നീതിയേയും അനീതിയേയും വ്യക്തമായി മനസ്സിലാക്കുക : എം. എം. അക്ബര്‍

August 30th, 2010

mm-akbar-dubai-epathram

ദുബായ്‌ : ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ക്ക് വിലക്കുകളില്ലെന്നും, അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്ക്കാര കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“കേരളത്തില്‍ അടുത്ത കാലത്ത് നടന്ന കൈ വെട്ട് കേസ് അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇന്ത്യ പോലുള്ള രാജ്യത്ത് നിയമം കൈയ്യില്‍ എടുക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല.

mm-akbar-audience-epathram

ചോദ്യ പേപ്പര്‍ വിവാദത്തില്‍ കേരളത്തിലെ ജുഡീഷ്യറി വ്യക്തമായ നടപെടിയെടുത്തു. ഹൈക്കോടതി വിധി തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. ചോദ്യ പേപ്പര്‍ എഴുതിയ ആളെ സസ്പെന്‍ഡ്‌ ചെയ്തു. പോലീസ് അയാള്‍ക്കെതിരെ കേസുമെടുത്തു. എന്നാല്‍ ഇത്തരം അനുകൂല നടപടികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അപകടകരമായ പ്രവണതയാണ്.

ചില ആളുകള്‍ക്ക് മുസ്ലീംകള്‍ എപ്പോഴും പീഡിപ്പിക്ക പ്പെടണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നി പോകുന്നു. ഇവരുടെ രാഷ്ട്രീയം നിലനില്‍ക്കാന്‍ ഇത് വേണമെന്ന സ്ഥിതിയാണ്. കോടതിയും ഭരണകൂടവും നല്ല നടപടികള്‍ സ്വീകരിക്കുമ്പോഴും കുറേയാളുകള്‍ നികൃഷ്ടമായ ആക്രമണങ്ങള്‍ നടത്തുന്നു. ഒരു മുസ്ലിമും ഇതിനെ അനുകൂലിക്കരുത്. മാത്രമല്ല, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുസ്ലീംകള്‍ മുന്നില്‍ നില്‍ക്കുകയും വേണം. അവരെ നിയമത്തിന് വിട്ട് കൊടുക്കണം. അവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ മാത്രമല്ല ഇസ്ലാമിന്റെയും, മുസ്ലിമിന്റെയും ശത്രുക്കളാണ്. മുസ്ലീം ഒരു ക്രൂരത ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുകയും അമുസ്ലിം ക്രൂരത ചെയ്യുമ്പോള്‍ അതിനെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി (സ) യുടെ ഭാഷയില്‍ വര്‍ഗ്ഗീയതയാണ്. നീതിയേയും, അനീതിയേയും വ്യക്തമായി മനസ്സിലാക്കുവാനും എം. എം. അക്ബര്‍ ആഹ്വാനം ചെയ്തു.

“ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന പി. ജെ. ആന്റണിയുടെ പുസ്തകം നിരോധിക്കണ മെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ തെരുവിലി റങ്ങിയപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് മുസ്ലീം നേതാക്കള്‍ ചെയ്തത്. ക്രിസ്തുവായാലും, കൃഷ്ണനായാലും, മുഹമ്മദ് നബിയായാലും വിമര്‍ശനത്തിനുമപ്പുറം ദുഷിച്ച പ്രയോഗങ്ങള്‍ നടത്തിയാല്‍ സമൂഹം ഒന്നടങ്കം അതിനെ എതിര്‍ക്കേണ്ടതുണ്ട്. എം. എഫ്. ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചപ്പോള്‍ അതിനെ മുസ്ലീകള്‍ എതിര്‍ത്തു. ഒരു മുസ്ലീം നേതാവും അതിനെ അനുകൂലിച്ചില്ല.

പ്രവാചക നിന്ദ ഈമെയിലിലൂടെ പ്രചരിക്കുന്നത് തെറ്റാണ്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ ഒരാളും ഇത് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കരുത്. കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങളും ഈ നീക്കത്തില്‍ നിന്ന് പിന്മാറണം.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാന ഹാളിന് പുറമെ സ്ത്രീകള്‍ക്ക് പ്രത്യേകമായും, പുറത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളിലൂടെ പരിപാടികള്‍ വീക്ഷിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു

പ്രൌഡ ഗംഭീരമായ ഈ പ്രഭാഷണ വേദിയില്‍ സംഘാടനത്തിന്റെ പിഴവ് മൂലം ചില കല്ലുകടികളും ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നു. 10 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് നേരത്തെ തന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. സമീപത്തെ പള്ളിയില്‍ നിന്ന് രാത്രി നമസ്ക്കാരം കഴിഞ്ഞ് 9 മണിയോടെ പ്രധാന ഹാളില്‍ പ്രവേശിച്ച ഇവരെ സംഘാടകര്‍ പുറത്തേക്ക് മാറ്റി. കാരണം തിരക്കിയപ്പോള്‍ ഇനിയും ഹാളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുണ്ടെന്നായിരുന്നു ഇവരുടെ മറുപടി. പുറത്തെ മുറുമുറുപ്പുകള്‍ അധികമായപ്പോള്‍ സംഘാടകര്‍ തന്നെ ഇവരെ അകത്തേക്ക് വിളിക്കുകായും ചെയ്തു. അതിനോടൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുവാനുള്ള അവസരവും നിഷേധി ക്കുകയുണ്ടായി. മുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഇടത്തേയ്ക്കുള്ള പ്രവേശന വാതില്‍ അകത്ത് നിന്ന് പൂട്ടിയതാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ തടസ്സമായത്. കൈരളി / പീപ്പിള്‍ ചാനലിന്റെ പ്രതിനിധി പല തവണ സംഘാടകരോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ താനും ഉള്‍പ്പെടുന്നു എന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നും യു. എ. ഇ. യിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ കെ. എ. ജബ്ബാരി ചൂണ്ടിക്കാട്ടി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

എം.എം. അക്ബര്‍ ദുബായില്‍

August 27th, 2010

mm-akbar-epathram

ദുബായ്‌ : ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി) രാത്രി പത്ത്‌ മണിക്ക് “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ ഖിസൈസിലുള്ള ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ എം. എം. അക്ബര്‍ പ്രസംഗിക്കും. ചടങ്ങില്‍ ദുബായ്‌ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്കാര സമിതി പ്രതിനിധികളും മറ്റ് അറബ് പ്രമുഖരും സംബന്ധിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്.

ദുബായിലെ എല്ലാ ഇസ്ലാഹി സെന്ററുകളില്‍ നിന്നും രാത്രി 8 മണിക്ക് വാഹനങ്ങള്‍ പുറപ്പെടും. ഖിസൈസ്‌ ഭാഗത്തേക്ക്‌ പോകുന്ന എല്ലാ ആര്‍. ടി. എ. ബസുകളും പ്രഭാഷണ സ്ഥലത്ത് കൂടെയാണ് കടന്നു പോകുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.

നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍പ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ തായിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെ ഇഷ്ടപ്പെടുന്ന എം. എം. അക്ബറിന്റെ പ്രഭാഷണം ദുര്ഗ്രാഹ്യത ഇല്ലാത്തതും തികച്ചും ലളിതവുമാണ്. ആയിരങ്ങളെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 04 3394464

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബ്ദുല്‍ അസീസ്‌ മൌലവിക്ക് സ്വീകരണം

August 27th, 2010

abdul-azeez-maulavi-epathram
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിക്ക് കൊല്ലം ജില്ലാ കെ. എം. സി. സി. സ്വീകരണം നല്‍കി. ചിത്രത്തില്‍ കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിക്ക് സമീപം എസ്. നിസാമുദ്ദീന്‍ കൊല്ലം, ഷേഹീര്‍ പത്തനാപുരം, ആര്‍. നൌഷാദ് തിരുവനന്തപുരം എന്നിവരെ കാണാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രേഷ്ഠമായത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണം – ഖലീല്‍ തങ്ങള്‍

August 25th, 2010

burda-shereef-book-epathram

അബുദാബി: മദീനയില്‍ നിന്നടിച്ച് വീശുന്ന കാറ്റിനെ വേര്‍തിരി ച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചക പ്രേമികളായ വിശ്വാസികള്‍ക്ക് കഴിയണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീല്‍ തങ്ങള്‍ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുര്‍ദ: ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുല്‍ ബുര്‍ദ: ആശയം, അനുരാഗം, അടിയൊഴുക്കുകള്‍“ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ഷാജു ജമാലുദ്ദീന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു തങ്ങള്‍.

khaleel-thangal-epathram

സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുന്നു

പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാല്‍ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരാ യിരുന്നുവെന്ന് കാണാം. അവരുടെ പാത പിന്‍പറ്റി ജീവിതം ചിട്ടപ്പെടുത്തിയാല്‍ ഏവര്‍ക്കും ആ ഭാഗ്യം ലഭിക്കും. തിരു ശേഷിപ്പുകളില്‍ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീല്‍ തങ്ങള്‍ പറഞ്ഞു.

പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് രചന നിര്‍വഹിച്ച മഹത്കൃതി മുസ്വഫ സ്വലാത്തുന്നൂര്‍ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുര്‍ദ: ശരീഫിലെ വരികളില്‍ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിന്‍ബലത്തില്‍ വിവരിച്ച് കൊണ്ട് അറുപതില്‍ പരം ചരിത്രപരമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 360 ല്‍ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കി യിട്ടുള്ളതെന്ന് പുസ്തകം പരിചയപ്പെടുത്തി ബഷീര്‍ ഫൈസി വെണ്ണക്കോട് പറഞ്ഞു.

മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം, കെ. കെ. എം. സഅദി, ഗഫാര്‍ സഅദി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ശാസ്ത്ര നിരീക്ഷണങ്ങള്‍ ഖുര്‍ആന്‍ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തുന്നു: സമദാനി

August 22nd, 2010

samadani-in-abudhabi-epathram

അബുദാബി :  പ്രപഞ്ചം സര്‍വ്വ നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുക യാണെന്ന  ശാസ്ത്ര നിരീക്ഷണ ങ്ങള്‍, ലോകാവസാനത്തെ സംബന്ധിച്ച ഖുര്‍ആന്‍ പ്രമാണങ്ങളെ സാക്ഷ്യ പ്പെടുത്തുന്നു എന്ന്‍ അബ്ദുസ്സമദ് സമദാനി. 

യു. എ. ഇ. പ്രസിഡണ്ട്‌ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ  വിശിഷ്ട അതിഥി യായി  എത്തിയ അബ്ദുസ്സമദ് സമദാനി യുടെ റമദാന്‍ പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.  ‘ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും’ എന്നതായിരുന്നു സമദാനി യുടെ പ്രഭാഷണ വിഷയം.

 
മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനം ഉണ്ടെന്ന ചിന്താഗതി തെറ്റായ നിഗമന ങ്ങളില്‍ നിന്നുണ്ടായതാണ്. വിശ്വ സത്യത്തിലേക്കുള്ള മനുഷ്യന്‍റെ ക്ലേശകരമായ യാത്രയില്‍ രണ്ടിന്‍റെ യും പാഥേയം ആവശ്യമാണ്‌.  ശാസ്ത്ര ബോധം അത്യന്താ പേക്ഷിത മാണ്.

എന്നാല്‍ മനുഷ്യന്‍റെയും പ്രപഞ്ച ത്തിന്‍റെയും ഭൗതിക മായ വ്യാഖ്യാനം മാത്രമേ ശാസ്ത്രം പ്രധാനം ചെയ്യുന്നുള്ളൂ.  കേവല ഭൗതികമായ  ഏതു വിശകലനവും അപക്വവും അപൂര്‍ണ്ണവും  വികലവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനം എന്ന വീക്ഷണ ഗതി തെറ്റായ നിഗമന ങ്ങളില്‍ നിന്ന് ഉണ്ടായതാണ്. രണ്ടിനെയും കുറിച്ചുള്ള തെറ്റിദ്ധാരണ കളാണ് ഇതിന് കാരണമായത്. ലോകം കണ്ടിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞ ന്മാരില്‍ മഹാ ഭൂരിപക്ഷ വും ദൈവ വിശ്വാസി കളായിരുന്നു എന്നുള്ള സത്യം ചിലര്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്.
 
 

samadani-audiance-in-abudhabi-epathram

അബുദാബി നാഷണല്‍ തിയേറ്ററില്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സിന്‍റെ  ആഭിമുഖ്യ ത്തില്‍ ആയിരുന്നു പ്രഭാഷണം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു.  എം. കെ. ഗ്രൂപ്പ്‌ ചെയര്‍മാന്‍  എം. എ. യൂസുഫ്‌ അലി ആശംസ നേര്‍ന്നു. മൊയ്തു കടന്നപ്പള്ളി, അബ്ദുല്‍ കരീം പുല്ലാനി എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

Page 7 of 11« First...56789...Last »

« Previous Page« Previous « സമദാനിയുടെ പ്രഭാഷണം ദുബായില്‍
Next »Next Page » ഷെയ്ഖ്‌ സായിദ്‌ റോഡില്‍ പുതിയ മുന്‍സിപ്പാലിറ്റി മന്ദിരം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine