വേള്‍ഡ് മലയാളി കൌണ്‍സില്‍ : കുടുംബ സംഗമം

December 28th, 2010

അലൈന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ അലൈന്‍ പ്രൊവിന്‍സ്‌ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഡിസംബര്‍ 30 വൈകീട്ട് 7  മണിക്ക് അലൈന്‍ ഹില്‍ട്ടന്‍ ഹോട്ടല്‍ ബോള്‍ റൂമില്‍  നടക്കും. തദവസരത്തില്‍ മുഖ്യ അതിഥി യായി ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ പങ്കെടുക്കും. യു. എ. ഇ. യിലെ വ്യവസായ പ്രമുഖരായ ഉമ്മന്‍ വര്‍ഗ്ഗീസ് (എം. ഡി., നൈല്‍ ജനറല്‍ കോണ്‍ട്രാക്ടിംഗ് ), ഇ. പി. മൂസാ ഹാജി (ചെയര്‍മാന്‍, ഫാത്തിമ ഗ്രൂപ്പ്) എന്നിവരെ ചടങ്ങില്‍ ആദരിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്ക് ചിരന്തന സാഹിത്യ പുരസ്കാരം

December 27th, 2010

jaleel-ramanthali-sheikh-zayed-book-epathram

ദുബായ്: ദുബായിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘ചിരന്തന’ നടത്തിയ 2009 ലെ പ്രവാസ സാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജലീല്‍ രാമന്തളിക്ക് പുരസ്കാര സമര്‍പ്പണം ദുബായില്‍ നടക്കും. ഡിസംബര്‍ 30 ന് വൈകീട്ട് 8  മണിക്ക് ദേരാ ഫ്ലോറ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

‘ശൈഖ് സായിദ്’ എന്ന  കൃതി യാണ്  ചിരന്തന യുടെ പ്രവാസ സാഹിത്യ മല്‍സര ത്തില്‍ ഒന്നാം സ്ഥാനം നേടിയത്. യു. എ. ഇ. യുടെ  രാഷ്ട്ര പിതാവും, ഭരണാധി കാരിയും ആയിരുന്ന  ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം, ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ടതായിരുന്നു. ഇതിനകം തന്നെ  നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചു. 2009  ആഗസ്റ്റില്‍ ആദ്യ പതിപ്പ്‌ പുറത്തിറങ്ങി. ഇതിന്‍റെ 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യമായി വായന ക്കാരില്‍ എത്തിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്‍റര്‍ ജലീല്‍ രാമന്തളിയെ അനുമോദിച്ചു

December 13th, 2010

jaleel-ramanthali-islamic-centre-epatrham

അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി എഴുതിയ   ജലീല്‍ രാമന്തളി യെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അനുമോദിച്ചു.  സെന്‍റര്‍  സംഘടിപ്പിച്ച യു. എ. ഇ. യുടെ ദേശീയദിന ആഘോഷ പരിപാടി കള്‍ക്കിടെ ആയിരുന്നു അനുമോദന ചടങ്ങ്.   ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
 
 
പ്രസ്തുത പരിപാടിയില്‍ വെച്ച്  ജലീല്‍ രാമന്തളി ക്ക്  സെന്‍ററിന്‍റെ പുരസ്‌കാരം അഹമദ് ശബീബ് അല്‍ ദാഹിരി സമ്മാനിച്ചു. പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാര നുമാണ്  ജലീല്‍ രാമന്തളി.
 
 
തദവസര ത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്  വൈസ് ചെയര്‍മാന്‍ അഹമദ് ഖല്‍ഫാന്‍ അല്‍ കഅബി, അബുദാബി എന്‍വയോണ്‍മെന്‍റ് ഏജന്‍സി അസോസിയേറ്റ് ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് മുബാറക് അല്‍ മുര്‍റി, ഡോ. അബ്ദുല്‍ കരീം ഖലീല്‍, എം. എ. യൂസഫ് അലി ( എം. ഡി. , എം. കെ. ഗ്രൂപ്പ്) , സുരേന്ദ്രനാഥ് (ട്രഷറര്‍. ഐ. എസ്.സി.), കെ. ബി. മുരളി (പ്രസിഡന്‍റ്. കെ. എസ്. സി.),  യേശുശീലന്‍ (ജന. സെക്രട്ടറി. മലയാളീ സമാജം),  ജോനിയാ മാത്യു (പ്രസിഡന്‍റ്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.
 
സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതവും സെക്രട്ടറി മായിന്‍കുട്ടി  നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സംഗീത നാടക അക്കാദമി യുടെ ആസ്ഥാന കേന്ദ്രം ഇനി യു. എ. ഇ. യിലും

December 13th, 2010

ravunni-ksc-drama-fest-epathram

അബുദാബി : കേരള സംഗീത നാടക അക്കാദമി യുടെ വിദൂര ആസ്ഥാന കേന്ദ്രമായി അബുദാബി കേരള സോഷ്യല്‍  സെന്‍ററിനെ തെരെഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അക്കാദമി സെക്രട്ടറി രാവുണ്ണി നിര്‍വ്വഹിച്ചു.
 
നാലു പതിറ്റാണ്ടായി അബുദാബി മലയാളികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തന ങ്ങളുടെ സിരാ കേന്ദ്രമായി നില നില്‍ക്കുന്ന  കേരളാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ നാടക പ്രവര്‍ത്തന ങ്ങള്‍ പ്രോല്‍സാഹിപ്പി ക്കുന്നതിനു ചെയ്തിട്ടുള്ള   സേവന ങ്ങളെ കൂടി വിലയിരുത്തി യതിന് ശേഷമാണ് അക്കാദമി ഇത്തരമൊരു നിര്‍ണ്ണായക തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് പ്രഖ്യാപന ത്തിനു ശേഷം നടത്തിയ പ്രസംഗ ത്തില്‍ രാവുണ്ണി വ്യക്തമാക്കി.

ബഹ്‌റൈന്‍ കേരളീയ സമാജ ത്തിലും സൗദി കേളി യിലുമാണ് ഇന്ത്യയ്ക്കു പുറത്തുള്ള സംഗീത നാടക അക്കാദമി യുടെ ആദ്യ കേന്ദ്രങ്ങള്‍.  ഇപ്പോള്‍ അബുദാബി യില്‍ കെ. എസ്. സി.യും. ഈ മൂന്ന് സെന്‍ററു കളുടെയും പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ പഠിച്ച് അടുത്ത വര്‍ഷം മാത്രമേ വിപുലീകരണം ഉണ്ടാവൂ എന്നും അദ്ദേഹം അറിയിച്ചു. കേരള സംഗീത അക്കാദമി യുടെ യു. എ. ഇ. യിലെ ആസ്ഥാന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്തു.  കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി മുരളി അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാഞ്ജലി 2010 : കല വാര്‍ഷികാഘോഷം സമാപിച്ചു

December 11th, 2010

kala-kalanjali-theyyam-epathram

അബുദാബി : അബുദാബി യില്‍ വടക്കേ മലബാറിലെ തെയ്യക്കോലം അതിന്‍റെ തനതു രൂപത്തില്‍ ഉറഞ്ഞാടി. മലബാറിലെ പ്രശസ്ത തെയ്യം കലാകാരനായ പയ്യന്നൂര്‍ ചന്തു പ്പണിക്കരാണ് അബുദാബി ഇന്ത്യാ സോഷ്യല്‍  സെന്‍ററില്‍  ‘കല അബുദാബി’യുടെ വാര്‍ഷികാ ഘോഷ വേദിയില്‍ ‘വിഷ്ണു മൂര്‍ത്തി’ തെയ്യത്തിന്‍റെ രൗദ്ര ഭാവങ്ങള്‍ അവതരിപ്പിച്ചത്. ത്രിസന്ധ്യ യില്‍ തൂണു പിളര്‍ന്ന് പ്രത്യക്ഷനായ നരസിംഹം ഉമ്മറ പ്പടിയില്‍ വെച്ച് ഹിരണ്യകശിപു വിനെ മാറ് പിളര്‍ന്ന് വധിക്കുന്ന തടക്കമുള്ള രംഗങ്ങള്‍ ചെണ്ടയുടെ രൗദ്ര താളത്തിന്‍റെ അകമ്പടി യോടെ ചന്തുപ്പണിക്കര്‍ അവതരിപ്പിച്ചപ്പോള്‍ അബുദാബി യിലെ കലാ സ്വാദകര്‍ക്ക് അത് പുതിയ ദൃശ്യാനുഭവമായി. പയ്യന്നൂര്‍ സുരേന്ദ്രന്‍ പണിക്കരാണ് ചെണ്ടവാദ്യ ത്തിന് നേതൃത്വം നല്‍കിയത്.

kalanjali-kala-rathnam-lalu-alex-epathram

കല അബുദാബി യുടെ ഒരു മാസം നീണ്ട വാര്‍ഷികാ ഘോഷ പരിപാടി യുടെ സമാപന ച്ചടങ്ങില്‍ ‘കല’ അവാര്‍ഡുകളും വിതരണം ചെയ്തു.  2010 ലെ ‘കലാരത്‌നം’ അവാര്‍ഡ് പ്രശസ്ത സിനിമാ നടന്‍ ലാലു അലക്‌സിന് സണ്‍റെയ്‌സ് മെറ്റല്‍ വര്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ലൂയി കുര്യാക്കോസ് സമ്മാനിച്ചു.  ‘മാധ്യമശ്രീ’ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം ‘നാഫ്‌കോ’ ഗ്രൂപ്പ് പ്രതിനിധി ശിവകുമാറില്‍ നിന്നു സ്വീകരിച്ചു.

kala-madhyama-sree-p-raghuvamsam-epathram

അബുദാബി ഇന്ത്യാ സോഷ്യല്‍    സെന്‍ററില്‍   തിങ്ങി നിറഞ്ഞ സദസ്സില്‍ ‘കലാഞ്ജലി-2010’ന് ലാലു അലക്‌സ് ഭദ്രദീപം കൊളുത്തി. കല പ്രസിഡന്‍റ് അമര്‍സിംഗ്  അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി.  ആക്ടിംഗ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, അബുദാബി മലയാളി സമാജം പ്രസിഡന്‍റ്. മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍   സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.
 
നാടക സംവിധായകന്‍ അശോകന്‍ കതിരൂര്‍, ബാലതാരം ബേബി നിരഞ്ജന, കല വനിതാ വിഭാഗം കണ്‍വീനര്‍ സോണിയ വികാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു മാസക്കാലമായി കല നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ലാലു അലക്‌സ്  മൊമന്റോകള്‍ സമ്മാനിച്ചു. അവാര്‍ഡ്ദാന സമ്മേളന ത്തില്‍ കല ട്രഷറര്‍ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അബുദാബി യിലെ നൃത്താദ്ധ്യാപകരുടെയും ശിഷ്യരുടെയും നേതൃത്വ ത്തില്‍ ‘കലാഞ്ജലി 2010’  അരങ്ങേറി. ചെണ്ടമേള ത്തിന് മഹേഷ് ശുകപുരം നേതൃത്വം നല്‍കി.
 
അയച്ചു തന്നത്: ടി. പി. ഗംഗാധരന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 1012345...10...Last »

« Previous « പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്വീകരണം
Next Page » കേര ക്രിക്കറ്റ് – ആര്‍. ഈ. സി. ജേതാക്കളായി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine