ദുബായ് : കാലത്തോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്ന സത്യ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ് ഖുര്‍ ആന്‍ എന്ന് എം. എം. അക്ബര്‍ പറഞ്ഞു. ലോകത്തിനു മുന്നിലത് സമര്‍പ്പിക്കപ്പെട്ടതു മുതല്‍ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു; നിരന്തരം, നിര്‍വിഘ്നം. ഗൌരവത്തോടു കൂടിയാണു ഖുര്‍ആന്‍ സമര്‍പ്പിക്കപ്പെട്ടത്; ആര്‍ക്കുമതിലൊരു അബദ്ധവും കണ്ടില്ല; കത്തിക്കാന്‍ തയ്യാറായവര്‍ക്ക് പോലും. തെളിവുകള്‍ കൊണ്ട് വരാനാണ താവശ്യപ്പെടുന്നത്; വാചകമ ടിയായിരുന്നില്ല അതൊരിക്കലും. വിമശര്‍കര്‍ക്ക് പോലുമതറിയാം. പതിനാലിലധികം നൂറ്റാണ്ടുകള്‍ ഈ മഹത് ഗ്രന്ഥം തലയുയര്‍ത്തി പിടിച്ച് നിന്നതും അതിലെ സത്യ സമ്പുര്‍ണ്ണത ഒന്നു കൊണ്ട് മാത്രം. വരും കാലം ഖുര്‍ ആന്‍ വായനയുടെയും പഠന ത്തിന്റേതു മായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സിനക ത്താണു ഖുര്‍ ആനിന്റെ ആശയങ്ങള്‍ അഗ്നി സ്ഫുലിംഗങ്ങള്‍ ഉണ്ടാക്കുക; അത് പിന്നീട് വെളിച്ചം നല്‍കും; മനസ്സില്‍ ആന്ദോളനങ്ങള്‍ ഉണ്ടാക്കും; ശാശ്വത ശാന്തിയും നിതാന്ത സമാധാനവും അത് പ്രദാനം ചെയ്യും. ഖൊര്‍ഫുക്കാനില്‍ (യു. എ. ഇ.) നടന്ന ഒരു പൊതു പരിപാടിയില്‍ എന്ത് കൊണ്ട് ഇസ്ലാം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററും, ഷാര്‍ജ ഗവണ്‍മെന്റ് മത കാര്യ വകുപ്പും സംയുക്തമായാണു ഖോര്‍ഫുഖാന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
ലോകത്ത് ഇസ്ലാം ഒരിക്കലും അപമാനവികത പറഞ്ഞില്ല; അനീതിയുടെ പക്ഷവും നിന്നില്ല; ക്രമം തെററുന്നിടത്തൊക്കെ അരുതെന്ന് പറഞ്ഞു; മര്‍ദ്ദിതനു വേണ്ടി ശബ്ദിച്ചു; ഉച്ച നീചത്വമില്ലെന്നും ദൈവത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരെന്നും പറഞ്ഞു; ആ ദൈവത്തിനു പക്ഷെ സമന്മാര്‍ വേറെയില്ല; അത് കൊണ്ട് പ്രാര്‍ഥിക്കേണ്ടത് അവനോട് മാത്രം. ഇസ്ലാം അത്കൊണ്ട് തന്നെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് മാത്രം. അക്ബര്‍ തുടര്‍ന്ന് പറഞ്ഞു.
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി പ്രസിഡന്റ് എ. പി. അബ്ദുസ്സമദ്, ജ: സെക്രട്ടറി സി. ടി. ബഷീര്‍, അബൂബക്കര്‍ സ്വലാഹി,(അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍) സ്വാഗത സംഘം ചെയര്‍മാന്‍ ഹുസൈന്‍ മദനി, അഷ്‌റഫ് വെല്‍ക്കം എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് എം. എം. അക്ബര്‍ മറുപടി നല്‍കി. സ്‌ത്രീകള്‍ അടക്കം ഒട്ടേറെ പേര്‍ അക്ബറിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഓഡിറേറാറിയത്തില്‍ എത്തിയിരുന്നു.
ഇസ്മായില്‍ അന്‍സാരി, എ. നൗഷാദ് വൈക്കം, അഷ്‌റഫ് എരുവേശി, അബ്ദുല്‍ഖാദര്‍ എം. എസ്., മുഹമ്മദ് കമാല്‍ പാഷ, ഉമര്‍ പി. കെ., ഹൈദര്‍ ചേലാട്ട്, റഹീസ് കെ. കെ., മുഹമ്മദ് റഫി, അഹ്മദ് ഷെരീഫ്, വി. അബ്ദുല്‍ നാസര്‍, മുഹമ്മദ് പാഷ, ഷെരീഫ് വളവന്നൂര്‍, ഹംസ മലപ്പുറം, ഷാഹീന്‍, നിഹാല്‍ പാഷ, നബീല്‍ പാഷ , യാസിര്‍, സിദ്ദീഖ് മാസ്റ്റര്‍, ഹനീഫ് സലഫി, ജമാല്‍, ഡോ. സൈദലവി, മുഹമ്മദ് എന്നിവര്‍ വിവിധ സബ് കമ്മറ്റികള്‍ക്ക് നേത്യത്വം നല്‍കി