സ്ത്രീ പള്ളി പ്രവേശനം : ഹര്‍ജി സുപ്രീം കോടതി തള്ളി

July 9th, 2019

supremecourt-epathram
ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ പള്ളി കളിൽ പ്രവേശി പ്പിക്കണം എന്ന് ആവ ശ്യപ്പെട്ട് ഹിന്ദു മഹാ സഭ കേരള ഘടകം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പള്ളി പ്രവേ ശന ആവശ്യവു മായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാം എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചി ന്‍റെ താണ് നടപടി.

പര്‍ദ്ദ നിരോധിക്കണം എന്നും ഹര്‍ജി യില്‍ ആവശ്യ പ്പെട്ടി രുന്നു. ഈ ആവശ്യ വും സുപ്രീം കോടതി തള്ളി. മുസ്ലീം സ്ത്രീകൾക്ക് വേണ്ടി കോടതി യെ സമീപി ക്കുവാൻ അഖില ഭാരത ഹിന്ദു മഹാ സഭക്ക് അവകാശ മില്ല എന്നും  അടി വര യിട്ടു പറഞ്ഞു.

ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്‍പ് ഹൈ ക്കോട തി യില്‍ സമര്‍ പ്പിച്ച ഹര്‍ജി യും തള്ളി യിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് സുപ്രീം കോടതി യില്‍ ഹര്‍ജി നല്‍കിയത്. അഖില ഭാരത ഹിന്ദു മഹാ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി ദെത്താ ത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹരജി സമര്‍പ്പി ച്ചത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി

September 29th, 2018

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : പ്രായ ഭേദ മന്യേ സ്ത്രീകള്‍ക്ക് ശബരി മലയില്‍ പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായ മുള്ള സ്ത്രീ കള്‍ക്കും ശബ രി മല യില്‍ പ്രവേശനം അനു വദി ക്കണം എന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യന്‍ യംഗ് ലോയേ ഴ്‌സ് അസ്സോസ്സി യേഷന്‍’ സമര്‍പ്പിച്ച ഹര്‍ജി യി ലാണ് സുപ്രീം കോടതി യുടെ വിധി.

വിശ്വാസ ത്തിന്റെ കാര്യ ത്തിൽ സ്ത്രീ കളോട് വിവേ ചനം പാടില്ല. ദൈവ വു മായുള്ള ബന്ധം വില യിരു ത്തേ ണ്ടത് ശാരീരി കവും ജൈവിക വുമായ നില കൾ കണക്കാക്കി ആകരുത് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

രാമ ക്ഷേത്രം പണിയും – സുപ്രീം കോടതി നമ്മുടേത് ; ഉത്തര്‍ പ്രദേശ് മന്ത്രി

September 9th, 2018

babri-masjid-aodhya-issue-ePathramന്യൂഡൽഹി : സുപ്രീം കോടതി നമ്മുടേത് ആയതിനാൽ അയോദ്ധ്യ യിൽ രാമ ക്ഷേത്രം നിര്‍മ്മി ക്കു വാന്‍ കഴിയും എന്ന് ഉത്തര്‍ പ്രദേശ് സഹ കരണ വകുപ്പു മന്ത്രി മുക്ത് ബിഹാരി വർമ്മ. മാധ്യമ പ്രവർത്ത കരോട് സംസാരി ക്കു മ്പോഴാ യി രുന്നു രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.

“അയോദ്ധ്യ യിൽ ക്ഷേത്രം നിർമ്മിക്കും എന്ന് നമ്മൾ വാക്കു നൽകി യതാണ്. അതിനു നമ്മൾ പ്രതി ജ്ഞാ ബദ്ധ രാണ്” എന്ന് മന്ത്രി പറഞ്ഞ പ്പോൾ സുപ്രീം കോടതി യുടെ വിധി വരാനു ണ്ടല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ സൂചി പ്പിച്ച പ്പോഴാണ് “സുപ്രീം കോടതിയും നമ്മുടേ തല്ലേ” എന്ന് മന്ത്രി ചോദി ച്ചത്.

രാമ ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീം കോടതി യുടെ പരി ഗണന യിൽ ഉള്ളപ്പോഴാണ് നീതി ന്യായ വ്യവസ്ഥ യും സുപ്രീം കോടതിയും നമ്മുടേ താണ് എന്നും അതു കൊണ്ട് രാമ ക്ഷേത്ര നിർമ്മാണം നടത്തും എന്നും മന്ത്രി പ്രസ്താവിച്ചത്. ഇത് ഏറെ വിവാദമായിക്കഴിഞ്ഞു.

 

 

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

July 30th, 2018

national-commission-for-minorities-logo-ePathram
ന്യൂഡൽഹി : കുമ്പസാരം ക്രിസ്തു മത ത്തിൽ ഒഴിച്ചു കൂടാനാവാത്ത ആചാരം ആയതിനാൽ അതിൽ ഇട പെടാൻ ആര്‍ക്കും കഴിയില്ല എന്ന് ദേശീയ ന്യൂന പക്ഷ കമ്മീഷൻ.

ക്രൈസ്തവ ദേവാലയ ങ്ങളിലെ കുമ്പ സാരം നിരോധി ക്കണം എന്നുള്ള ദേശീയ വനിതാ കമ്മീഷന്റെ കേന്ദ്ര സര്‍ക്കാറി നുള്ള ശുപാർശ യെ ശക്ത മായി എതിര്‍ത്തു കൊണ്ട് ദേശീയ ന്യൂന പക്ഷ കമ്മീഷൻ രംഗത്തു വന്നു.

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ യുടെ ശുപാർശ തള്ളുക മാത്രമല്ല ശക്തി യുക്തം എതിർക്കു കയു മാണ് എന്നും മത വിശ്വാസ ത്തിന്റെ ഭാഗ മായ തിനാൽ കുമ്പ സാരം നിരോധിക്കാനാവില്ല എന്നും ന്യൂന പക്ഷ കമ്മീ ഷൻ ചെയർ മാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു.

ക്രൈസ്തവ ദേവാലയ ങ്ങളിൽ നടന്ന ലൈംഗിക പീഡന ങ്ങളെ ക്കുറിച്ച് അന്വേഷി ക്കുവാന്‍ ന്യൂന പക്ഷ കമ്മീ ഷൻ സമിതി യെ നിയോഗി ച്ചിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യ ന്തര മന്ത്രി, വനിത ശിശു ക്ഷേമ മന്ത്രി, കേരള – പഞ്ചാബ് ഡി. ജി. പി. മാർ എന്നിവർക്ക് സമിതിയുടെ റിപ്പോർട്ട് കൈ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്ത മാക്കി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

July 26th, 2018

national-commission-for-women-against-confession-sexual-assault-in-church-ePathram
ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.

കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.

ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ
Next Page » പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ »



  • ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല; വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
  • ‘ഇന്ത്യയില്‍ ജനാധിപത്യം ഇപ്പോഴുമുണ്ടോ’? കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക
  • പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം
  • ന്യൂനമർദ്ദം : കേരള ത്തില്‍ ശക്തമായ മഴക്കു സാദ്ധ്യത
  • സംഝോത എക്‌സ്പ്രസ്സ് സര്‍വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു
  • സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ
  • സുഷമാ സ്വരാജ് അന്തരിച്ചു
  • പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു
  • ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍
  • പശുക്കള്‍ ചത്താല്‍ കുഴിച്ചിടരുത് – ദഹിപ്പിക്കണം : ബി. ജെ. പി. നേതാവ്
  • എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു
  • യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു, വിശ്വാസവോട്ടെടുപ്പ് 29 ന്
  • കര്‍ണ്ണാടക : എഛ്. ഡി. കുമാര സ്വാമി രാജി ക്കത്ത് നല്‍കി
  • ആദായ നികുതി റിട്ടേണ്‍ : ആഗസ്റ്റ് 31 വരെ സമയം നല്‍കി
  • ചന്ദ്രയാന്‍ 2 ഭൂമി യുടെ ഭ്രമണ പഥത്തില്‍
  • ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി
  • ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
  • ഷീലാ ദീക്ഷിത് അന്തരിച്ചു
  • ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്
  • സോഷ്യല്‍ മീഡിയ യില്‍ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine