പ്രവാസി കൈരളി പുരസ്കാരം സക്കറിയക്ക്

November 28th, 2010

sakkariya-award

മസ്കറ്റ്‌ : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി കൈരളി പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക് സമ്മാനിച്ചു. നവംബര്‍ 18, 19 തിയതികളില്‍ മസ്കറ്റ്‌ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെച്ചു നടന്ന കേരളോത്സവം മലയാള സമ്മേളനത്തില്‍ വെച്ചാണ് പ്രസ്തുത പുരസ്കാരം സക്കറിയക്ക് സമ്മാനിച്ചത്‌. ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠനെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. യു.എ.ഇ. യില്‍ നിന്നും പ്രത്യേക ക്ഷണിതാവായി മലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പി. മണികണ്ഠനു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് സ്നേഹോപഹാരം നല്‍കിയാണ് ആദരിച്ചത്.

p-manikandhan-award

സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ “ബുദ്ധിജീവികള്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാനാവുമോ” എന്ന വിഷയത്തില്‍ സംവാദം നടന്നു. സക്കറിയ, പി. മണികണ്ഠന്‍, എന്‍. ടി. ബാലചന്ദ്രന്‍ എന്നിവര്‍ സംവാദ വിഷയം അവതരിപ്പിച്ചു. രണ്ടാം ദിവസം രാവിലെ 10:30 ക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ സക്കറിയക്ക് പുരസ്കാരം സമ്മാനിക്കുകയും പി. മണികണ്ഠനെ ആദരിക്കുകയും ചെയ്തു.

bharathanatyam-epathram

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

തെയ്യം, കുട്ടികളുടെ സംഘം അവതരിപ്പിച്ച ഗാനാലാപനം, കവിതാ പാരായണം, മോഹിനിയാട്ടം ഭരതനാട്ട്യം എന്നിവയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ്‌ രണ്ടു മാസം കൂടി നീട്ടി

June 1st, 2010

മസ്ക്കറ്റ്‌ : വിസാ കാലാവധി തീര്‍ന്നിട്ടും നിയമ വിരുദ്ധമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് നിയമ വിധേയമായി പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള പൊതു മാപ്പിന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മെയ്‌ 31 ന് തീരേണ്ടതായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം

May 20th, 2010

സ്വന്തം വാഹനവുമായി കപ്പലില്‍ സഞ്ചരിക്കാന്‍ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനി. ഒമാനിലെ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് ഈ കപ്പല്‍ സര്‍വീസ്.

ഒമാന്‍ ഗവണ്‍ മെന്‍റിന് കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനിയുടെ രണ്ട് കപ്പലുകളാണ് യാത്ര നടത്തുന്നത്. ഷിനാസ്, ഹോര്‍മൂസ് എന്നീ കപ്പലുകളാണിവ.  ബുധന്‍, വെള്ളി ദിവസങ്ങളില്‍ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും കപ്പലിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റ്, ബിസിനസ്, വി. ഐ. പി. ലോഞ്ചുകളായിട്ടാണ് സീറ്റുകള്‍ തരം തിരിച്ചിരിക്കുന്നത്.

208 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രക്കിടയില്‍ സേവനവുമായി 10 ക്യാമ്പിന്‍ ക്രൂ അടക്കം 21 ജീവനക്കാരാണ് ഷിനാസ് കപ്പലില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ എഞ്ചിന് കപ്പലാണ് ഇതെന്ന് ഷിനാസ് കപ്പലിന്‍റെ ക്യാപ്റ്റര്‍ ഫോക്കയോറസ് ഷിറിംഗ പറ‍ഞ്ഞു.

വാഹനവുമായി കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഒരുക്കുമെന്ന്  കോ ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. ജി. സി. സി. യില്‍ തന്നെ ഇത്തരമൊരു സൗകര്യം ഇതാദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി. 

40 കാറുകളേയും അഞ്ച് ട്രക്കുകളേയും വഹിക്കാനുള്ള സൗകര്യം ഈ കപ്പലിനുണ്ട്.

വിശാലമായ ഹെലിപ്പാഡും കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെ ടുത്താനാണിത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ – ഒമാന്‍ പ്രതിരോധ ധാരണ

May 19th, 2010

ഇന്ത്യയും ഒമാനുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണ. പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെ ഒമാന്‍ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രതിരോധ മന്ത്രി എ. കെ. ആന്‍റണി ഒമാനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒമാനില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. എ. കെ. ആന്‍റണയും ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹരിബുമായുള്ള ചര്‍ച്ചയിലാണ് ഈ ധാരണ.

ഏദന്‍ കടലില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പലുകള്‍ തട്ടിയെടുക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. റാ‍ഞ്ചല്‍ സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നത് ലോക രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണി യാണെന്ന് നേതാക്കള്‍ നിരീക്ഷിച്ചു. ഏദന്‍ കടലില്‍ 16 ഇന്ത്യന്‍ കപ്പലുകളെ വിന്യസിച്ചതായി എ. കെ. ആന്‍റണി പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും സേനകള്‍ യോജിച്ച് അടുത്ത വര്‍ഷം ഇന്ത്യയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ അടക്കമുള്ള ഉന്നത തല ഇന്ത്യന്‍ സംഘവും ആന്‍റണിയെ അനുഗമിച്ചിരുന്നു. ഒമാനിലെ ഇന്ത്യന്‍ സംഘടനകള്‍ നല്‍കിയ വിരുന്നിലും എ. കെ. ആന്‍റണി പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടം ഇന്തോ – ഒമാന്‍ നാടന്‍ കലോത്സവം

January 7th, 2010

idam-indo-arab-folk-festivalഒമാന്‍ : സംസ്ക്കാരങ്ങളുടെ അര്‍ത്ഥം തേടി ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25, 26 എന്നീ തിയ്യതികളില്‍ കുറം മറാ ലാന്റില്‍ ഇന്തോ – ഒമാന്‍ നാടന്‍ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യ അതിഥിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണ ത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ത്ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ. കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറു ന്നതാണ്. സമൂഹത്തിലെ നിര്‍ധന രായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന സഹായം അര്‍ത്ഥ പൂര്‍ണ മാകുമെന്ന് ഇടം പ്രസിഡന്റ് മജീദ് പറയുക യുണ്ടായി.
 
വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടന്‍ കലാകാ രന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍) സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും, ഇന്ത്യയിലെ വിവിധ നാ‍ടന്‍ കലാ രൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും.
 
നാടന്‍ കലോത്സ വത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാര ത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാര ത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെ ടുത്തിരിക്കുന്നത്. കവിതകളുടെ മലയാള ത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമി ക്കുകയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവല്‍ സമാപിച്ചു
ഷിഫ അല്‍ ജസീറ റിക്രിയേഷന്‍ ക്ലബ്‌ ഉദ്ഘാടനവും കലാ വിരുന്നും »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine