കേരളത്തിലെ പരിസ്ഥിതി രംഗത്ത് ഏറെ സംഭാവന നല്‍കിയ സൂചിമുഖി പരിസര വിദ്യഭ്യാസ മാസിക കഴിഞ്ഞ ഡിസംബര്‍ ലക്കത്തോടെ 32 വര്‍ഷം പൂര്‍ത്തിയാക്കി.സീക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ യശശരീരനായ പ്രൊഫസര്‍ ജോണ്‍ സി ജേക്കബിന്റെ പത്രാധിപ സാരഥ്യത്തില്‍ തുടങ്ങിയ സൂചിമുഖി പിന്നീട് പി. ജനാര്‍ദ്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നേറി. ഇപ്പോള്‍ ടി പി പത്നാഭനാണ് സൂചിമുഖിയുടെ എഡിറ്റര്‍. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലും വര്‍ത്തമാനത്തിലും സീക്കിനുള്ള സ്ഥാനം വളരെ വലുതാണ്, ഒരു മാസികയെന്ന നിലയില്‍ കഴിഞ്ഞ 32 വര്‍ഷമായി സൂചിമുഖി നല്‍കിവരുന്ന ഹരിത വിശ്വാസം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതതാണ്. സൂചിമുഖിക്ക് ഇപത്രത്തിന്റെ ഭാവുകങ്ങള്‍ നേരുന്നു.
സൂചിമുഖി മാസിക 32 വര്‍ഷം പൂര്‍ത്തിയാക്കി
January 17th, 2012- ഫൈസല്‍ ബാവ
വായിക്കുക: green-initiatives, green-people, important-days, nature
പ്രകൃതിയും കരുണയും
May 25th, 2011പുസ്തകം : പ്രകൃതിയും കരുണയും
(ലേഖനങ്ങള്‍)
കെ അരവിന്ദാക്ഷന്‍
മണ്ണും ആകാശവും പുല്ലും പുഴയും മഴവില്ലും നഷ്ടപ്പെട്ട കൌമാര മനസ്സുകള്‍ക്ക് വേണ്ടി പ്രശസ്ത എഴുത്തുകാരനും ഗാന്ധിയനുമായ കെ. അരവിന്ദാക്ഷന്റെ ‘അമ്മയെ മറന്നു പോകുന്ന ഉണ്ണികള്‍’ എന്ന കൃതിയുടെ പുതിയ പതിപ്പാണ് ‘പ്രകൃതിയും കരുണയും’. രണ്ടു പതിറ്റാണ്ടിനു ശേഷവും ഈ പുസ്തകത്തില്‍ ഉന്നയിച്ച പ്രമേയങ്ങള്‍ക്ക് അന്നത്തെക്കാള്‍ ഏറെ ഇന്ന് പ്രസക്തിയുണ്ട് എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. പടക്കോപ്പും പട്ടിണിയും, ക്ഷയിക്കുന്ന ജീവ വായു, ഭൂമി കുപ്പത്തൊട്ടിയല്ല, മരിക്കുന്ന ഭൂമി, ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍, സംസ്കാരത്തിന്റെ ഉരക്കല്ല്, ടെക്നോളജിയും കൃഷിയും, മണ്ണും മനുഷ്യനും, ആരോഗ്യം ജീവന്റെ ജന്മാവകാശമാണ്, സമന്വയ ചക്രം, അമ്മയെ മറന്നു പോകുന്ന ഉണ്ണികള്‍, കാരുണ്യത്തിന്റെ ഉറവുകള്‍, കരുണയും ശാസ്ത്രവും തുടങ്ങിയ പന്ത്രണ്ട് ലേഖനങ്ങള്‍ അടങ്ങിയ ഈ ചെറിയ പുസ്തകം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പാകത്തില്‍ ലളിതമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. നാം ഓരോരുത്തരും വായിച്ചിരിക്കേണ്ടതും മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കേണ്ടതുമാണ് ഈ പുസ്തകം. കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാന്‍ പറ്റിയ ഒരു പുസ്തകമാണിത്.
പ്രകൃതിയും കരുണയും
(ലേഖനങ്ങള്‍)
കെ അരവിന്ദാക്ഷന്‍
പ്രസാധകര്‍: പൂര്‍ണോദയ ബുക്ക് ട്രസ്റ്റ്, പൂര്‍ണോദയ ഭവന്‍, കൊച്ചി, 682 018
വില: 30 രൂപ
- ഫൈസല്‍ ബാവ
വായിക്കുക: eco-friendly, nature
ആഗോള വല്‍ക്കരണ ത്തിന്റെ പുതു യുദ്ധങ്ങള്‍ – വന്ദന ശിവ
October 25th, 2008പരിസ്ഥിതി പ്രവര്‍ത്തക, സാമൂഹിക ചിന്തക, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ വന്ദന ശിവയുടെ Globalaization’s New Wars – Seed, Water & Life Forms എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ആഗോളവത്കരത്തിന്റെ പുതു യുദ്ധങ്ങള്‍- വിത്ത് – ജലം- ജൈവ രൂപങ്ങള്‍’. അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ആഗോളവത്കരണത്തിന്റെ ഭീദിതമായ യാഥാര്‍ത്ഥ്യങ്ങളും ദുരന്തങ്ങളും സൂക്ഷമമായി അപഗ്രഥിക്കുന്ന ലേഖന സമാഹാരമാണിത്.
ജൈവ വൈവിധ്യ യുദ്ധങ്ങള്‍, വിത്തു യുദ്ധങ്ങള്‍, ജല യുദ്ധങ്ങള്‍, ബയോ പൈറസി, ഭൌമ ജനാധിപത്യം എന്നിങ്ങനെ സമഗ്രവും ചിന്തോദ്ദീപകവുമായ ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന ഈ പുസ്തകം സമകാലിക സാമൂഹിക പരിസരങ്ങളില്‍ പ്രതിരോധത്തിന്റെ സംസ്കാരം പടുത്തുയര്‍ത്തുന്നതിന് അനിവാര്യമായ ഒരു ഗ്രന്ഥമാണ്.
വിവര്‍ത്തനം: കെ രമ, ഡി. സി. ബുക്സ്, കോട്ടയം, (പേജ്-128)
- ഫൈസല്‍ ബാവ
വായിക്കുക: vandana-shiva
മരണം കാത്തു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ – എ. സുജനപാല്‍
October 24th, 2008
ജൈവ ശാസ്ത്ര പരമായി അതി പ്രധാനമായ കണ്ടല്‍ക്കാടുകളെ പറ്റി വിവരിക്കുന്ന പുസ്തകമാണ് എ സുജനപാലിന്റെ മരണം കാത്തു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ക്കാടുകളുടെ വംശോല്‍പ്പത്തി, പാരിസ്ഥിതിക വിവരങ്ങള്‍, വിതരണം, ഉപയോഗങ്ങള്‍, പ്രാധാന്യം എന്നിവ ഈ ചെറിയ പുസ്തകത്തില്‍ സാധാരണ വായനക്കര്‍ക്കു കൂടി മനസ്സിലാകുന്ന വിധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കണ്ടല്‍കാടുകളെ കുറിച്ചുള്ള ഗവേഷണങ്ങളും അവയുടെ ഫലങ്ങളും ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
പ്രസാധകര്‍: ഹരിതം ബുക്സ്, കോഴിക്കോട് (പേജ്-50)
- ഫൈസല്‍ ബാവ
വായിക്കുക: a-sujanapal
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild