പാചക മത്സരം നടത്തി

October 9th, 2010

cooking-competition-epathram
അബുദാബി : അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പാചക മത്സരം നടത്തി. ശ്രിമതി ഡോളി വര്‍ഗീസ് ഒന്നാം സ്ഥാനവും, കുമാരി ക്രിസ്റ്റീ ജോണ്‍ രണ്ടാം സ്ഥാനവും, ശ്രിമതി സുജ ജോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
cooking-competition-epathram
ഇടവക വികാരി ഫാ. ജോണ്‍സന്‍ ഡാനിയേല്‍ പാചക മത്സരം ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി ശ്രിമതി ആനി മാത്യു വിന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി ആണ് ഇത്തരത്തില്‍ ഒരു മല്സരം ഇദം പ്രഥമമായി സംഘടിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി പള്ളിയില്‍ ഓണാഘോഷം

September 25th, 2010

maveli-abudhabi-epathram

അബുദാബി : സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച അബുദാബി പള്ളിയില്‍ ഓണാഘോഷം നടത്തി. മിഠായി പെറുക്കല്‍, വടം വലി, കസേര കളി, സുന്ദരിക്കൊരു പൊട്ടു കുത്തല്‍, ഓണച്ചന്ത, ഗാനമേള, മിമിക്സ് പരേഡ്, പരമ്പരാഗത തനിമയിലുള്ള ഓണ സദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ona-sadya-epathram

പള്ളി വികാരി ഫാദര്‍ ജോണ്‍സന്‍ ഡാനിയേല്‍, കൈക്കാരന്‍ പി. ജി. ഇട്ടി പണിക്കര്‍‍, സെക്രട്ടറി എ. ജെ. ജോയ് കുട്ടി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: ,

1 അഭിപ്രായം »

ക്യു.എച്ച്.എല്‍.എസ്. സംസ്ഥാന സംഗമം 26 ന് തലശ്ശേരിയില്‍

September 23rd, 2010

കുവൈറ്റ്‌ : കുവൈറ്റിലെ പ്രമുഖ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ ശൈഖ്  ഫഹദ് ഫുറൈജ്  അല്‍ ജന്‍ഫാവി ക്യു.എച്ച്.എല്‍.എസ്. സംസ്ഥാന സംഗമം 26 ന് തലശ്ശേരിയില്‍
ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി  ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

ഐ. എസ്. എം. ആഭിമുഖ്യത്തിലുള്ള ക്വുര്‍ആന്‍ ഹദീഥ് ലേണിംഗ് സ്കൂളിലെ (ക്യു.എച്ച്.എല്‍.എസ്.) പഠിതാക്കളുടെ സംസ്ഥാന സംഗമം സെപ്ത: 26 ന് (ഞായര്‍) തലശ്ശേരി നാരങ്ങാപുറം സലഫി നഗറില്‍ നടക്കുമെന്ന് ഐ. എസ്. എ. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ജന. സെക്രട്ടറി ടി. കെ. അശ്റഫ് എന്നിവര്‍ അറിയിച്ചു.

പ്രായ ഭേദമന്യേ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള ആളുകള്‍ കുടുംബ സമേതം പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അനൌപചാരിക വിദ്യാഭ്യാസ സംരംഭമാണ് ക്യു. എച്ച്. എല്‍. എസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറുന്നൂറോളം സ്കൂളുകളില്‍ നാല് ബാച്ചുകളായാണ് പഠനം നടന്നു വരുന്നത്. 5 വിഭാഗങ്ങളിലായി നടന്ന വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും സംഗമത്തില്‍ വിതരണം ചെയ്യും.

സംഗമത്തില്‍ പ്രായ ഭേദമന്യേ പഠിതാക്കളായ അയ്യായിരം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിന് പുറത്ത് മൈസൂര്‍, ബാംഗ്ളൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍, ചെന്നൈ, ന്യൂ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സിലബസ് അടിസ്ഥാനത്തില്‍ ക്യു. എച്ച്. എല്‍. എസ് ക്ളാസ്സുകള്‍ നടന്നു വരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ നിന്നും സൌഹാര്‍ദ്ദ പ്രതിനിധികളും പങ്കെടുക്കും.

നാല് സെഷനുകളിലായി നടക്കുന്ന സംഗമം രാവിലെ 9 മണിക്ക് ആരംഭിക്കും. കുവൈത്തിലെ പ്രമുഖ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ ശൈഖ്  ഫഹദ് ഫുറൈജ്  അല്‍ ജന്‍ഫാവി സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി  ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ കെ. എന്‍. എം. സംസഥാന പ്രസിഡണ്ട് ടി. പി. അബ്ദുല്ല ക്കോയ മദനി വിതരണം ചെയ്യും. കെ. എന്‍. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പി. അബ്ദുല്‍ ഖാദിര്‍ മൌലവി, എ. പി. അബ്ദുല്ലക്കുട്ടി എം. എല്‍. എ., തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. പി. രവീന്ദ്രന്‍, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ: പി. പി. സൈനുദ്ദീന്‍, ഡോ: മുഹമ്മദ് ശഹീര്‍  എന്നിവര്‍ പങ്കെടുക്കും.

രാവിലെ നടക്കുന്ന പഠന സെഷനില്‍ ഐ. എസ്. എം. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ അന്‍സാരി അദ്ധ്യക്ഷ്യം വഹിക്കും. കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ശംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഉച്ചക്ക് ശേഷം നടക്കുന്ന ചര്‍ച്ചക്ക് എം. എം. അക്ബര്‍, ഡോ: കെ..കെ. സക്കരിയ്യ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. ജെ. യു. സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ പി. കെ. കുഞ്ഞബ്ദുല്ല ഹാജി, അദ്ധ്യക്ഷത വഹിക്കും, ബിസ്മി സംസ്ഥാന കണ്‍വീനര്‍ സി. പി. സലീം മുഖ്യ പ്രഭാഷണം നടത്തും.

ക്വുര്‍ആനിനെ സംബന്ധിച്ച തെറ്റുദ്ധാരണകള്‍ അകറ്റുക, ആധുനിക സാമൂഹിക പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ കാലാതി വര്‍ത്തിയായ ദൈവീക ഗ്രന്ഥത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പഠന വിധേയമാക്കുക, ജീര്‍ണ്ണതകള്‍ക്കും, തീവ്രവാദ, വിധ്വംസക പ്രവര്‍ത്തന ങ്ങള്‍ക്കുമെതിരെ ക്വുര്‍ആന്‍ ഹദീഥ് നിലപാടിനെ പരിചയപ്പെടുത്തുക തുടങ്ങിയ മഹത്തായ  ലക്ഷ്യങ്ങളാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്.

ക്വുര്‍ആന്‍ പവലിയന്‍, ബുക്ക്ഫെയര്‍, സി.ഡി കൌണ്ടര്‍, മെസ്സേജ് പവലിയന്‍ എന്നിവ സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഗള്‍ഫ്‌ ഓര്‍ത്തഡോക്സ്‌ യുവജന സമ്മേളനം

September 22nd, 2010

samadani-gulf-orthodox-youth-conference-epathram

അബുദാബി : പ്രകൃതിയെ സ്നേഹിക്കണമെന്നും അതിനെ സംരക്ഷിക്കേണ്ടത്‌ നമ്മുടെ ജീവന്റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌ എന്ന്‌ ഓര്‍മ്മപ്പെടുത്തി വൃക്ഷ തൈകള്‍ നട്ടു കൊണ്ട്‌ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ അഞ്ചാമത്‌ ഓര്‍ത്തഡോക്സ്‌ ക്രൈസ്തവ യുവജന സമ്മേളനത്തിന്‌ തിരശ്ശീല വീണു.

ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ്‌ സ്നേഹം. അലിവുള്ളവര്‍ക്ക്‌ വാക്കുകളുടെ ഘനം താങ്ങുവാന്‍ സാധിക്കില്ല. എല്ലാ അക്രമങ്ങളോടും അക്രമത്തിന്റെ ചിഹ്നങ്ങളോടും യുദ്ധം പ്രഖ്യാപിച്ചു കൊണ്ട്‌ മാത്രമേ ‘സമാധാനത്തിന്റെ വൈരുദ്ധ്യാത്മകത’ നമുക്ക്‌ അന്വര്‍ത്ഥമാക്കാന്‍ സാധിക്കുകയുള്ളു. ആ സമാധാനത്തെ സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ്‌ ഇവിടെ സഭ ഏറ്റെടുത്തിട്ടുള്ളത്‌. എല്ലാവരുടെയും ഹൃദയത്തില്‍ സമാധാനം ഉണ്ടാകണം. ആളുകളുടെ ഉള്ളില്‍ അറിയാതെ ഒരു കാഠിന്യം വളരുന്നതു നമ്മെ അലോസര പ്പെടുത്തുന്നുണ്ട്‌. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ഡോ. അബ്ദുസമദ്‌ സമദാനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സമ്മേളന പ്രതിനിധികളെ ഓര്‍മ്മപ്പെടുത്തി.

അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളി കര്‍പ്പോസ്‌ തിരുമേനി അദ്ധ്യക്ഷനായിരുന്നു. കത്തീഡ്രല്‍ സെക്രട്ടറി ശ്രീ. ഇ. ജെ. ജോയിക്കുട്ടി സ്വാഗതവും ശ്രീ. ജോണ്‍ സാമുവേല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ റവ. ഫാ. ജോര്‍ജ്ജ്‌ ഏബ്രാഹാം, റവ. ഫാ. മനോജ്‌ എം. ഏബ്രാഹാം, റവ. ഫാ. ബിജൂ. പി. തോമസ്സ്‌ , റവ. ഫാ. ജോണ്‍ കുര്യന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന്‌ സുവനീറിന്റെ പ്രകാശനം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. അഖില മലങ്കര ക്വിസ്‌ മത്സര വിജയികളായ ജോബ്‌ സാം മാത്യൂ, ബിന്‍സി ബാബു, ഇന്ത്യയ്ക്കു വെളിയിലെ മികച്ച യൂണിറ്റ്‌ അവാര്‍ഡ്‌, ഡല്‍ഹി ഭദ്രാസനത്തിന്റെ മെട്രോപ്പോലിറ്റന്‍ അവാര്‍ഡ്‌ അബുദാബി യൂണിറ്റിന്‌ കൈമാറി. യു.എ.ഇ. സോണല്‍ കമ്മിറ്റിയുടെ പദ്ധതിയായ ‘ജ്യോതിസ്സ്‌’ ന്റെ ആദ്യ ഗഡു യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി റവ. ഫാ. സ്റ്റീഫന്‍ വറുഗീസിന്‌ കൈമാറി

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്ലാഹി മദ്റസകളില്‍ ക്ലാസുകള്‍ ആരംഭിച്ചു

September 22nd, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്ത്തിക്കുന്ന അബ്ബാസിയ സാല്മിയ, ഫഹാഹീല്‍, ഫര്‍വാനിയ, ജഹ്റ മദ്റസകളില്‍ പുതിയ അദ്ധ്യയന വര്ഷത്തെ ക്ലാസുകള്‍ ആരംഭിച്ചതായി സെന്റര്‍ വിദ്യാഭ്യാസ സിക്രട്ടറി സുനാഷ് ശുക്കൂര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മക്കള്‍ ഭാവിയുടെ വാഗ്ദാനവും പടച്ചവന്‍ നമ്മില്‍ ഏല്പിച്ച അമാനത്തുമാണ്. അവര്‍ കുറ്റ കൃത്യങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ധാര്മിക വിജ്ഞാനം അനിവാര്യമാണ്. ഖുര്‍ആന്‍ പഠനം, പാരായണം, അറബി ഭാഷ പഠനം, വിശ്വാസ സ്വഭാവ സംസ്കരണങ്ങള്ക്ക് ഊന്നല്‍ നല്കുന്ന സവിശേ ഷതയാര്ന്ന സിലബസ്സോടെ നടത്തപ്പെടുന്ന ഇസ്ലാഹി മദ്റസകള്‍ വിദ്യാര്ത്ഥികളെ നേരിന്റെ പാതയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാണ്. മലയാള ഭാഷാ പഠനത്തിനും പ്രാധാന്യം നല്കുന്ന ഇസ്ലാഹി മദ്റസകളില്‍ പരിചയ സമ്പന്നരായ അദ്ധ്യാപികാ അദ്ധ്യാപകരുടെ സേവനവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങള്ക്ക് 99392791, 66485497, 66790639, 66761585, 97415065, 99230760, 22432079 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 11« First...34567...10...Last »

« Previous Page« Previous « എം.എം. അക്ബര്‍ ഖോര്‍ ഫക്കാനില്‍
Next »Next Page » ഓണം അന്നും ഇന്നും »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine