17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി

May 20th, 2010

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഷാര്‍ജ അപ്പീല്‍ കോടതി ജൂണ്‍ 16 ലേക്ക് മാറ്റി.  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കാനാണ് ഷാര്‍ജ അപ്പീല്‍ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റുകയായിരുന്നു. പഞ്ചാബി ഭാഷ അറിയുന്ന ദ്വിഭാഷി ഇല്ലാത്തതാണ് മാറ്റിവയ്ക്കാന്‍ കാരണമെന്ന് കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ മുതിര്‍ന്ന അഭിഭാഷകരാണ് കേസ് വാദിക്കുന്നത്. പ്രതികളില്‍ 16 പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഹരിയാനക്കാരനുമാണ്. ഇവര്‍ക്ക് പഞ്ചാബി ഭാഷ അറിയാവുന്ന ദ്വിഭാഷിയെ വച്ച് കൊടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഷാര്‍ജയിലെ മദ്യ നിര്‍മ്മാണ സംഘങ്ങളുമായി ബന്ധപ്പെട്ട വഴക്കില്‍ ജനുവരിയില്‍ പാക്കിസ്ഥാനി പൌരനെ ഇന്ത്യക്കാരായ പ്രതികള്‍ വധിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് 17 പേര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചത്.

ജയിലില്‍ ചെന്ന് ഇവരെയെല്ലാം താന്‍ കണ്ടിരുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഈ കേസില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ അസാധാരണ സ്വഭാവം കണക്കിലെടുത്താണ് ഇവര്‍ക്ക്‌ സര്‍ക്കാര്‍ നിയമ സഹായം ലഭ്യമാക്കിയത്. ഇത് ഒരു കീഴ് വഴക്കം ആവില്ല. കൊലപാതക കേസില്‍ പെടുന്ന പ്രതികള്‍ക്ക്‌ നിയമ സഹായം ലഭ്യമാക്കുക എന്നത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം
വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine