സമദാനിയുടെ പ്രഭാഷണം ദുബായില്‍

August 21st, 2010

samadani-epathramദുബായ്: ദുബായ് ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍റെ ഭാഗമായി  “ഖുര്‍ആന്‍ : സ്നേഹ ത്തിന്‍റെയും സമാധാന ത്തിന്‍റെയും സന്ദേശം” എന്ന വിഷയത്തില്‍ അബ്ദുസ്സമദ് സമദാനി യുടെ  പ്രഭാഷണം ഉണ്ടായിരിക്കും.
 
ആഗസ്റ്റ്‌ 21  ശനിയാഴ്ച രാത്രി 9:30 ന് ഗിസൈസ്‌ ജംഇയ്യത്തുല്‍ ഇസ്ലാം ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് ദുബായ് കെ. എം. സി. സി. വിവരങ്ങള്‍ക്ക് വിളിക്കുക: 050 59 48 411

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എം. അബ്ദുറഹിമാന്‍ മൌലവിക്ക് സ്വീകരണം

August 21st, 2010

um-abdurahiman-maulavi-epathramഷാര്‍ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക്‌ കോംപ്ലക്സ്‌ നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന്‍ മൌലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ്‌ ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

[singlepic id=17 w=400 float=center]

കേവലം എല്‍. കെ. ജി. യും പ്രാഥമിക മദ്രസയുമായി 1993ല്‍ പരേതനായ സി. എം. അബ്ദുല്ല മൌലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ – അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥി കള്‍ക്കുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂനിവേഴ്സിറ്റി അംഗീകാരത്തോടെ ഡിഗ്രി തലത്തില്‍ ഒട്ടനവധി ആര്‍ട്ട്സ് ആന്‍ഡ്‌ സയന്‍സ് മാനേജ്മെന്റ് കോഴ്സുകളും ഈ വര്ഷം മുതല്‍ പി. ജി. കോഴ്സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു. എം. മൌലവി പറഞ്ഞു.

ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന. സെക്രട്ടറിയും കെ. എം. സി. സി. യു. എ. ഇ. കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സഅദ് പുറക്കാട്‌, കെ. എം. ഷാഫി ഹാജി, ശുഐബ്‌ തങ്ങള്‍, ഖലീല്‍ റഹ് മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ്‌ പാറപ്പള്ളി, സീതി മുഹമ്മദ്‌. എം. പി. മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. അബ്ബാസ്‌ കുന്നില്‍ സ്വാഗതവും, ബി. എസ്. മഹമൂദ്‌ നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമവും നടന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റമളാന്‍ കാരുണ്യത്തിന്‍റെ സ്നേഹ വസന്തം: പേരോട്

August 20th, 2010

perode-sakhafi-epathramഗയാതി : അല്ലാഹുവിന്‍റെ അനുഗ്രഹീത മാസമാണ് റമളാന്‍. വിശുദ്ധ ഖുര്‍ആന്‍റെ അവതരണം കൊണ്ട് റമളാന്‍ പവിത്ര മാസങ്ങളില്‍ ഒന്നായി മാറി.  നാഥന്‍ നല്‍കിയ അനുഗ്രഹ ങ്ങള്‍ സൃഷ്ടി കള്‍ക്ക്  നന്മ ചെയ്യാനുള്ള സുവര്‍ണ്ണാ വസരമാണ്. വിശുദ്ധി യുടെ ദിന രാത്രങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് റമളാന്‍ നമ്മിലൂടെ കടന്നു പോകുന്നത്. എത്ര കണ്ട് നന്മ ചെയ്താലും നാഥന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പ്രതിഫലമായി ഒരു അണു പോലും ആവുന്നില്ല എന്ന്   സുന്നി യുവജന സംഘം സ്റ്റേറ്റ് സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി ഉദ്ബോധിപ്പിച്ചു.

യു. എ. ഇ. പ്രസിഡണ്ട്‌ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ  വിശിഷ്ട അതിഥി യായി യു. എ. ഇ. യില്‍ എത്തിയ അദ്ദേഹം ഗയാതി യില്‍ റമളാന്‍ പ്രഭാഷണം നടത്തുക യായിരുന്നു. വിശുദ്ധ ഖുര്‍ആനെ നാം അനുഭവിച്ചറിയുക. ഖുര്‍ആന്‍റെ  മാധുര്യവും ഭംഗിയും അനിര്‍വ്വചനീയ മാണ്. അസ്വാദകര്‍ക്ക് ആസ്വാദന വും വിജ്ഞാന ദാഹികള്‍ക്ക് അത്ഭുത വും  ഖുര്‍ആനി ലൂടെ ലഭ്യമാണ്.  റമളാന്‍ മുഴുവന്‍ പുണ്യവും കരഗത മാക്കുവാന്‍ ‍ വിശ്വാസി കള്‍ തയ്യാറാവണം എന്ന് പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി ആഹ്വാനം ചെയ്തു. റമളാന്‍ ഒന്ന് മുതല്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സഖാഫിയുടെ റമളാന്‍ പ്രഭാഷണം നടന്നു വരുന്നു. ആയിര ക്കണക്കിന് വിശ്വാസി കളാണ് ഓരോ സദസ്സിലും ശ്രോതാക്കളായി എത്തുന്നത്‌. ജനറല്‍ അതോരിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സിന്‍റെ  ആഭിമുഖ്യ ത്തില്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ ആഗസ്റ്റ്‌ 27 നു (റമളാന്‍ 17  വെള്ളി ) രാത്രി 10 നു  പെരോടിന്‍റെ  പ്രത്യേക റമളാന്‍ പ്രഭാഷണ ത്തിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്.

അയച്ചു തന്നത് : റഫീഖ് എറിയാട്‌- ഗയാതി (അബുദാബി)

-

വായിക്കുക:

അഭിപ്രായം എഴുതുക »

റമളാന്‍ കാമ്പെയിന് തുടക്കമായി

August 14th, 2010

abdul-rasaq-sakhafi-epathramദുബായ്‌ : റമളാന്‍ വിശുദ്ധിയുടെ തണല്‍ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ആചരിക്കുന്ന റമളാന്‍ കാമ്പെയിന് തുടക്കമായി. റമളാന്‍ ദര്‍സ്‌, ഖുര്‍ആന്‍ പ്രശ്നോത്തരി, തസ്കിയത്ത് ജല്‍സ, ഇഫ്ത്താര്‍ മീറ്റ്‌, ബദ്ര്‍ സ്മൃതി തുടങ്ങി വിവിധ പരിപാടികള്‍ കാമ്പെയിന്റെ ഭാഗമായി നടക്കും.

ദുബായ്‌ മര്‍കസില്‍ നടന്ന കാമ്പെയിന്‍ ഉദ്ഘാടനം എസ്. എസ്. എഫ്. സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ റസാഖ്‌ സഖാഫി നിര്‍വഹിച്ചു. സകരിയ്യ ഇര്ഫാനി, അബ്ദുല്‍ ഹകീം ഷാര്‍ജ, അലി അക്ബര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ സഅദി കൊച്ചി അദ്ധ്യക്ഷത വഹിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോസഫ്‌ മാര്‍ത്തോമ്മ സ്നേഹത്തിന്റെ കരസ്പര്‍ശം : ഉമ്മന്‍ ചാണ്ടി

August 14th, 2010

joseph-marthomma-epathramദുബായ്‌ : ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സമൂഹത്തിനും സഭയ്ക്കും സ്നേഹത്തിന്റെ കരസ്പര്‍ശമായി മാറുന്ന വലിയ ഇടയനാണ് എന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ്‌ മാര്‍ത്തോമ്മ പാരീഷ്‌ തിരുമേനിയുടെ എണ്‍പതാം ജന്മ ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുക യായിരുന്നു ഉമ്മന്‍ ചാണ്ടി.

അനുമോദന സമ്മേളനത്തില്‍ റവ. വി. കുഞ്ഞു കോശി അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. തോമസ്‌ മാത്യു, യു. എ. ഇ. യൂത്ത്‌ ചാപ്ല്യന്‍ റവ. സഖറിയ അലക്സാണ്ടര്‍, റവ. സജു പാപ്പച്ചന്‍, ഇടവക സെക്രട്ടറി സാജന്‍ വേളൂര്‍, ട്രസ്റ്റി കെ. വി. തോമസ്‌, യോഹന്നാന്‍ ബേബി, കെ. എ. വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

umman-chandi-dubai-epathram

അഡ്വ. വര്‍ഗ്ഗീസ്‌ മാമ്മന്‍, വര്‍ഗ്ഗീസ്‌ ടി. മാങ്ങാട്‌, വിക്ടര്‍ ടി. തോമസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 8 of 11« First...678910...Last »

« Previous Page« Previous « യൂസേഴ്സ് ഫീ പുനപരിശോധിക്കണം : കെ. എം. സി. സി.
Next »Next Page » റമളാന്‍ കാമ്പെയിന് തുടക്കമായി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine