ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി

November 12th, 2024

delhi-pollution-cracker-ban-from-supreme-court-ePathram

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഒന്നിനെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സുപ്രീം കോടതി. ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക നിരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിൽ പോലീസ് അധികാരികളെ വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമാണ്.

ഭരണ ഘടനയുടെ 21ാം വകുപ്പ് പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലിക അവകാശം ആണെന്നും ഈ രീതിയില്‍ കരിമരുന്നുകൾ കത്തിച്ചാല്‍ അത്  ആരോഗ്യ ത്തോടെ ജീവിക്കാനുള്ള പൗരന്മാരുടെ മൗലിക അവകാശത്തെ ബാധിക്കും.

മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് തങ്ങളുടെ അഭിപ്രായം എന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധ ഉത്തരവ് പോലീസ് ഗൗരവമായി പരിഗണിച്ചില്ല. നിരോധം ശരിയായി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും ബഞ്ച് പറഞ്ഞു.

നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പടക്ക വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ എല്ലാ ലൈസന്‍സ് ഉടമകളെയും പോലീസ് അറിയിക്കുകയും നിരോധം നിലനില്‍ക്കുന്ന കാലത്ത് ലൈസന്‍സ് ഉള്ളവരാരും പടക്കങ്ങള്‍ സൂക്ഷി ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല എന്നും ഉറപ്പു വരുത്തണം.

അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ നിലനില്‍ക്കുന്ന നിരോധത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാന്‍ നടപടി എടുക്കുവാൻ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം

February 22nd, 2017

wedding-coast-reduce-marriage-ePathram
ശ്രീനഗര്‍ : വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍ പ്പെടുത്തി ക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തര വിറക്കി. ചടങ്ങു കള്‍ക്ക് ക്ഷണി ക്കാവുന്ന അതിഥി കളുടെ എണ്ണ ത്തിലും വിഭവ ങ്ങളുടെ എണ്ണത്തിലും വരെ നിയന്ത്രണ ങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരെയും മകന്റെ വിവാഹത്തിന് 400 പേരെയും മാത്രമേ പങ്കെടു പ്പിക്കാവൂ. വിവാഹ നിശ്ചയം അടക്കമുള്ള ചടങ്ങു കള്‍ക്ക് 100 പേരെ ക്ഷണിക്കാം.

ഇരുപതിലധികം വിഭവ ങ്ങള്‍ വിള മ്പുന്നത് കശ്മീര്‍ വിവാഹ ങ്ങളില്‍ സാധാ രണ യാണ്. ഭക്ഷ്യ വിഭവ ങ്ങളുടെ അമിത ഉപ യോഗം തടയുവാ നാണ് സര്‍ക്കാര്‍ പുതിയ ഉത്തര വിലൂടെ ലക്ഷ്യ മിടുന്നത്.

നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ ഏഴ് ഇനം സസ്യ – സസ്യേതര വിഭവ ങ്ങളും മറ്റ് രണ്ട് വിഭവ ങ്ങളും മാത്രമേ ചടങ്ങു കളില്‍ വിളമ്പാന്‍ അനു വദി ക്കുക യുള്ളൂ.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തി കള്‍ എന്നി വര്‍ നടത്തുന്ന പരി പാടി കള്‍ക്കും നിയ ന്ത്രണ ങ്ങള്‍ ബാധക മാണ്. ചടങ്ങു കളില്‍ ഉച്ച ഭാഷി ണി കളും പടക്ക ങ്ങളും ഉപ യോഗി ക്കു ന്നതും തടഞ്ഞി ട്ടുണ്ട്.

ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യത്തെങ്ങും റിപ്പബ്ലിക്ക് ദിനാഘോഷം

January 26th, 2017

republic day

ന്യൂഡല്‍ഹി : സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചടങ്ങിലെ മുഖ്യാതിഥിയായി.

വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളുടെ കൂടെ കരസേനയും വ്യോമസേനയും നാവികസേനയും അണിനിരന്നു. യു.എ.ഇ സൈന്യത്തിന്റെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം
ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ »



  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine