ആണവായുധം സ്വന്തമാക്കുന്നതിനെപറ്റി ചിന്തികേണ്ടി വരും- തുര്‍ക്കി അല്‍ഫൈസല്‍

December 7th, 2011

റിയാദ്: ഇറാനും ഇസ്രായേലും അണ്വായുധം സ്വന്തമാക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ക്കും മേഖലയിലെ അയല്‍ രാഷ്ട്രങ്ങള്‍ക്കും സാധിക്കുന്നില്ലെങ്കില്‍ ആണവായുധങ്ങള്‍ കരസ്ഥമാക്കു ന്നതിനെക്കുറിച്ച് സൗദിയും ആലോചിക്കേണ്ടി വരുമെന്ന് മുന്‍ രാജ്യസുരക്ഷാ മേധാവി അമീര്‍ തുര്‍ക്കി അല്‍ ഫൈസല്‍ വ്യക്തമാക്കി. മേഖലയിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇങ്ങനെ ചിന്തിക്കാന്‍ സൗദി അറേബ്യയെ പ്രേപ്പിക്കുന്നതെന്നും, രാജ്യസുരക്ഷക്ക് അനിവാര്യകുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്നും പിന്മാറിയാല്‍ വരാനിരിക്കുന്ന തലമുറ നമ്മെ പഴിക്കുമെന്നും, അതില്ലാതാക്കാന്‍ ലോക സാഹചര്യം കണക്കാക്കി രാജ്യരക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ‘ഗള്‍ഫ് ആന്‍റ് ഗ്ളോബല്‍’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമീര്‍ തുര്‍ക്കി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

-

വായിക്കുക:

Comments Off on ആണവായുധം സ്വന്തമാക്കുന്നതിനെപറ്റി ചിന്തികേണ്ടി വരും- തുര്‍ക്കി അല്‍ഫൈസല്‍

സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്വ

November 2nd, 2010

fatwa-against-women-epathram

റിയാദ്‌ : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ്‌ കൌണ്ടറുകളില്‍ ജോലി ചെയ്യരുത്‌ എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെണ്ണെഴുത്തുകാര്‍ പടയണി ചേരണം : കുരീപ്പുഴ ശ്രീകുമാര്‍

October 18th, 2010

sabeena-m-sali-epathram
റിയാദ്‌: മലയാള കവിതയില്‍ പുരുഷാധിപത്യം ശക്തമാണെന്നും അതിനെതിരെ സ്ത്രീ മുന്നേറ്റത്തിന്‌ സ്ത്രീ കവികളുടെ പടയണി ഉണ്ടാവണമെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രവാസി എഴുത്തുകാരി സബീന എം. സാലിയുടെ ‘ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

kureepuzha-audience

മറ്റെല്ലാ മേഖലയിലുമെന്ന പോലെ തന്നെ വല്ലാത്തൊരു പുരുഷ മേധാവിത്വമാണ്‌ കവിതയിലും. എന്നാല്‍ സ്ത്രീ സ്വരം ശക്തമായി കേട്ടു തുടങ്ങിയ കാലമാണിത്‌. തമിഴിലെ അവ്വയാര്‍ എന്ന കവിയത്രിയെ പോലൊരു സ്ത്രീ ശബ്ദം നേരത്തെ അത്ര ശക്തമായി, പുരുഷനൊപ്പം നില്‍ക്കും വിധം മലയാളത്തിലുണ്ടായില്ല. ബാലാമണിയമ്മ, സുഗത കുമാരി, വിജയ ലക്ഷ്മി, ലളിതാ ലെനിന്‍, മ്യൂസ്‌ മേരി, റോസ്‌ മേരി എന്നിവരില്‍ തുടങ്ങി സ്കൂള്‍ വിദ്യാര്‍ഥിനിയായ അഭിരാമിയിലൂടെ ഒരു ശക്തമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ തുടര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്‌. എങ്കിലും പുരുഷ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ സംവരണത്തിന്റെ ഈ കാലത്തും കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌. സാഹിത്യത്തിലും സ്ത്രീക്ക്‌ ഇടം വേണം. അതു കൊണ്ടു തന്നെ പെണ്ണെഴുത്തു വേണം. ദളിത്‌ സാഹിത്യം എന്ന പോലെ പെണ്ണഴുത്തു പ്രത്യേക വിഭാഗമായി തന്നെ ശക്തിപ്പെടണം. താന്‍ ദളിതയായ പുരുഷ മേല്‍ക്കോയ്മക്കെതിരെ കവിതയില്‍ സ്ത്രീകളുടെ മുന്നേറ്റമുണ്ടാവണം. അതിന്‌ പടയണി ചേരണം. മലയാളത്തിലെ ആദ്യത്തെ താരാട്ടു പാട്ടുണ്ടാക്കിയത്‌ നാമൊക്കെ പഠിച്ചു വെച്ചിരിക്കുന്നതു പോലെ ഇരയിമ്മന്‍ തമ്പിയല്ല. ഏതെങ്കിലും ഒരു കര്‍ഷക തൊഴിലാളി അമ്മയായിരിക്കും അത്‌. അവരുടെ കുട്ടിയെ ഉറക്കാന്‍ പാടിയുണ്ടാക്കി യതായിരിക്കുമത്‌. ‘വാവോ…വാവോ…’ എന്ന്‌ തുടങ്ങുന്ന അത്തരമൊരു താരാട്ട്‌ പാട്ടു കേട്ട ഓര്‍മ്മയുണ്ട്‌.

അധിനിവേശ ശക്തികള്‍ക്കെ തിരെയുള്ള ഏറ്റവും വലിയ വാക്കായുധമാണ്‌ ‘ബാഗ്ദാദ്‌’ എന്ന്‌ സബീനയുടെ കവിതാ സമാഹാരത്തിന്റെ പേര്‌ സൂചിപ്പിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ബാഗ്ദാദ്‌ എന്ന വാക്ക്‌ ഇന്ന്‌ അധിനിവേശ ത്തിനെതിരെയുള്ള രോഷമാണ്‌. മഹത്തായ ഒരു സംസ്കാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ നാം കേട്ട്‌ പഠിച്ച ആ വാക്ക്‌ ഇന്ന്‌ അധിനിവേശ ശക്തികള്‍ക്കെതിരെ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും തീ പാറുന്ന ആയുധമാണ്‌ – കവി പറഞ്ഞു.

ന്യൂ ഏജ്‌ ഇന്ത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബഥയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‌ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എ. പി. അഹമ്മദ്‌, ജോസഫ്‌ അതിരുങ്കല്‍, റഫീഖ്‌ പന്നിയങ്കര, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, രഘുനാഥ്‌ ഷോര്‍ണൂര്‍, മൊയ്തീന്‍ കോയ, സിദ്ധാര്‍ഥനാശാന്‍, അബൂബക്കര്‍ പൊന്നാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിതയിലൂടെ മലയാളത്തിലേക്ക്‌ വീണ്ടും ജ്ഞാനപീഠ പുരസ്കാരം എത്തിച്ച ഒ. എന്‍. വി. കുറുപ്പിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം സമീര്‍ അവതരിപ്പിച്ചു. ചിലിയിലെ ഖനി ദുരന്തം സംബന്ധിച്ച പ്രമേയം ഷാനവാസ്‌ അവതരിപ്പിച്ചു. ഒ. എന്‍. വി. യെ അഭിനന്ദിച്ചു കൊണ്ട്‌ എഴുതിയ സ്വന്തം കവിത ഷൈജു ചെമ്പൂര്‌ ആലപിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ’ എന്ന കവിത ബിലാല്‍ എം. സാലിയും, സബീനയുടെ ‘ബാഗ്ദാദിലെ പനീനീര്‍പ്പൂക്കള്‍’ ഫാത്തിമ സക്കീറും അവതരിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെ സുബാഷ്‌, ഷാജിബ സക്കീര്‍, കൃപ കൃഷ്ണകുമാര്‍ എന്നിവര്‍ പൂച്ചെണ്ട്‌ നല്‍കിയും ഷാള്‍ അണിയിച്ചും വേദിയിലേക്ക്‌ സ്വീകരിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണം അന്നും ഇന്നും

September 22nd, 2010

റിയാദ്‌: റിയാദ്‌ ഇന്ത്യന്‍ കലാ സാംസ്കാരിക വേദി (റിക്സ്‌) പ്രവാസി മലയാളി കള്‍ക്കായി ‘ഓണം അന്നും ഇന്നും’ എന്ന വിഷയത്തില്‍ നടത്തിയ ലേഖന മല്‍സരത്തില്‍ എഴുകോണ്‍ ജോയ്‌ പ്രസാദ്‌ (റിയാദ്‌) ഒന്നാം സമ്മാനവും കെ. കെ. സുബൈദ (അല്‍ ഖര്‍ജ്‌) രണ്ടാം സമ്മാനവും നേടി.

riks-winners-1-epathram

ഇതേ വിഷയത്തില്‍ റിക്സ്‌ അംഗങ്ങ ള്‍ക്കിടയില്‍ നടത്തിയ മല്‍സരത്തില്‍ നാന്‍സി വര്‍ഗീസ്‌ ഒന്നാം സമ്മാനവും ബശീര്‍ വള്ളികുന്നം രണ്ടാം സ്ഥാനവും നേടി. പത്ര പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ്‌ പാനലാണ്‌ വിജയികളെ നിര്‍ണയിച്ചതെന്ന്‌ സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

riks-essay-contest-winners-epathram

ആദ്യ വിഭാഗത്തില്‍ 28 രചനകളും രണ്ടാമത്തെ വിഭാഗത്തില്‍ ഒമ്പത്‌ രചനകളും ലഭിച്ചിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സെപ്തംബര്‍ 17ന്‌ റിയാദില്‍ നടക്കുന്ന ‘റിക്സ്‌ ഈദ് ‌- പൊന്നോണം – 2010’ എന്ന പരിപാടിയില്‍ വിതരണം ചെയ്യുമെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇബ്രാഹിം പൊട്ടേങ്ങല്‍ ജുബൈല്‍ ഇന്ത്യന്‍ സ്ക്കൂള്‍ ചെയര്‍മാനായി

June 30th, 2010

ibrahim-pottengal-epathramജുബൈല്‍ : ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ ഇബ്രാഹിം പൊട്ടേങ്ങല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രതിനിധി അമിത്‌ മിശ്ര, സൗദി വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടര്‍ മുബാറക്‌ എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും സ്ക്കൂള്‍ അധികൃതരുടെയും യോഗത്തില്‍ വെച്ച് പുതിയ ചെയര്‍മാന്‍ ഇബ്രാഹിം പൊട്ടേങ്ങല്‍ ചുമതല ഏറ്റെടുത്തു.

മലപ്പുറം പുത്തനത്താണി സ്വദേശിയായ ഇബ്രാഹിം പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1988ല്‍ ഇവിടെ നിന്നും ബി.ടെക്. ബിരുദം നേടിയ ഇദ്ദേഹം എം.ബി.എ. നേടിയ ശേഷം സൗദി അറേബ്യയിലെ അറേബ്യന്‍ പൈപ്പ്‌ കോട്ടിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുന്നു.

ഏറെ പ്രതീക്ഷകളാണ് പുതിയ കമ്മിറ്റിയെ കുറിച്ച് രക്ഷിതാക്കള്‍ക്ക്‌ ഉള്ളത്. മലയാളി രക്ഷിതാക്കളുടെ ഐക്യ വേദി യുടെ വമ്പിച്ച പിന്തുണയാണ് ഇബ്രാഹിം പൊട്ടേങ്ങല്‍ നയിച്ച പാനലിനെ വിജയിപ്പിച്ചത്. സ്ക്കൂളിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുന്ന പുതിയ കമ്മിറ്റി ഇതിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നു. സ്ക്കൂളിന് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുവാനും പുതിയ കമ്മിറ്റിക്ക്‌ ഉദ്ദേശമുണ്ട് എന്ന് ഐക്യവേദി അറിയിച്ചു.


Advertisement:

We maintain Water-Cooled Chillers and Air-Cooled Chillers so efficiently that you will get guaranteed energy savings. Save up to 30% of your electricity bill just by leaving the maintenance of your HVAC equipment to us.

Call: 050 5448596

eMail:eMail : jsamuel at dubaiac dot com


You too can place targeted advertisements here.
For placing ads, write to :eMail : ads at epathram dot com

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « “ശൈഖ് സായിദ്” ശൈഖ് നഹ്യാന് സമ്മാനിച്ചു
Next Page » കൈരളി സാംസ്കാരിക വേദി ജനറല്‍ ബോഡി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine