തിരുനെൽവേലി : കൂടംകുളം ആണവ നിലയത്തിനെതിരെ നാലാം വട്ട അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പീപ്പ്ൾസ് മൂവ്മെന്റ് അഗെയിൻസ്റ്റ് ന്യൂക്ലിയർ എനർജിയുടെ 24 പ്രവർത്തകരാണ് സത്യഗ്രഹം തുടങ്ങിയത്. അണവ നിലയ പ്രദേശം പഠന റിപ്പോർട്ട്, സുരക്ഷാ റിപ്പോർട്ട്, നിലയത്തെ സംബന്ധിച്ച അണവ ബാദ്ധ്യതാ ബില്ലിലെ വിശദാംശങ്ങൾ, പരിസ്ഥിതി ആഘാത വിലയിരുത്തൽ റിപ്പോർട്ട്, സീസ്മോളജി, ഹൈഡ്രോളജി, ജിയോളജി, ഒഷ്യനോഗ്രഫി എന്നീ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുക, ദുരന്തമുണ്ടായാൽ എങ്ങനെ പ്രവർത്തിക്കണം എന്ന് ആണവ നിലയത്തിന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പരിശീലനം നൽകുക, അണവ നിലയത്തിന് എതിരെ സമരം നടത്തിയവർക്ക് എതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക എന്നിവയാണ് സത്യഗ്രഹികളുടെ ആവശ്യം.
മെയ് 4 മുതൽ അടുത്ത ഗ്രാമങ്ങളിൽ നിന്നുമുള്ള നൂറു കണക്കിന് സ്ത്രീകൾ കൂടി സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും എന്ന് സമര സമിതി അറിയിച്ചു.
- ജെ.എസ്.