ടാലന്റ് കോണ്ടസ്റ്റ് 2009

November 27th, 2009

അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണി മുതല്‍ ടാലന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. പന്ത്രണ്ടു വയസ്സ് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഈ മിനി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യ മുള്ളവര്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ സമാജത്തില്‍ നിന്നും ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 055 9389727, 02 6671400 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവു ന്നതാണ്. അപേക്ഷാ ഫോമുകള്‍ സമാജത്തിന്റെ വെബ് സൈറ്റിലും ലഭ്യമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടം ബാപ്പുജിയുടെ ജന്മ ദിനം ആഘോഷിക്കുന്നു

September 29th, 2009

joy-of-givingസ്വന്തം ജീവിതം തുടര്‍ന്നു വരുന്ന തലമുറക്ക്‌ സ്വാതന്ത്ര്യ ത്തിന്റെയും മനുഷ്യാ വകാശങ്ങ ളുടെയും പ്രാണ വായു നേടി ക്കൊടുക്കാനായി മാറ്റി വെച്ച്‌ അവസാനം ആ വഴിയില്‍ തന്നെ രക്ത സാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ്‌ ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബര്‍ രണ്ടിന്‌ ഇടം മസ്കറ്റ്‌ ആഘോഷി ക്കുകയാണ്. അദ്ദേഹം മാനവരാശിക്ക്‌ പകര്‍ന്നു തന്ന സ്നേഹ സംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയില്‍ പ്രയോഗ വല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ക്കാണ് രൂപം നല്‍കിയി രിക്കുന്നത്‌.
 
കൊടുക്കുക, പകര്‍ന്നു നല്‍കുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാ യിരിക്കണം ‘joy of giving week’ എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത.
 
ജിബ്രാന്‍ പറയുന്നു “നിങ്ങള്‍ക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ്, എന്നാല്‍ അത് ഇന്നു തന്നെ ചെയ്തു കൂടേ’ എന്ന്. സഹജീവികള്‍ക്ക് എന്തെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ മനുഷ്യന്‍ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week’ ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യ ത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓര്‍മ്മ പ്പെടുത്തലാണ്‌. ഇതില്‍ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല.
 
കാരണം , നാം ഇന്നനു ഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍, സ്വാതന്ത്ര്യം, മനുഷ്യാ വകാശങ്ങള്‍ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക്‌ സമ്മാനിച്ചവയാണ്‌.
 
ഈ ഒരു യാഥാര്‍ത്ഥ്യം വളരെ ചെറിയൊ രളവിലെങ്കിലും ഉള്‍ക്കൊണ്ട്‌ നമ്മളുടെ ബാധ്യത നിര്‍വ്വഹിക്കുക എന്നതാണ്‌ ഇടം വരുന്ന ഒക്ടോബര്‍ 2 ന് റൂവി അല്‍മാസ ഹാളില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയില്‍ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ഒരു രോഗിയെ ക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്‌. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവ സാന്നിധ്യം രക്തദാന ക്യാമ്പിലേക്ക്‌ ഇടം പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു.
 
ഇതോടനു ബന്ധിച്ച് നടക്കാന്‍ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവ ല്‍ക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷനും ഡോക്ടര്‍ മാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു.
 
ഇടത്തിന്റെ ആദ്യ ജനറല്‍ ബോഡിയില്‍ ഇടം ബാല വിഭാഗം സെക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്നും സംഭരിച്ച് നടത്താന്‍ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍’. ഇതില്‍ കൂടി സംഭരിക്കാന്‍ സാധ്യതയുള്ള സംഖ്യ താരത‌മ്യേന ചെറുതാണങ്കില്‍ തന്നെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയാവുക വഴി സഹജ സ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറം‌പോ ക്കുകളില്‍ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനു ഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സില്‍ പാകാന്‍ നമുക്കു കഴിഞ്ഞേക്കും.
 
നമ്മുടെ കുട്ടികള്‍ ക്കായുള്ള ഈ പരിപാടി “Joy of giving week” ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
 
നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ നാം തയ്യാറാവുക. കാരണം അവരാണ് ഉയര്‍ന്നു വരുന്ന പുതിയ തലമുറ.
 
മുകളില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെ ക്കൊടുക്കുന്നു.
 
രക്ത ദാനം – സുനില്‍ മുട്ടാര്‍ – 9947 5563
Joy of Giving Week – സനഷ് 9253 8298
 


Joy of giving – Idam Muscat celebrates Gandhi Jayanthi


 
 

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്

September 15th, 2009

nafilaസമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 2008 – 2009 പൊതു പരീക്ഷയില്‍, സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസകളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി.
 
അബുദാബി മാലിക് ബിന്‍ അനസ്(റ) മദ്രസയില്‍ നിന്നും വിജയം നേടിയ നാഫില അബ്ദുല്‍ ലത്തീഫ്, അബുദാബി അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അബുദാബിയിലെ അഡ്മ ഒപ്കോ യിലെ ഉദ്യോഗസ്ഥനായ എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളാണ്. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയാണ് നാഫില.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖുര്‍ ആന്‍ പാരായണ മല്‍സരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജേതാവായി

September 11th, 2009

hafis-ahammedദുബായ് ഗവണ്മെന്‍റ് സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അംഗീകാരം. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ്സില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹൈദരാബാദ് സ്വദേശിയായ ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥിയാണ് 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഒന്നാമതെത്തിയത്.
 
രണ്ടര ലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം.
 
പരിശുദ്ധ ഖുര്‍ ആന്‍ പരായണം ചെയ്തു അംഗീകാരം നേടിയതിലാണ് തന്‍റെ സന്തോഷമെന്നും, ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിനും അവസരമൊരുക്കിയ സ്ഥാപനത്തിനും സമര്‍പ്പിക്കുന്നതായി ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് പറഞ്ഞു.
 
മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.
 

Qur-aan-recitation-competition

 
ഇസ്മായീല്‍ ഇദ്രീസ് (സുഡാന്‍), അബ്ദുല്‍ മലിക് അബൂബക്കര്‍ (നൈജീരിയ), യാസീന്‍ മംദൂഹ് (സിറിയ) എന്നിവര്‍ ഇദ്ദേഹത്തിനു തൊട്ടു പിറകിലുണ്ടായിരുന്നു.
 
കടുത്ത മല്‍സരമായിരുന്നു ഈ വര്‍ഷം നടന്നത് എന്നും, ജേതാവിനെ കണ്ടെത്താന്‍ വെല്ലു വിളികള്‍ ഉണ്ടായിരുന്നു എന്നും ജഡ്ജിംഗ് പാനല്‍ പറഞ്ഞു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചങ്ങാതിക്കൂട്ടം 2009

July 14th, 2009

friends-of-ksspഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചങ്ങാതി ക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെ ആണ് അവസാനിച്ചത്. കളി മൂല, ശാസ്ത്ര മൂല, അഭിനയ മൂല, കര കൌശല മൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു.

friends-of-kssp-summer-camp

തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതി ക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ചങ്ങാത്ത വാര്‍ത്ത’, ‘കുരുന്നു വേദി’ എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാ കര്‍ത്തക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ. സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്ര പ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്ര നിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « അര്‍ഫാസിനു അനുമോദനം
Next »Next Page » സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം » • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
 • നര്‍മ്മ സന്ധ്യ ദുബായില്‍
 • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
 • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
 • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
 • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
 • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
 • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
 • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
 • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
 • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
 • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
 • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
 • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
 • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
 • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
 • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
 • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
 • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
 • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine