ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോവുക : ടി. എച്ച്. ദാരിമി

October 6th, 2009

mth-darimiജിദ്ദ : സ്വയംകൃത അനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാ വിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്ത നത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണ ങ്ങളാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി. എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു.
 
ജിദ്ദ ബഗ്ദാദിയ്യ ദാറുസ്സലാം ജെ. ഐ. സി. ഓഡിറ്റോറി യത്തില്‍ നടന്ന മത പഠന ക്ലാസില്‍ H1N1 ഭയാശങ്കകളെ കുറിച്ചുള്ള ഇസ്‍ലാമിക മാനം അവതരിപ്പിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
സമൂഹത്തില്‍ തിന്മകള്‍ വ്യാപക മാവുകയും അതു പരസ്യമായി ആഘോഷി ക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മഹാ മാരികള്‍ കൊണ്ടുള്ള ദുരന്ത പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരും എന്ന പ്രവാചക തിരുമേനിയുടെ താക്കീത് പ്രസക്തമാണ്. നിര്‍ണ്ണിതമായ ഇസ്‍ലാമിക വിധി വിലക്കുകള്‍, മനുഷ്യന്റെ മതപരവും ആരോഗ്യ പരവും കുടുംബ പരവും സാമ്പത്തികവും തുടങ്ങി വിവിധ മേഖലകളുടെയം സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. യഥാവിധി സൂക്ഷ്മതയോടെ ജീവിക്കുകയും ദൈവത്തില്‍ ഭരമേല്‍പ്പി ക്കുകയും ചെയ്യുക. വഴി വിട്ട ജീവിത ക്രമങ്ങള്‍ കാരണമാണ് പല പൂര്‍വ്വ സമൂഹങ്ങളും നശിപ്പി ക്കപ്പെട്ടത്. ഇന്നത്തെ ദുരന്തങ്ങള്‍ ഒട്ടു മിക്കതും പാശ്ചാത്യ സംസ്കാര ത്തിന്റെ സംഭാവന കളായി ചരിത്രം വിലയിരുത്തും.
 
ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ, അല്ലാഹുവും അവന്റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യ വിശ്വാസികള്‍ വ്യക്തിപരവും സാമൂഹ്യ വുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിത ത്തിന്റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ശാരീരിക ശുദ്ധി ആരാധനകളുടെ ഭാഗമായ മുസ്‍ലിം സമൂഹം, മുക്തിയുടെ ആത്യന്തിക ശുദ്ധി കാംക്ഷിച്ചു കൊണ്ട്, ഇസ്‍ലാം വിവക്ഷിക്കുന്ന മാതൃകാ സമൂഹമായി നില കൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
 
ഉബൈദുല്ല റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാമിന് എതിരെയുള്ള രഹസ്യ അജണ്ടകള്‍ കരുതിയിരിക്കുക – ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.

September 25th, 2009

ET-Muhammad-Basheerജിദ്ദ: ശാന്തിയുടെയും സമാധാന ത്തിന്റെയും സന്ദേശമായ ഇസ്ലാമിനെ ലോകത്തിന് മുമ്പില്‍ ഭീകര വല്‍കരിച്ച് പ്രദര്‍ശിപ്പി ക്കാനുള്ള രഹസ്യ അജണ്ടകളും ഗൂഢ നീക്കങ്ങളുമാണ് ശത്രുക്കള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരി ക്കുന്നതെന്നും അവയെ ന്യായീ കരിക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ നിന്ന് മുസ്ലിംകള്‍ അകന്ന് ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രതി രൂപങ്ങളായി പ്രവര്‍ത്തി ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യ മാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ് സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
 
ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളിലെ മുസ്ലിംകള്‍ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖല കളിലെല്ലാം ദളിത രേക്കാള്‍ ബഹുദൂരം പിന്‍തള്ളപ്പെട്ട് പോയ ദുരവസ്ഥ യാണുള്ളത്. സച്ചാര്‍ കമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളാ മുസ്ലിംകളുടെ അവസ്ഥ ഇതില്‍ നിന്നും വിഭിന്നമാണ്. സഹോദര സമുദായ ങ്ങളോട് കിടപിടി ക്കത്തക്ക വിധത്തില്‍ ഈ മേഖല കളിലെല്ലാം അതിശയ കരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയ കരമായി അവര്‍ നടത്തി ക്കൊണ്ടു വരുന്നു. കേരള മുസ്ലിംകളുടെ മാതൃകാ പരമായ ഈ അഭിവൃദ്ധിയില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സാന്നിധ്യവും സ്വാധീനവും അവഗണി ക്കാനാവാത്ത താണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. കൂട്ടിച്ചേര്‍ത്തു.
 

jiddah-indian-islahi-centre

 
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സേവനങ്ങളും അടുത്തറിയാന്‍ സാധിച്ചി ട്ടുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയ വല്‍ക്കരിക്കു ന്നതിന് നേതൃത്വം നല്‍കിയതിലൂടെ സമുദായത്തിന് വലിയ നേട്ടമാണ് കൈവന്നതെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി കായിക വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് കൊടുവള്ളി അധ്യക്ഷം വഹിച്ചു. കെ. മോയിന്‍ കുട്ടി മദനി ഈദ് സന്ദേശം കൈമാറി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍. മുഹമ്മദ് കുട്ടി മാസ്റര്‍, അബ്ബാസ് ചെമ്പന്‍, ശക്കീര്‍ എടവണ്ണ, അബ്ദുല്‍ ജലീല്‍ പീച്ചിമണ്ണില്‍, ഇസ്മാന്‍ ഇരുമ്പഴി, മജീദ് പുകയൂര്‍, ഫൈസല്‍ മുസ്ലിയാര്‍ ആശംസ പ്രസംഗം നടത്തി. സൈതലവി അരിപ്ര സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
 
നേരത്തെ നടന്ന കായിക മത്സരങ്ങള്‍ കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹിമാന്‍ സലഫി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു. ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പ്ളെ, ഫ്രോഗ് ജംബ്, കസേരക്കളി, പഞ്ച ഗുസ്തി എന്നീ മത്സരങ്ങളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങ ള്‍ക്കായി നടന്നത്. കെ. മോയിന്‍ കുട്ടി മദനി, ഫൈസല്‍ പുതുപ്പറമ്പ്, സഈദ് പുളിക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് നീരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

September 20th, 2009

റിയാദ് : റിയാദ് എസ്. വൈ. എസ്. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. റിയാദ് ഹഫ്മൂന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സയ്യിദ്‌ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിശുദ്ധ റമദാനില്‍ കരഗതമാക്കിയ വിശുദ്ധി കാത്തു സൂക്ഷിക്കണം എന്നു അദ്ദേഹം പറഞ്ഞു. വി. കെ. മുഹമ്മദ്‌ കരീം ഫൈസി ചേരൂര്‍, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാഫി ഹാജി എന്നിവര്‍ പങ്കെടുത്തു. ഇഫ്താര്‍ മീറ്റിനു മൊയ്ദീന്‍ കുട്ടി തെന്നല, അഷ്‌റഫ്‌ ഒമാനൂര്‍, മജീദ്‌ പത്തപ്പിരിയം, ഇബ്രാഹിം വാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
നൌഷാദ് മോളൂര്‍, റിയാദ്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും

September 2nd, 2009

riyadh-islamic-centreറിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
 
റമളാനിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുവാനും പ്രവാചകന്‍റെയും സഹാബത്തിന്‍റെയും അതു പോലെ നമുക്ക് മുന്പ് മണ്‍മറഞ്ഞ നേതാക്കളുടെയും പാത പിന്‍പറ്റുവാനും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു.
 
മര്‍ഹൂം ശിഹാബ് തങ്ങളുടെ വേര്‍പ്പാട് മുസ്‍ലിം കേരളത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് ഉണ്ടാക്കി യിട്ടുള്ളത് എന്നും തങ്ങളുടെ പാത പിന്‍പറ്റുവാനും അതു പോലെ പിന്‍ഗാമിയായി വന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ എല്ലാവരും അണി നിരന്നു മുസ്‍ലിം കേരളത്തെ ഐക്യത്തില്‍ മുന്നോട്ടു പോകുവാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സര്‍വ്വ ശക്തന്‍ തൌഫീഖ് നല്‍കട്ടെയെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.
 

riyadh-islamic-centre

riyadh-islamic-centre

 
മത സൗഹാര്‍ദ്ദം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞതില്‍ ശിഹാബ് തങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അതിന് ഉദാഹരണമാണ് എല്ലാ തുറയിലുമുള്ള നേതാക്കളും മരണ വാര്‍ത്ത യറിഞ്ഞ് പാണക്കാട് അനുശോചനം നേരാന്‍ എത്തിയിട്ടുള്ളത് എന്നും പൂക്കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു.
 
പരിപാടിയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥന നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷതയും വഹിച്ചു. അബ്ദു റസാക്ക് വളക്കൈ നന്ദിയും പറഞ്ഞു.
 
ഇസ്‍ലാമിക് സെന്‍ററിന്‍റെ മൊമ്മന്‍റോ ഉപഹാരം പ്രസിഡന്‍റ് എന്‍. സി. മുഹമ്മദും കോഴിക്കോടു ജില്ലാ സുന്നി സെന്‍ററിന്‍റെ ഉപഹാരം സെക്രട്ടറി അസീസ് പുള്ളാവൂരും, പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉപഹാരം മുഹമ്മദാലി ഹാജിയും പൂക്കോട്ടൂരിന് നല്‍കി.
 
കോഴിക്കോടു ജില്ലാ സുന്നി സെന്‍റര്‍ സ്വരൂപിക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മറ്റിയുടെ റിലീഫ് സെല്ലായ സഹചാരി റിലീഫ് സെല്ലിന്‍റെ ആദ്യ സംഖ്യ അബ്ദു സ്സമദ് പൂക്കോട്ടൂരിന് സയ്യിദ് അബ്ദു റഹ്‍മാന്‍ ബാഫഖി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ മെംബര്‍ഷിപ്പ് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂരില്‍ നിന്നും ഹംസ മുസ്‍ലിയാര്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
 
ഇഫ്താര്‍ പരിപാടി അബ്ദു റസാക് വളക്കൈ, ഹംസ മൂപ്പന്‍, മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, ഹംസ കോയ പെരുമുഖം, അബ്ദു സ്സമദ് പെരുമുഖം, അബ്ദു സ്സമദ് ഓമാനൂര്‍, അഷ്റഫ് ഓമാനൂര്‍, മുഹമ്മദ് അലി ഹാജി, ബഷീര്‍ ചേലേംബ്ര , അബ്ദു റഹിമാന്‍ കൊയ്യോട്, മുഹമ്മദ് മാസ്റ്റര്‍ വളക്കൈ, അസീസ് പുള്ളാവൂര്‍, ബഷീര്‍ താമരശ്ശേരി, ഹനീഫ, മൊയ്തീന്‍ കോയ പെരുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
ഉബൈദ് റഹ്‌മാനി, റിയാദ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തങ്ങളുടെ വിയോഗം തീരാ നഷ്ടം

August 9th, 2009

shihab-thangalSYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. ഋഷി തുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്റെ വിയോഗം മുസ്ലിം കൈരളിക്കേററ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാ രോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജന മനസ്സുകളില്‍ കെടാ വിളക്കായി എന്നെന്നും പ്രോജ്ജ്വലിച്ചു നില്‍ക്കും. സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുകയും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത്‌ സര്‍വ്വ മത സാഹോദര്യം പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അപൂര്‍വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ്‌ പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തിന്‍റെ സത്യ സരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ യും വഴികാട്ടിയും ഉപദേശകനു മായിരുന്ന തങ്ങളുടെ വേര്‍പാട് സമസ്തക്കും തീരാ നഷ്ടമാണ്. സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറു കണക്കിന് മഹല്ലുകളുടെ ഖാദിയും ആയിരത്തോളം മത സ്ഥാപന ങ്ങളുടെ അധ്യക്ഷനും ആയിരുന്നു തങ്ങള്‍. സമസ്തയുടെ സുപ്രധാനമായ തീരുമാനങ്ങളുടെ അവസാന വക്കും കോടപ്പനക്കല്‍‍ തറവാടായിരുന്നു. സമ്മേളനം തങ്ങളുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.
 

sys-riyadh

 
പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറബ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ്‌ പത്തപ്പിരിയം നന്ദിയും പറഞ്ഞു.
 
നൗഷാദ് അന്‍വരി, റിയാദ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 712345...Last »

« Previous Page« Previous « മുരളി അനുസ്മരണം
Next »Next Page » ടേബിള്‍ ടോക്‌ സംഘടിപ്പിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine