ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

December 21st, 2017

2g spectrum_epathram

ന്യൂഡൽഹി : ടു ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി എന്നിവരുൾപ്പെട്ട എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രവും കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.

തിങ്ങി നിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവനയാണ് ഒ.പി സൈനി നടത്തിയത്. ചട്ടങ്ങൾ മറികടന്ന് 2008 ൽ 2 ജി സ്പെക്ട്രം ലൈസൻസുകൾ 2001 ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. ആറു വർഷത്തോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 9th, 2017

electronic-voting-india-epathram

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തെക്കൻ ഗുജറാത്തിലേയും സൗരാഷ്ട്രയിലേയും 89 മണ്ഡലങ്ങളാണ് പോളിങ്ങ് ബൂത്തിലേക്ക് പോകുന്നത്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരേയാണ് പോളിങ്ങ്. പട്ടേൽ വോട്ടർമാർക്ക് സ്വാധീനം കൂടുതലുള്ള മണ്ഡലങ്ങൾ ഈ ഘട്ടത്തിലാണ്.

ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനി, ഉപ മുഖ്യമന്ത്രി നിതിൻ പട്ടീൽ തുടങ്ങിയവർ മൽസരിക്കുന്നുണ്ട്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് 14 നു നടക്കും.18 ന് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ഫലപ്രഖ്യാപനം ഒരുമിച്ച് നടത്തും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി

November 8th, 2017

narendra modi-epathram
ന്യൂഡല്‍ഹി : നോട്ടു നിരോധനം ഒരു വൻ വിജയം ആയി രുന്നു എന്നും രാജ്യ ത്തിന്റെ നിര്‍ണ്ണാ യക മായ പോരാട്ട ത്തില്‍ 125 കോടി ജന ങ്ങളും പങ്കാളികള്‍ ആയി എന്നും അഴി മതിയും കള്ള പ്പണവും തുടച്ചു നീക്കു വാ നുള്ള സർക്കാറി ന്‍റെ ശ്രമ ങ്ങൾക്ക് ഉറച്ച പിന്തുണ നൽ കിയ ഇന്ത്യ യിലെ ജനങ്ങളെ പ്രണമിക്കുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് പ്രധാന മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.  മാത്രമല്ല നോട്ടു നിരോധന ത്തി ന്‍റെ നേട്ട ങ്ങൾ വിശദീ കരി ക്കുന്ന ഒരു വിഷ്വലും  ട്വിറ്റ റില്‍ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

ഇന്ത്യ യിലെ സമ്പദ് വ്യവ സ്ഥ യെ ഉടച്ചു വാർ ക്കു ന്നതിനും പാവ ങ്ങൾ ക്ക് തൊഴില്‍ അവ സര ങ്ങൾ നൽകു ന്നതിലും മികച്ച നേട്ടം കൈ വരിക്കുവാൻ നോട്ടു നിരോ ധന ത്തിന് കഴി ഞ്ഞു എന്ന് വ്യക്ത മാക്കുന്ന വാർത്ത കളും കണക്കു കളും അദ്ദേഹം പങ്കു വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്

November 7th, 2017

manmohan-singh-epathram
ന്യൂഡൽഹി : നോട്ട് നിരോധനം മണ്ടത്തരം ആയി രുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അംഗീ കരി ക്കണം എന്ന് മന്‍മോഹന്‍ സിംഗ്. സാധാര ണ ക്കാ രിലും വ്യവ സായ രംഗ ത്തും നോട്ട് അസാധു വാ ക്കല്‍  സൃഷ്ടിച്ച പ്രത്യാ ഘാതം ചെറു തല്ല. ചെറുകിട – ഇടത്തര സംരംഭ മേഖല യിൽ വൻ തൊഴിൽ നഷ്ട മാണ് ഉണ്ടായി കൊണ്ടി രിക്കു ന്നത്.

കറൻസി നേരിട്ട് കൈമാറുന്ന ഇട പാടു കള്‍ കുറച്ചു കൊണ്ടു വന്ന് സമ്പദ്വ്യവ സ്ഥയെ ഡിജിറ്റൽ ഇട പാടു കളിലേക്ക് നയിക്കുന്ന ന്നതി നും അതി ലൂടെ കള്ള പ്പണം കണ്ടെ ത്തുവാ നുള്ള ശ്രമം ആയി രുന്നു നോട്ട് നിരോ ധനം എന്നാണ് സര്‍ക്കാര്‍ വിശദീ കരണം.

എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരി ക്കുവാൻ സാധിച്ചില്ല. ബല പ്രയോ ഗവും ഭീഷണിയും റെയ്ഡു കളും വിപ രീത ഫല മാണ് ഉണ്ടാ ക്കിയത്.

നോട്ട് നിരോധനത്തെ രാഷ്ട്രീയ വത്കരിച്ച് കാണു ന്നതി ന്റെ കാലം കഴിഞ്ഞു. ഇനി യെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യു ന്നത് അവ സാനി പ്പിച്ച് രാജ്യത്തി ന്റെ സമ്പദ് ഘടന യെ  പുനര്‍ നിര്‍മ്മി ക്കുവാൻ ആവ ശ്യമായ പദ്ധതികള്‍ ആവി ഷ്‌കരി ക്കുവാൻ നരേന്ദ്ര മോഡി തയ്യാറാവണം എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക

November 6th, 2017

mamta banerji-epathram
കൊല്‍ക്കത്ത : നോട്ട് നിരോധന ത്തിന്റെ ഒന്നാം ഒന്നാം വാര്‍ഷിക ത്തില്‍ ട്വിറ്റര്‍ അടക്കം എല്ലാ  സോഷ്യൽ മീഡിയ കളി ലേയും പ്രൊഫൈൽ ചിത്രം കറുപ്പ് നിറ മാക്കി പ്രതി ഷേധി ക്കുവാനും കരി ദിനം ആചരിക്കു വാനും  പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം.

നോട്ട് നിരോധനം വൻ ദുരന്ത മായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ യെ തകർത്ത നോട്ട് നിരോധന അഴി മതി ക്ക് എതിരെ പ്രതി ഷേധ വുമായി അവര്‍ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറ മാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡി ഇന്ന് ചെന്നൈയിൽ
Next »Next Page » നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ് »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine