കേരളത്തിലെ പരിസ്ഥിതി രംഗത്ത് ഏറെ സംഭാവന നല്‍കിയ സൂചിമുഖി പരിസര വിദ്യഭ്യാസ മാസിക കഴിഞ്ഞ ഡിസംബര്‍ ലക്കത്തോടെ 32 വര്‍ഷം പൂര്‍ത്തിയാക്കി.സീക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ യശശരീരനായ പ്രൊഫസര്‍ ജോണ്‍ സി ജേക്കബിന്റെ പത്രാധിപ സാരഥ്യത്തില്‍ തുടങ്ങിയ സൂചിമുഖി പിന്നീട് പി. ജനാര്‍ദ്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നേറി. ഇപ്പോള്‍ ടി പി പത്നാഭനാണ് സൂചിമുഖിയുടെ എഡിറ്റര്‍. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലും വര്‍ത്തമാനത്തിലും സീക്കിനുള്ള സ്ഥാനം വളരെ വലുതാണ്, ഒരു മാസികയെന്ന നിലയില്‍ കഴിഞ്ഞ 32 വര്‍ഷമായി സൂചിമുഖി നല്‍കിവരുന്ന ഹരിത വിശ്വാസം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതതാണ്. സൂചിമുഖിക്ക് ഇപത്രത്തിന്റെ ഭാവുകങ്ങള്‍ നേരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-initiatives, green-people, important-days, nature
മനുഷ്യന്ടെ നിലനില്പിന് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കേണ്ടത് അനിവാര്യമാണ് പരസ്പര കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലാണ്
ജീവന്ടെ നിലനില്‍പ്പ്…ഒറ്റ നോട്ടത്തില്‍ ഉപകാരമില്ലെന്നു തോന്നുന്നവ പോലും അവയുടെ പങ്ക് വളരെ കൃത്യമായി
നിര്‍വഹിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം പ്രകൃതിയെ ചൂഷണം ചെയ്യുന്നു ആവാസ വ്യവസ്ഥയുടെ താളാത്മകത നിലനിര്തുന്നതിലൂടെ
മാത്രമേ ഭൂമിയെ രക്ഷിക്കാനാവൂ