പാട്ട് പാടി പ്രതിഷേധം

May 20th, 2009

k-p-jayan-arabic-singerദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
 
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു.
 
ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു.
 
അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു.
 
അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാ‍ന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
 
ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ ഷിപ്പ് നിയമം

May 2nd, 2009

ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം, പുറത്തു പോകല്‍, താമസം തുടങ്ങി വിദേശികളെ ബാധിക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള 2009ലെ നാലാം നമ്പര്‍ നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവായി രുന്നുവെങ്കിലും നടപ്പിലാ യിരുന്നില്ല. നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രി കാര്യാലയം സ്‌പോണ്‍സര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
വിദേശ തൊഴിലാളികളോ കുടുംബങ്ങളോ ദോഹയി ലെത്തിയാല്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുകയും ആരോഗ്യ പരിശോധനയും വിരലടയാളവും വിസയടിക്കലും പൂര്‍ത്തിയാക്കുകയും ചെയ്യണ മെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഏഴു ദിവസത്തിനകം മെഡിക്കല്‍ കമ്മീഷനില്‍ ആരോഗ്യ പരിശോധനയ്ക്കും ക്രിമിനല്‍ എവിഡന്‍സ് വകുപ്പില്‍ വിരലടയാളം നല്‍കുന്നതിനും എമിഗ്രേഷന്‍ വകുപ്പില്‍ വിസയടി ക്കുന്നതിനും എത്തിച്ചേരണം.
 
സ്‌പോണ്‍സര്‍ക്കും തൊഴിലാളികള്‍ക്കും നിയമം പാലിക്കുന്നതില്‍ തുല്യ ഉത്തരവാദി ത്വമുണ്ടായിരിക്കും. വീഴ്ച വരുത്തിയാല്‍ നിയമത്തില്‍ പറയുന്ന പിഴയടക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഏഴു ദിവസം കഴിഞ്ഞാലുള്ള ഓരോ ദിവസവും 30 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും. എന്നാല്‍ മൊത്തം പിഴ സംഖ്യ 6000 റിയാലില്‍ കവിയില്ല.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ സാധന വിലകള്‍ക്ക് നിയന്ത്രണം

April 9th, 2009

ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
 
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
 
രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടാക്സി മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചു

April 5th, 2009

ദുബായ് : ദുബായില്‍ ഹ്രസ്വ ദൂര ടാക്സി യാത്രക്ക് ഇനി മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. പത്ത് ദിര്‍ഹമില്‍ കുറഞ്ഞ ഏത് യാത്രക്കും മിനിമം നിരക്കായി പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്നതാണ് കാരണം. ദുബായിലെ വിവിധ ടാക്സി കമ്പനികളാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്.
 
കഴിഞ്ഞ ദിവസം മുതല്‍ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മീറ്റര്‍ റീഡിംഗ് തുടങ്ങുന്നത് പഴയതു പോലെ, പകല്‍ മൂന്ന് ദിര്‍ഹവും രാത്രി മൂന്നര ദിര്‍ഹവും എന്ന നിരക്കില്‍ തന്നെയായിരിക്കും. എന്നാല്‍, യാത്രയുടെ അവസാനം പത്ത് ദിര്‍ഹമില്‍ കുറവാണ് തുകയെങ്കില്‍ ബില്ല് വരുമ്പോള്‍, പത്ത് ദിര്‍ഹം നല്‍കേണ്ടി വരും. ഉദാഹരണത്തിന്, ഏഴ് ദിര്‍ഹമാണ് മീറ്ററില്‍ കാണിക്കുന്നതെങ്കിലും പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.
 
പത്ത് ദിര്‍ഹമില്‍ അധികമാണ് ബില്‍ തുകയെങ്കില്‍ ഇപ്പോഴുള്ള നിരക്കനുസരിച്ച് മീറ്ററില്‍ കാണിക്കുന്ന തുക നല്‍കിയാല്‍ മതിയാകും. ടാക്സി കമ്പനികളുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ടാക്സി കാറുകളുടെ മീറ്ററുകളില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ക്കൊണ്ടിരിക്കുകയാണ്. മീറ്ററില്‍ ഇതിന് മാറ്റം വരുത്തിയ കാറുകളില്‍ ഇതിനകം തന്നെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു തുടങ്ങി. ബാക്കിയുള്ള കാറുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഈ നിരക്ക് നിലവില്‍ വരുമെന്നാണ് ടാക്സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. നഗരത്തിനുള്ളിലെ ഗതാഗത ക്കുരുക്കില്‍ പെട്ട് നിശ്ചിത ‘ടാര്‍ഗറ്റ്’ തികക്കുന്നതിന് ബുദ്ധിമുട്ടു ന്നതിനാല്‍, പല ടാക്സി ഡ്രൈവര്‍മാരും കുറഞ്ഞ ദൂരത്തേക്കുള്ള ട്രിപ്പുകള്‍ എടുക്കാറില്ല.
 
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നോ, മെസേജ് ലഭിച്ചിട്ട് പോവുകയാണെന്നോ പറഞ്ഞ് ഹ്രസ്വദൂര ട്രിപ്പുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഈ പ്രവണത അവസാനി പ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരമെന്നാണ് സൂചന. എന്നാല്‍, കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇത് ഇരുട്ടടി ആയിരിക്കുകയാണ്. പലപ്പോഴും ബസ് കാത്തു നിന്ന് മടുക്കുന്ന സാധാരണക്കാരാണ് കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിക്കുക. എന്നാല്‍, ഇനി മുതല്‍, ഇത്തരക്കാര്‍ നിലവിലുള്ള നിരക്കിന്റെ ഇരട്ടി വരെ നല്‍കേണ്ടി വരും.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വനിതാ സംരക്ഷണത്തിന് പുതിയ നിയമം

March 29th, 2009

സൗദിയില്‍ വനിതകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി പുതിയ നിയമം വരുന്നു. കുടുംബ കലഹങ്ങള്‍ നിയന്ത്രിക്കുകയും സ്ത്രീകള്‍ ക്കെതിരായ ആക്രമണങ്ങള്‍ തടയുകയുമാണ് നിയമത്തിന്‍റെ ഉദ്ദേശമെന്ന് സൗദി ഷൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനത്തിനും തീര്‍പ്പു കല്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന സൗദി പൗരന്മാര്‍ നല്‍കിയ പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില്‍ അധികവും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 41234

« Previous Page« Previous « ദല ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം
Next »Next Page » കുവൈറ്റ് – കൊച്ചി വിമാന സമയത്തില്‍ മാറ്റം » • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
 • നര്‍മ്മ സന്ധ്യ ദുബായില്‍
 • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
 • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
 • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
 • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
 • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
 • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
 • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
 • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
 • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
 • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
 • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
 • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
 • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
 • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
 • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
 • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
 • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
 • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine