ഇസ്ലാഹി സെന്‍റര്‍ നിശാ ക്യാമ്പ് അബ്ബാസിയയില്‍

December 28th, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : “അറിവ് സമാധാനത്തിന്” എന്ന തലക്കെട്ടില്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ എം. എസ്. എം. കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റര്‍ അബ്ബാസിയ വെസ്റ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31ന് വെള്ളിയാഴ്ച വൈകിട്ട് നിശാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് അബ്ബാസിയ ഉക്കാശ മസ്ജിദില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പഠനം, ദുആ പഠനം, വിശ്വാസ പഠനം, ചരിത്ര പഠനം, ഉദ്ബോധനം എന്നിവയ്ക്ക് യഥാക്രമം ഹാഫിദ് മുഹമ്മദ് അസ്ലം, മൌലവി അബ്ദുല്ല കാരക്കുന്ന്‍, മുജീബുറഹ്മാന്‍ സ്വലാഹി, അഷ്റഫ് എകരൂല്‍, പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 24342948, 97476250, 97399287 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നേഹ സംവാദം ശ്രദ്ധേയമായി

December 23rd, 2010

zubair-pediekkal-epathram

ദുബായ്‌ : ബര്‍ദുബായ്‌ ഷിന്‍ഡഗയിലുള്ള ഹെറിറേറജ്‌ വില്ലേജ്‌ അങ്കണത്തില്‍ നടന്ന സ്നേഹ സംവാദം ഏറെ ശ്രദ്ധേയമായി. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ ഡിപാര്‍ട്ട്‌മന്റും ബര്‍ദുബൈ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവരും ശ്രോതാക്കളായെത്തി. ചോദ്യങ്ങള്‍ ചോദിച്ചും സംശയ നിവാരണം നടത്തിയും സ്നേഹ സംവാദം  ചര്‍ച്ചയുടെ ലോകത്തേക്ക്‌ വാതില്‍ തുറന്നു.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ കോര്‍ഡിനേററര്‍ സുബൈര്‍ പീടിയേക്കല്‍ സ്നേഹ സംവാദത്തിനു നേതൃത്വം നല്‍കി.

എല്ലാ കാലത്തും നില നിന്നിരുന്ന യഥാര്‍ത്ഥ്യമാണ്‌ ഏക ദൈവ വിശ്വാസമെന്നും, ഇസ്ലാമിലാണ്‌ അതിന്റെ അവക്രമായ രൂപം ദര്‍ശിക്കുകയെന്നും സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ദര്‍ശനമാണതെന്നും മുഹമ്മദ്‌ നബിയാണ്‌ ഈ മഹദ്‌ ദര്‍ശനം പരിചയ പ്പെടുത്തുവാന്‍ ദൈവം നിശ്ചയിച്ച അവസാനത്തെ പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. ഏക ദൈവ വിശ്വാസം സത്യസന്ധമായി ഉദ്ഘോഷിക്കുന്ന ദൈവിക വചനങ്ങളാണ്‌ ഖുര്‍ആണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര സെഷനുമുണ്ടായിരുന്നു.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ പി. സി. കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, ആരിഫ്‌ സൈന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ വിഭാഗം സീനിയര്‍ എക്സിക്യകൂട്ടീവ്‌ അര്‍ഷദ്‌ ഖാന്‍ സംസാരിച്ചു.

ഷാര്‍ജ, അല്‍മനാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സ്നേഹ സംവാദ പരിപാടിക്കും സുബൈര്‍ നേതൃത്വം നല്‍കി. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്‌. എം. കേരള സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌ പ്രചരണത്തിന്റെ ഭാഗമായാണ്‌ യു. എ. ഇ. യില്‍ സ്നേഹ സംവാദം സംഘടിപ്പിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖുര്‍ ആന്‍ പരീക്ഷാ ജേതാക്കളെ അഭിനന്ദിച്ചു

December 22nd, 2010

ദുബായ്‌ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍  യു. എ. ഇ. അടിസ്ഥാനത്തില്‍  നടത്തിയ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയില്‍ മികച്ച വിജയം നേടിയ ജേതാക്കളെ ഖുസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ ഹുസൈന്‍ കക്കാട്‌, ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ അഷ്‌റഫ്‌ വെല്‍കം എന്നിവര്‍ അഭിനന്ദിച്ചു. പ്രവാസ ജീവിതത്തിനിടയിലും പഠനത്തിനു വേണ്ടി സമയം കണ്ടെത്തി മികച്ച വിജയം നേടിയത്‌ ഏറെ പ്രശംസനീയമാണെന്ന് അവര്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മോക്ഷം ഏക ദൈവ ആരാധനയിലൂടെ

December 22nd, 2010

ദുബായ്‌ : ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്‌ ദേര അല്‍മനാര്‍ സെന്ററില്‍ നടക്കുന്ന പൊതു പരിപാടിയിലും  “മോക്ഷം ഏക ദൈവ ആരാധനയിലൂടെ” എന്ന വിഷയത്തില്‍ പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രഭാഷണം നടത്തും. ദേര ബറഹ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സ്വലാഹി അദ്ധ്യക്ഷത വഹിക്കും.

ഖുസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെള്ളിയാഴ്ച രാത്രി 7.45നു സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിലും ശാഫി സ്വലാഹി പ്രസംഗിക്കും. വിഷയം : “ആരാണ്‌ യഥാര്‍ത്ഥ വിശ്വാസി?” ഖുസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ ഹുസൈന്‍ കക്കാട്‌ അദ്ധ്യക്ഷത വഹിക്കും. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്‌. എം. കേരള സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌ പ്രചരണത്തിന്റെ ഭാഗമായാണ്‌ പ്രസ്തുത പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 04 272 2723 (ദേര മനാര്‍ സെന്റര്‍), 04 263 3391 (ഖുസൈസ്‌ ഇസ്ലാഹി സെന്റര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി പ്രഭാഷണം : ശാഫി സ്വബാഹി പ്രസംഗിക്കും

December 22nd, 2010

ദുബായ്‌ : ദേര അല്‍ ബറഹയിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ഇന്ന് (ബുധന്‍) രാത്രി 7.30നു പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രസംഗിക്കും. ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണു സംഘാടകര്‍. സ്ത്രീകള്‍ക്ക്‌ മാത്രമാണു പ്രവേശനം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 1112345...10...Last »

« Previous « സൈലന്റ് വാലി സമര വിജയ വാര്‍ഷികം
Next Page » മോക്ഷം ഏക ദൈവ ആരാധനയിലൂടെ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine