ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും ധന മന്ത്രി യും ആയിരുന്ന യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. ജനാ ധി പത്യം സംരക്ഷിക്കു വാനായിട്ടാണ് ബി. ജെ. പി. യില്‍ നിന്നും രാജി വെക്കുന്നത്. എല്ലാ തരത്തി ലുമുള്ള പാര്‍ട്ടി രാഷ്ട്രീയ ത്തില്‍ നിന്നും താന്‍ ‘സന്യാസം’ സ്വീകരി ക്കുക യാണ്. ബി. ജെ. പി. യുമായുള്ള എല്ലാ ബന്ധ വും അവ സാനി പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
യശ്വന്ത് സിന്‍ഹ യും ബി. ജെ. പി. യുടെ എം. പി. ശത്രു ഘ്‌നന്‍ സിന്‍ഹ യും ചേര്‍ന്ന് രൂപീ കരിച്ച രാഷ്ട്ര മഞ്ചി ന്റെ വേദി യില്‍ വച്ചായിരുന്നു പാര്‍ട്ടി വിടുന്ന തിനെ ക്കുറിച്ചുള്ള സിന്‍ഹ യുടെ പ്രഖ്യാപനം.
Today I am taking 'sanyas' from any kind of party politics, today I am ending all ties with the BJP: Former Finance Minister Yashwant Sinha in Patna. pic.twitter.com/cOvInznyza
— ANI (@ANI) April 21, 2018
പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി, അമിത് ഷാ എന്നിവരെ പാര്‍ട്ടി ക്കു ള്ളില്‍ നിന്നു കൊണ്ട് സ്ഥിര മായി വിമര്‍ ശിച്ചി രുന്നു. ഉയർന്ന മൂല്യമുള്ള നോട്ടു കൾ നിരോധിച്ച നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കു മായി ഉപമിച്ച് നടത്തിയ സിൻഹയുടെ പ്രസ്താ വന വിവാദം ആയി രുന്നു. ജി. എസ്. ടി (ചരക്കു സേവന നികുതി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി യെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താ ക്കണം എന്നും യശ്വന്ത് സിന്‍ഹ ആവശ്യ പ്പെട്ടിരുന്നു.
വാജ്‌പേയി മന്ത്രി സഭ യില്‍ ധനം, വിദേശ കാര്യം വകുപ്പു കളാണ് യശ്വന്ത് സിന്‍ഹ കൈകാര്യം ചെയ്തി രുന്നത്. നിലവിൽ ബി. ജെ. പി. ദേശീയ നിർവ്വാഹക സമിതി അംഗ മാണ്. ദേശീയ നേതൃത്വ ത്തോട് നില നിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടു ന്നതിന് കാരണ മായത് എന്നറിയുന്നു.
- ജി. എസ്. ടി. എല്ലാവരുടേയും വിജയം : പ്രധാന മന്ത്രി
- കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ
- നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത
- നോട്ടു നിരോധനം കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി : അരുണ്‍ ഷൂരി
- വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധനമന്ത്രി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം