ശ്രീനഗർ : നാഷണല്‍ കോണ്‍ഫറന്‍സ് ഉപാദ്ധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സുരേന്ദര്‍ ചൗധരി യാണ് ഉപ മുഖ്യ മന്ത്രി. പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളായ സക്കീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ,സതീഷ് ശര്‍മ്മ എന്നിവരും സത്യ പ്രതിജ്ഞ ചെയ്തു. നാഷണല്‍ കോണ്‍ ഫറന്‍സ്- കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാർ ആണെങ്കിലും കോണ്‍ഗ്രസ്സ് അംഗങ്ങൾ മന്ത്രി സഭയിലേക്ക് ചേർന്നിട്ടില്ല.
ഇതു രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്.
2008 മുതല്‍ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും ലോക് സഭാംഗവും ആയിരുന്ന ഫാറൂഖ് അബ്ദുല്ല യുടെ മകനാണ് ഒമര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (370-ാം വകുപ്പ്) റദ്ദാക്കപ്പെട്ട ശേഷം അധികാരത്തില്‍ വരുന്ന ആദ്യ സര്‍ക്കാർ എന്ന പ്രത്യേകതയും ഉണ്ട്.
2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. രാഷ്ട്രപതി ഭരണം പിന്‍ വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിരുന്നു. 90 അംഗ നിയമ സഭയില്‍ 48 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ ഫറന്‍സ് – കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാർ അധികാരത്തിൽ എത്തുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jammu-kashmeer, jammu-kashmir-, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കശ്മീര്‍, മനുഷ്യാവകാശം