ദോഹ: ഖത്തറില്‍ കുറ്റാന്വേഷണ വകുപ്പ് നാലംഗ കള്ള നോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു. കള്ള നോട്ട് നല്‍കി ഒരാള്‍ പ്രീ പെയ്ഡ് കാര്‍ഡ് വാങ്ങിയെന്ന ഷോപ്പിങ് സെന്ററുകാരുടെ പരാതിയെ ത്തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ജീവനക്കാരുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം തയാറാക്കി. വൈകാതെ അറസ്റ്റിലായ പ്രതിയുടെ മൊഴി അനുസരിച്ചാണ് സംഘത്തിലെ മറ്റുള്ളവരെ കള്ള നോട്ടുകളുമായി പിടി കൂടിയത്. പ്രതികളെല്ലാം സ്വദേശികളാണ്. കള്ള നോട്ടുകള്‍ മറ്റൊരു അറബ് രാജ്യത്ത് അച്ചടിച്ച ശേഷം ഖത്തറിലേക്കു കടത്തു കയായിരു ന്നുവെന്നു പ്രതികള്‍ മൊഴി നല്‍കി.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. ‘അല്‍ ഫസ’ എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. ‘അല്‍ ഫസ’യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.





