മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു

May 29th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കുമ്മനം രാജ ശേഖരന്‍ മിസ്സോറാം ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹാട്ടി ഹൈ ക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യ വാചകം ചൊല്ലി ക്കൊടുത്തു. മിസ്സോറാമിന്റെ​ 18ാമത്​ ഗവർണ്ണറാണ്​ കുമ്മനം.

മിസ്സോറാം തല സ്ഥാന മായ ഐസ്വാളിലെ രാജ് ഭവനില്‍ വെച്ചാ യിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിനു ശേഷം അദ്ദേഹം പോലീ സിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എഛ്. ഡി. കുമാര സ്വാമി കര്‍ണ്ണാടക മുഖ്യമന്ത്രി

May 24th, 2018

hd-kumaraswamy-taking-oath-as-karnataka-chief-minister-ePathram
ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി യായി എഛ്. ഡി. കുമാര സ്വാമി അധികാരമേറ്റു. ജനതാദൾ സെക്കുലർ പാര്‍ട്ടി യുടെ സംസ്ഥാന പ്രസി ഡണ്ട് കൂടിയാണ് കുമാര സ്വാമി. കോൺഗ്രസ്സ് – ജനതാ ദൾ സെക്കുലർ സഖ്യ ത്തി ന്റെ മുഖ്യ മന്ത്രി യായി കുമാര സ്വാമി അധി കാരം ഏറ്റ പ്പോള്‍ ഉപ മുഖ്യ മന്ത്രി യായി കര്‍ണ്ണാടക കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ഡോ. ജി. പരമേശ്വര യും സത്യ പ്രതിജ്ഞ ചെയ്തു.

ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഗവർണ്ണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ രാഷ്ട്രീയ ത്തിലെ പുതിയ സമ വായ ങ്ങള്‍ രൂപ പ്പെടുന്ന തര ത്തില്‍ പ്രതിപക്ഷ പാര്‍ട്ടി കളു ടെ സംഗമ വേദികൂടി യായി മാറി സത്യ പ്രതി ജ്ഞാ ചടങ്ങ്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി, ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രി വാൾ, ആന്ധ്രാ മുഖ്യ മന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺ ഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി, സി. പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി. എസ്. പി. പ്രസിഡണ്ട് മായാവതി, സമാജ് വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ് തുടങ്ങീ പ്രമുഖ പ്രതി പക്ഷ പാർട്ടി കളുടെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആർക്കും കേവല ഭൂരി പക്ഷം ഇ ല്ലാതിരുന്ന കര്‍ ണ്ണാടക തെരഞ്ഞെടുപ്പ് ഫല ത്തിൽ 117 അംഗ ങ്ങളു മായി സർ ക്കാർ രൂപീ കര ണത്തിന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസ്സ് – ജെ. ഡി. എസ്സ്. സഖ്യ ത്തിന് പകരം 104 അംഗ ങ്ങളുള്ള ബി. ജെ. പി.ക്ക് സർക്കാര്‍ ഉണ്ടാ ക്കു വാനായി ബി. എസ്. യെദ്യൂരപ്പയെ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണ്ണറുടെ നടപടി ഏറെ വിവാദ മായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. ജി. ബൊപ്പയ്യ കര്‍ണ്ണാടക പ്രൊടേം സ്പീക്കര്‍

May 19th, 2018

ബെംഗളൂരു : കര്‍ണ്ണാടക യിലെ പ്രൊടേം സ്പീക്കര്‍ ആയി ബി. ജെ. പി. യുടെ എം. എൽ. എ. ബൊപ്പയ്യ യെ തെര ഞ്ഞെ ടുത്തു. ഗവര്‍ണ്ണര്‍ വാജു ഭായ്‌ വാല യാണ് പ്രൊടേം സ്പീക്കറെ നിയമിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്.

ശനി യാഴ്ച നടക്കുന്ന വിശ്വാസ വേട്ടെടുപ്പിൽ സഭയെ നിയ ന്ത്രിക്കുന്നത് ബൊപ്പയ്യ ആയിരിക്കും.

സഭയിലെ മുതിര്‍ന്ന നേതാവ് വി. ആര്‍. ദേശ് പാണ്ഡെ യെ പ്രോടേം സ്പീക്കര്‍ ആക്കി നിയമി ക്കണം എന്ന് കോണ്‍ ഗ്രസ്സ് ആവ ശ്യപ്പെട്ടു എങ്കിലും ഇത് അംഗീ കരിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ല. ഇത് ഭരണ ഘടനാ ലംഘ നമാണ് എന്നും കോൺഗ്രസ്സ് ആരോപിച്ചു.

ആര്‍. എസ്. എസ്. പ്രവര്‍ത്തന ങ്ങളിലൂടെ ബി. ജെ. പി. യുടെ നേതൃത്വ പദവി യില്‍ എത്തിയ ആളാണ് കെ. ജി. ബൊപ്പയ്യ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടക യില്‍ നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ്

May 19th, 2018

yeddyurappa-epathram
ന്യൂഡല്‍ഹി : ബി. എസ്. യെദ്യൂരപ്പ സര്‍ക്കാര്‍ ശനി യാഴ്ച നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവ്.

രഹസ്യ ബാലറ്റ് വേണം എന്നുള്ള അറ്റോർണി ജനറൽ കെ. കെ. വേണു ഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കും എന്നും കോടതി വ്യക്ത മാക്കി.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്നുള്ള ബി. ജെ. പി. യുടെ വാദം കോടതി തള്ളി. വിശ്വാസ വോട്ടെ ടു പ്പി നെ നേരിടാന്‍ തയ്യാറാണ് എന്ന്കോണ്‍ഗ്രസ്സ് നേരത്തേ തന്നെ അറി യിച്ചിരുന്നു.

വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയ പരമായ ഒരു തീരു മാനവും എടുക്കരുത് എന്നും ഭൂരിപക്ഷം തെളി യിക്കു ന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർ ദ്ദേശി ക്കരുത് എന്നും കോടതി ആവശ്യപ്പെട്ടു.

ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യ മന്ത്രിക്കു 15 ദിവ സത്തെ സമയം ഗവര്‍ണ്ണര്‍ നല്‍കിയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബി. എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

May 17th, 2018

yeddyurappa-epathram
ബെംഗളൂരു : കര്‍ണ്ണാടക യുടെ 23-ആമത് മുഖ്യമന്ത്രി യായി ബി. എസ്. യെദ്യൂരപ്പ സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു. രാജ്ഭവന്‍ അങ്കണ ത്തില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

സര്‍ക്കാരിന്റെ ഭൂരി പക്ഷ ത്തിലുള്ള അനി ശ്ചിതത്വവും സുപ്രീം കോടതി യില്‍ കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരും എന്നുള്ളത് കൊണ്ടും ബി. ജെ. പി. കേന്ദ്ര നേതൃത്വ ത്തി ന്റെ നിര്‍ദ്ദേശ പ്രകാരം യെദ്യൂരപ്പ മാത്ര മാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി എങ്കിലും ഭൂരിപക്ഷം ഉണ്ടെന്നു കാണിച്ച് ബി. ജെ. പി. ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കണം എന്ന് സുപ്രീം കോടതി ആവശ്യ പ്പെട്ടി ട്ടുണ്ട്. ഭൂരി പക്ഷം തെളി യിക്കുവാന്‍ 15 ദിവസമാണ് ഗവർണ്ണര്‍ സമയം അനുവദിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി
Next »Next Page » കര്‍ണ്ണാടക യില്‍ നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine