അബുദാബി : മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിച്ച ‘അവാര്‍ഡ് നൈറ്റ്’ അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടന്നു. അംഗത്വ സഭകളിലെ അംഗങ്ങളുടെ ടാലന്‍റ് ടെസ്റ്റുകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബൈബിള്‍ മെമ്മറി ടെസ്റ്റ്, ബൈബിള്‍ ക്വിസ്, അന്താക്ഷരി, സോളോ, ഗ്രൂപ്പ് സോംഗ്, ജൂനിയര്‍ സീനിയര്‍ എന്നീ വിഭാഗ ങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികള്‍ അവതരിപ്പിച്ചു.
ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നില നിര്‍ത്തിയ ബ്രദറണ്‍ ക്രിസ്ത്യന്‍ അസ്സംബ്ലിയുടെ എല്‍ഡര്‍, ബ്രദര്‍ എ. കെ. ജോണ്‍ ട്രോഫി ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് മൊമെന്‍റോ ബ്രദര്‍ ജേക്കബ് ടി. സാമുവല്‍ ഏറ്റുവാങ്ങി. മത്സര ങ്ങളുടെ വിധി കര്‍ത്താക്ക ളായി എത്തിയിരുന്ന വിശിഷ്ട വ്യക്തിത്വ ങ്ങളെയും, എം. സി. സി. യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് ക്രിയാത്മക പിന്തുണയും സഹകരണവും നല്‍കിയ അബ്ദുല്‍ റഹിമാന്‍, ബ്രദര്‍. കോശി തമ്പി എന്നിവരേയും ആദരിച്ചു. തോമസ് വര്‍ഗീസ്, ഈപ്പന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്ന്‍ ട്രോഫികള്‍ സമ്മാനിച്ചു. ടാലന്‍റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബ്രദര്‍ ഡെന്നി പുന്നൂസ് ബൈബിള്‍ പ്രഭാഷണം നടത്തി.
എം. സി. സി. ജനറല്‍ സെക്രട്ടറി രാജന്‍ തറയ്ശ്ശേരി പരിപാടികള്‍ നിയന്ത്രിച്ചു.


അബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ 2009 – 2010 ല്‍ നടത്തിയ മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘അവാര്‍ഡ് നൈറ്റി’ല്‍ വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികളും അവതരിപ്പിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയ അംഗത്വ സഭക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സമ്മാനിക്കും. തുടര്‍ന്ന്‍ ബൈബിള്‍ പ്രാസംഗികന്‍ ഡെന്നി പുന്നൂസിന്‍റെ പ്രഭാഷണവും വിവിധ സഭകളിലെ ക്വയര്‍ ഗ്രൂപ്പുകള്‍ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53)
കേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും വേണ്ടിയുള്ള ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി ‘ഡെസേര്‍ട്ട് ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ് 15 ശനിയാഴ്ച രാത്രി 7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ അരങ്ങേറുന്നു. വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്, ജോസ്, ബിജു തങ്കച്ചന്‍, റജി എബ്രഹാം, തോമസ്, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ 10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)



















