കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍

September 19th, 2010

shakunthalam-kavalam-narayana-panikkar-epathram

ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍  പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.

– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും : സെമിനാര്‍

July 16th, 2010

praskthi-seminar-epathramഷാര്‍ജ :  ഭോപ്പാല്‍ വാതക ദുരന്തവും 25 വര്‍ഷ ങ്ങള്‍ക്കു ശേഷം ഉണ്ടായ കോടതി വിധി യും വിലയിരുത്തു ന്നതിനായി,  ഷാര്‍ജ യിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തു കൂടുന്നു.  ജൂലായ്‌ 16 വെള്ളിയാഴ്ച ഷാര്‍ജ യിലെ ഏഷ്യാ മ്യൂസിക്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഹാളില്‍ നടക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്നത് പ്രസക്തി ഷാര്‍ജ. “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും: ആണവ ബാദ്ധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ e പത്രം കോളമിസ്റ്റും, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, ഡോ. അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ്‌ എന്നിവര്‍ സംബന്ധിക്കും.

കൂട്ടായ്മയോടനുബന്ധിച്ചു വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്കാരിക സമ്മേളനം രാവിലെ 10 മണിക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യ വുമായ കെ. കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്യും.

സാംസ്കാരിക സമ്മേളന ത്തിന്‍റെ ഭാഗമായുള്ള സംഘ ചിത്ര രചനയും ആര്‍ട്ട് ക്യാമ്പും  പ്രശസ്ത കവി സത്യന്‍ മാടാക്കര ഉദ്ഘാടനം ചെയ്യും.  ഇതില്‍ യു. എ. ഇ. യിലെ പ്രശസ്തരായ ചിത്ര കാരന്മാര്‍  പങ്കെടുക്കും.

വൈകീട്ട് 3  മണിക്ക് നടക്കുന്ന കവി സമ്മേളനം ഏഷ്യാനെറ്റ്‌ റേഡിയോ വാര്‍ത്താ അവതാരകന്‍ കുഴൂര്‍ വിത്സണ്‍ ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്തെ ശ്രദ്ധേയരായ കവികളായ  കമറുദ്ദീന്‍ ആമയം, ശിവപ്രസാദ്‌, അസ്മോ പുത്തന്ചിറ, ടി. എ. ശശി, തബ്ശീര്‍, കെ. എം. എം. ഷെരീഫ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കായി അബ്ദുല്‍ നവാസ്‌ (050 495 10 54), വേണു ഗോപാല്‍ (050 100 48 71) എന്നിവരുമായി ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാലവേദി പ്രവര്‍ത്ത നോദ്ഘാടനം

May 21st, 2010

kssp-logo-epathramഷാര്‍ജ: ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മെയ്‌ 21 വെള്ളിയാഴ്ച  ഉച്ചക്ക് 2:30 ന് ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കവിയും ഗാന രചയിതാവു മായ പി. കെ. ഗോപി,  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ എന്നിവര്‍ മുഖ്യ അതിഥികളായി എത്തുന്നു. കുട്ടികളില്‍ ശാസ്ത്രാ ഭിരുചിയും, പാരി സ്ഥിതികാ വബോധവും, സാമൂഹ്യ ബോധവും, രാജ്യ സ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പരിഷത്ത്, ബാലവേദി രംഗത്ത് പ്രവര്‍ത്തി ക്കുന്നത്.  ഷാര്‍ജ യില്‍ കഴിഞ്ഞ ആറു വര്‍ഷ ങ്ങളായി ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.  കുട്ടികള്‍ ക്കായി  ചങ്ങാതി ക്കൂട്ടം,  പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന തുടങ്ങിയ വിവിധ ങ്ങളായ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  050 30 97 209 , 06 57 25 810 എന്നീ  നമ്പരു കളില്‍ വിളിക്കുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി

May 20th, 2010

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഷാര്‍ജ അപ്പീല്‍ കോടതി ജൂണ്‍ 16 ലേക്ക് മാറ്റി.  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കാനാണ് ഷാര്‍ജ അപ്പീല്‍ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റുകയായിരുന്നു. പഞ്ചാബി ഭാഷ അറിയുന്ന ദ്വിഭാഷി ഇല്ലാത്തതാണ് മാറ്റിവയ്ക്കാന്‍ കാരണമെന്ന് കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ മുതിര്‍ന്ന അഭിഭാഷകരാണ് കേസ് വാദിക്കുന്നത്. പ്രതികളില്‍ 16 പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഹരിയാനക്കാരനുമാണ്. ഇവര്‍ക്ക് പഞ്ചാബി ഭാഷ അറിയാവുന്ന ദ്വിഭാഷിയെ വച്ച് കൊടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഷാര്‍ജയിലെ മദ്യ നിര്‍മ്മാണ സംഘങ്ങളുമായി ബന്ധപ്പെട്ട വഴക്കില്‍ ജനുവരിയില്‍ പാക്കിസ്ഥാനി പൌരനെ ഇന്ത്യക്കാരായ പ്രതികള്‍ വധിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് 17 പേര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചത്.

ജയിലില്‍ ചെന്ന് ഇവരെയെല്ലാം താന്‍ കണ്ടിരുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഈ കേസില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ അസാധാരണ സ്വഭാവം കണക്കിലെടുത്താണ് ഇവര്‍ക്ക്‌ സര്‍ക്കാര്‍ നിയമ സഹായം ലഭ്യമാക്കിയത്. ഇത് ഒരു കീഴ് വഴക്കം ആവില്ല. കൊലപാതക കേസില്‍ പെടുന്ന പ്രതികള്‍ക്ക്‌ നിയമ സഹായം ലഭ്യമാക്കുക എന്നത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ യു.എ.ഇ. തിയേറ്റര്‍ ഫെസ്റ്റ് 2010

April 29th, 2010

yermaഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഏപ്രില്‍ 30-ന് വൈകുന്നേരം 3 മണി മുതല്‍ ഷാര്‍ജയിലെ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് തിയറ്ററിക്കല്‍ ആര്‍ട്ട്‌സില്‍ വെച്ച് ഒരു ഏകദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ‘എമിഗ്രന്റ് തിയറ്ററിക്കല്‍ എക്സ്പ്രഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നാടകോ ത്സവത്തില്‍ മൂന്നു നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

ആദ്യ നാടകത്തിനു ശേഷം നാടക പ്രവര്‍ത്തകരെയും നാടക പ്രേമികളെയും ഉദ്ദേശിച്ച് ഓപ്പണ്‍ ഫോറവും ഉണ്ടായിരി ക്കുന്നതാണ്.

നാടകങ്ങളെയും നാടക ഗ്രൂപ്പുകളെയും കുറിച്ച് ഒരു വാക്ക്:

കണ്ണാടി – അവതരിപ്പിക്കുന്നത് പ്ലാറ്റ്ഫോം ഗ്രൂപ്പ് (രചന – ജയപ്രകാശ് കുളൂര്‍; സംവിധാനം – സഞ്ജീവ്)

ആധുനിക മലയാള നാടക വേദിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സാന്നിധ്യമാണ്‌ ജയപ്രകാശ്‌ കുളൂര്‍. ജയപ്രകാശിന്റെ ‘പതിനെട്ട്‌ നാടകങ്ങള്‍’ എന്ന പുസ്തകത്തിന്‌ 2008-ലെ സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി തവണ അവതരിപ്പി ക്കപ്പെടുകയും, ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ്‌ ജയപ്രകാശിന്റേത്. ദുബായിലെ പ്ളാറ്റ്‌ഫോം തിയേറ്റര്‍ ഈ നാടകത്തിന്‌ രംഗഭാഷ്യം നല്‍കുന്നു. രണ്ട്‌ ദശകങ്ങളായി നാടക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സഞ്ജീവാണ്‌ ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്‌.

വണ്‍ ഫോര്‍ ദ് റോഡ് – അവതരിപ്പിക്കുന്നത് പ്രേരണ യു.എ.ഇ. (രചന – ഹാരോള്‍ഡ് പിന്റര്‍; സംവിധാന സഹായം – ജോളി ചിറയത്ത്)

2005-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഹാരോള്‍ഡ് പിന്റര്‍ തിരക്കഥാ കൃത്ത്‌, സംവിധായകന്‍, നടന്‍, കവി, ആക്റ്റിവിസ്റ്റ്‌ എന്നീ മേഖല കളിലെല്ലാം പ്രശസ്ത നായിരുന്നു. താന്‍ ജീവിച്ച കാലഘട്ടത്തെയും അതിന്റെ ചലനങ്ങളെയും തന്റെ രചനകളിലൂടെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ജീവിതാവസാനം വരെ അദ്ദേഹം ജാഗരൂകത പാലിച്ചു.

എന്‍. യു. ഉണ്ണിക്കൃഷ്ണന്‍ പരിഭാഷ പ്പെടുത്തിയ ഈ നാടകത്തിന്റെ സംവിധാന സഹായം നിര്‍വ്വഹിച്ചിരിക്കുന്നത്‌, യു. എ. ഇ. യിലെ പ്രമുഖ തിയേറ്റര്‍ ആക്റ്റിവിസ്റ്റായ ജോളി ചിറയത്താണ്‌. പ്രേരണ യു. എ. ഇ. യുടെ പ്രഥമ ദൃശ്യാവിഷ്ക്കാര സംരംഭം കൂടിയാണ്‌ ഈ നാടകം.

യെര്‍മ – അവതരിപ്പിക്കുന്നത് ദുബായ് തിയേറ്റര്‍ ഗ്രൂ‍പ്പ് (രചന – ലോര്‍ക്ക ; സംവിധാനം – സുവീരന്‍)

സ്പാനിഷ്‌ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭ നാളുകളില്‍ നാഷണലിസ്റ്റുകളാല്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖനായിരുന്നു, പ്രശസ്ത സ്പാനിഷ്‌ നാടക കൃത്തും, കവിയുമായിരുന്ന ഫ്രെഡറിക്‌ ഗാര്‍ഷ്യ ലോര്‍ക്ക. നിരവധി കവിതകളും നാടകങ്ങളും ഹ്രസ്വ നാടകങ്ങളും രചിച്ച ലോര്‍ക്ക, നാടക രംഗത്ത്‌ ശക്തവും നൂതനവുമായ പരീക്ഷണങ്ങളാണ്‌ നടത്തിയത്‌. ജീവിച്ചി രിക്കുമ്പോള്‍ തന്നെ വിവാദ നായകനായിരുന്ന ലോര്‍ക്കയുടെ രചനയാണ്‌ ‘യെര്‍മ’.

സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം ദുബായ്‌ തിയേറ്റര്‍ ഗ്രൂപ്പ്‌ രംഗത്ത്‌ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്ന്‌ ബിരുദമെടുത്ത സുവീരന്റെ ‘ഉടമ്പടി ക്കോലം‘, ‘അഗ്നിയും വര്‍ഷവും‘ എന്നീ നാടകങ്ങള്‍ക്ക്‌ 1997-ലെയും 2002-ലെയും അമേച്വര്‍ നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങള്‍ ലഭിക്കുക യുണ്ടായി.

yerma-epathram

യെര്‍മ യില്‍ നിന്ന് ഒരു രംഗം

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009ല്‍ മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « സുവിശേഷ പ്രസംഗവും സംഗീത ശുശ്രൂഷയും
Next »Next Page » എ. കെ. എം. ജി. കണ്‍വെന്‍ഷന്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine