മുല്ലപ്പെരിയാര്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലേ നിരാഹാര സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. സമരത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നൂറ് കണക്കിന് ആളുകള്‍ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കരിന്തരുവി ചപ്പത്ത് ഒത്തു കൂടി. 2006 ലെ ക്രിസ്മസ് ദിനത്തില്‍ 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹവുമായി സി. പി. റോയ്, ഫാദര്‍ ജോയ് നിറപ്പേല്‍ എന്നിവര്‍ ആരംഭിച്ച സമരം, റിലേ നിരാഹാര സമരമായി കഴിഞ്ഞ മൂന്ന് വര്‍ഷം മുടക്കമില്ലാതെ തുടര്‍ന്നു. ഇന്നലെ സമരത്തിന്റെ 1097-ാം ദിനമായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു യോഗം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ സമരം തുടരും എന്ന് സി. പി. റോയ് അറിയിച്ചു. തികച്ചും സമാധാന പരമായാണ് ഈ സമരം നടത്തുന്നത്. ഈ സമരത്തിന് ഇത്രയേറെ ജന പിന്തുണ ലഭിക്കുവാനും ഇതു തന്നെയാണ് കാരണം.
അണക്കെട്ട് പ്രവര്‍ത്തന രഹിതം ആക്കുവാനായി കേരളം അസംബ്ലിയില്‍ പ്രമേയം പാസ്സാക്കിയത് പെരിയാര്‍ തീരത്ത് വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കുന്ന ദിശയിലുള്ള ആശാവഹമായ ഒരു നീക്കമാണ് എന്ന് സി. പി. റോയ് പറഞ്ഞു.
- മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?! – നിരക്ഷരന്
- മുല്ലപ്പെരിയാര്‍ സര്‍വ്വേ അനുമതി – കേരളത്തിന് വന്‍ പ്രതീക്ഷ – നാരായണന് വെളിയന്‍കോട്
- ബൂലോഗത്തെ കൊടുങ്കാറ്റ് – മുല്ലപ്പെരിയാര്‍ ചര്‍ച്ച സജീവമാകുന്നു
- ജെ.എസ്.