ഡര്‍ബന്‍: കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ അമേരിക്ക യുള്‍പ്പടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡര്‍ബനില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന അജണ്ടതന്നെ അട്ടിമറിക്കപ്പെടുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണ മേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടി 2012 ജനുവരിയോടെ അവസാനിക്കുകയാണ് ഇനി ഒരു പുതിയ നിയമം ഉടനെ വേണ്ടന്ന നിലപാടിലാണ് അമേരിക്ക. കൂടാതെ കാനഡയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പുതിയ നിയമം വേണ്ടെന്ന നിലപാടാണ് ഡര്‍ബനില്‍ എടുത്തത്. ഇതോടെ ഈ ഉച്ചകോടിയും പരാജയത്തിലേക്ക് നീങ്ങുകയാണ്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: climate, eco-system, global-warming