കൊക്കെയിന്‍ ചെടിയുടെ ഇലയും കഫീന്‍ ചെടിയുടെ ഇലയും തമ്മില്‍ ചേര്‍ത്ത് വാറ്റി അറ്റ്ലാന്റക്കാരനായ ജോണ്‍ പെമ്പര്‍ടണ്‍ ഒരു പുതിയ ഉല്പന്നമായ കൊക്കക്കോള ഉണ്ടാക്കി വിപണിയില്‍ ഇറക്കി.
ഇതിന്റെ കച്ചവട സാദ്ധ്യത മനസ്സിലാക്കിയ അമേരിക്കന്‍ വ്യവസായി ആസാ കാന്‍ഡ്ലര്‍ അതിന്റെ നിര്‍മ്മാണ രഹസ്യം പെമ്പര്‍ടണില്‍ നിന്നും വിലയ്ക്ക് വാങ്ങി കൊക്കക്കോള എന്ന പേരില്‍ ഒരു പുത്തന്‍ പാനീയം പുറത്തിറക്കി. “ഇത് കുടിച്ചാല്‍ തലവേദന പറപറക്കും, കുടിക്കുന്നവന്‍ ഉന്മേഷം കൊണ്ട് തുള്ളിച്ചാടും” എന്നായിരുന്നു ആദ്യത്തെ പരസ്യം.
ഉല്പന്നം വന്‍ വിജയം ആയതോടെ വിവാദവും തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ 1956ല്‍ കൊക്കക്കോളയുടെ നിര്‍മ്മാണ വസ്തുക്കളില്‍ നിന്നും കൊക്കെയിന്‍ ഇല പൂര്‍ണ്ണമായി ഒഴിവാക്കി എന്ന് കമ്പനി അവകാശപ്പെട്ടു. എങ്കിലും വര്‍ഷം തോറും കൊക്കക്കോള കമ്പനി വാങ്ങി കൂട്ടുന്ന കൊക്കെയിന്‍ ഇല എത്രയെന്നോ? 200 ടണ്‍!
മരുന്നിന് വേണ്ടി ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഉണ്ടാക്കിയ മരുന്ന് ഇന്ന് വരെ വിപണിയില്‍ എത്തിയിട്ടില്ലെന്ന് മാത്രം…
ആര് ചോദിയ്ക്കാന്‍…ഈ പച്ച ചോദ്യം?
(അവലംബം – ബാലരമ ഡൈജസ്റ്റ് & കേരളീയം)