo-epathramഅബുദാബി:  മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന  വൈ. എം. സി. എ. യുടെ അബുദാബി ഘടകം ഒരുക്കുന്ന ‘സാന്ത്വനം 2010’ എന്ന പരിപാടി യുടെ ഭാഗമായി ആലപ്പുഴ ജില്ല യിലെ 25 നിര്‍ദ്ധന വിദ്യാര്‍ത്ഥി കള്‍ക്ക്  സ്‌കോളര്‍ ഷിപ്പ് നല്‍കും.  10, 12 ക്ലാസ് കഴിഞ്ഞ് ഉപരി പഠന ത്തിനായി 5000 രൂപ വീത മാണ്  നല്‍കുക എന്ന്  അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍  വൈ. എം. സി. എ. ഭാരവാഹി കള്‍ അറിയിച്ചു.
 
കഴിഞ്ഞ ആറു വര്‍ഷ ങ്ങളായി  ഓരോ ജില്ല യിലെയും കുട്ടികള്‍ക്ക് വൈ. എം. സി. എ. അബുദാബി ഘടകം സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്.  ആഗസ്റ്റ് ഒന്നിന് ആലപ്പുഴ യില്‍വെച്ച്   നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ ഷിപ്പ് വിതരണം നടത്തും.
 
വൈ. എം. സി. എ. നാഷണല്‍ ചെയര്‍മാന്‍ കെ. ജോണ്‍ ചെറിയാന്‍, സ്റ്റേറ്റ് ചെയര്‍മാന്‍ വി. സി. സാബു,  പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ സാബു പരിമനം, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് തോമസ് പോള്‍ എന്നിവര്‍ പങ്കെടുക്കും.
 
കേരളത്തിലെ തിരഞ്ഞെ ടുക്കപ്പെട്ട അനാഥ മന്ദിര ങ്ങളിലെ രോഗി കള്‍ക്ക് ചികിത്സാ സഹായം, അബുദാബി യില്‍ പാവപ്പെട്ട തൊഴിലാളി കള്‍ക്ക് നിയമ സഹായം, നാട്ടിലേക്ക് വിമാന ടിക്കറ്റ് എന്നിവ യും വൈ. എം. സി. എ. യുടെ ജീവകാരുണ്യ പദ്ധതി കളാണ്. ഈ വരുന്ന  ഒക്ടോബര്‍ മാസ ത്തില്‍  പ്രമുഖ രായ ഗായകരെ പങ്കെടുപ്പിച്ചു കൊണ്ട് അബുദാബി യില്‍ സ്റ്റേജ്‌ഷോ സംഘടിപ്പി ക്കുവാനും തീരുമാനി ച്ചിട്ടുണ്ട്.

ymca-santhwanam -press meet-epathram

വൈ. എം. സി. എ. അബുദാബി ഘടകം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

വാര്‍ത്താ സമ്മേളനത്തില്‍ വൈ. എം. സി. എ. അബുദാബി ഘടകം പ്രസിഡന്‍റ് സാമുവല്‍ മത്തായി, വൈസ് പ്രസിഡന്‍റ് ബിജു ജോണ്‍, ജനറല്‍ സെക്രട്ടറി റജി സി. യു,  ട്രഷറര്‍ ബിനു തോമസ്, ചാരിറ്റി കണ്‍വീനര്‍ കോശി സാം, ജോ.സെക്രട്ടറി അനില്‍ ജോര്‍ജ്, വനിതാ വിഭാഗം കണ്‍വീനര്‍ മോളി മാത്യു എന്നിവരും പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« സമാജം ഒരുക്കുന്ന ‘സമ്മര്‍ ഇന്‍ മുസഫ’
സഖാഫി യുടെ കുടുംബത്തിന് ധന സഹായം നല്‍കി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine