ആണവ ആപത്ത് സമ്മാനിക്കുന്ന ഭരണാധികാരികള്‍

June 7th, 2011

chernobyl-baby-epathram

ആണവ സ്വപ്നത്തില്‍ മുഴുകിയിരിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ ഇതൊന്നു കണ്ടു നോക്കൂ. ആര്‍ക്കു വേണ്ടിയാണ് ഇനിയുമൊരു ആണവ നിലയം ജൈതാപൂരില്‍ നിര്‍മ്മിക്കുന്നത്? ഇന്ത്യയെ ചുട്ടു കരിക്കാനോ?

The Battle of Chernobil എന്ന ഈ ഡോക്യുമെന്ററി ആണവ നിലയങ്ങളുടെ സുരക്ഷ ആര്‍ക്കും ഉറപ്പു നല്‍കാന്‍ കഴിയാത്ത ഒന്നാണെന്ന് പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓരോ തുള്ളിയും സൂക്ഷിച്ച്

March 23rd, 2011

water-conservation-epathram

ഇന്നലെ ഒരു ലോക ജല ദിനവും കൂടി കടന്നു പോയി. എന്നാല്‍ മറ്റു പല ദിനങ്ങളും ഒത്തിരി ആഘോഷിക്കുന്ന നമ്മള്‍  ഇങ്ങനെ ഒരു ദിനം വന്നു പോയത് അറിഞ്ഞത് പോലുമില്ല. ഇതൊക്കെ വലിയ പരിസ്ഥിതി സ്നേഹികള്‍ക്ക് വേണ്ടിയുള്ളതല്ലേ , നമ്മുക്ക് ഇതില്‍ എന്തു കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

മനുഷ്യന്റെ മാത്രമല്ല ലോകത്തിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ്‌ ജലം. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടി വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയപ്പെടുന്നു. കുടി വെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന ഒരു കാലത്തേക്ക് ആണ് നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടി വെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായി ക്കൊണ്ടിരിക്കുകയാണ്. മഹാ നദികള്‍ ഇന്ന് മാലിന്യ കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസ വസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജല ദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.

എന്നാല്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രവര്‍ത്തന മേഖലകളില്‍ ജല സംരക്ഷണം നടപ്പിലാക്കാന്‍ കഴിയും. നമ്മുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം എന്ന് മാത്രം. രാവിലെ എഴുന്നേറ്റ പടി നമ്മള്‍, വെള്ളം നിര്‍ലോഭം തുറന്നു വിട്ടു കൊണ്ട് പല്ല് തേക്കുന്നു. വലത് കൈയ്യില്‍ ബ്രഷ് പിടിക്കുമ്പോള്‍ പുറകിലേക്ക് മടക്കി വച്ചിരിക്കുന്ന ആ ഇടതു കൈ ഒന്ന് പൈപ്പില്‍ കൊടുക്കൂ. ആവശ്യം വരുമ്പോള്‍ മാത്രം വെള്ളം വരട്ടെ. ഷേവ്‌ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. പണ്ട് നമ്മുടെ കക്കൂസുകള്‍ ഇന്ത്യന്‍ രീതിയില്‍ ഉള്ളവയായിരുന്നു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുറോപ്യന്‍ രീതിയില്‍ പുറകിലത്തെ വലിയ ടാങ്കില്‍ നിറച്ചിരിക്കുന്ന വെള്ളം മുഴുവനും ഉപയോഗിച്ചു കൊള്ളണം എന്നാണ് വ്യവസ്ഥ. പോരാത്തതിന് ഈ ടാങ്കുകളില്‍ കാലക്രമേണ ചോര്‍ച്ചയും ഉണ്ടാകുന്നു. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഓ ഒന്നോ രണ്ടോ തുള്ളിയല്ലേ, സാരമില്ല എന്ന് വിചാരിക്കും. എന്നാല്‍ സാരമുണ്ട്‌. ഒരു മിനിട്ടില്‍ 5 തുള്ളി പോയാല്‍ പോലും ഒരു ദിവസം നമ്മള്‍ 2 ലിറ്ററില്‍ അധികം വെള്ളം അവിടെ കളയുന്നുണ്ട്. ചോരുന്ന പൈപ്പുകളും ടാങ്കുകളും ടാപ്പുകളും എത്രയും പെട്ടന്ന് ശരിയാക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ല.

നമ്മളില്‍ ഒട്ടു മിക്കവരുടെയും കുളിമുറികളില്‍ ഇപ്പോള്‍ ഷവര്‍ സംവിധാനം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയിലൂടെയുള്ള വെള്ള ചെലവ്‌ പഴയ പോലെ ബക്കറ്റില്‍ വെള്ളം നിറച്ചു വച്ച് കുളിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം ആണ്.  ആഡംബര ചിഹ്നമായ ബാത്ത് ടബ്ബുകളുടെ കാര്യം പിന്നെ പറയണോ?

ഇനി ഷവറില്‍ കുളിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍, കൂലങ്കഷമായ ചിന്തകളും പാട്ട് സാധകവും ഒന്നും തുറന്നിട്ട ഷവറിനു കീഴെ നിന്ന് വേണ്ട. 5 മിനിറ്റ്‌. അതാണ്‌ ആരും തെറ്റ് പറയാത്ത ഒരു കുളിക്ക് വേണ്ട സമയം. ഇപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സംവിധാനങ്ങള്‍ ഉള്ള ഷവറുകള്‍ വിപണിയില്‍ ഉണ്ട്.

അടുക്കളയില്‍ പാത്രം കഴുകുമ്പോള്‍ ആണ് ഏറ്റവും അധികം വെള്ളം ചെലവാകുന്നത്. പണ്ട് ഒക്കെ കഴിച്ച പാത്രം അടുക്കളയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ അമ്മ പറയുമായിരുന്നു, അതില്‍ വെള്ളം ഒഴിച്ചിടാന്‍. അമ്മയ്ക്ക് കഴുകാന്‍ എളുപ്പത്തിനു വേണ്ടിയായിരിക്കും അത് എന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം പാത്രം കഴുകുമ്പോള്‍ മനസിലാക്കാം, ഭക്ഷണ അവശിഷ്ടങ്ങള്‍ ഉണങ്ങി പിടിച്ചിരിക്കുന്ന ഒരു പാത്രം കഴുകാന്‍ പ്രയത്നത്തേക്കാള്‍ ഉപരി വെള്ളവും കൂടുതല്‍ വേണം. അറിഞ്ഞോ അറിയാതെയോ ഉള്ള നമ്മുടെ കൊച്ചു കൊച്ച് അശ്രദ്ധകള്‍ കാരണം നമ്മള്‍ ജലം പാഴാക്കണോ?

വാഷിംഗ്‌ മെഷീനില്‍ തുണി അധികം ഇല്ലേലും മുഴുവന്‍ വെള്ളം നിറച്ചു കഴുകുക, ചട്ടിയില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പിന്നെയും പിന്നെയും വെള്ളം ഒഴിക്കുക, ഹോസിലൂടെ വെള്ളം ചീറ്റിച്ച് കാര്‍ കഴുകുക എന്നിവ ഒക്കെ വെള്ളം പാഴാക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇനി ഈ പറഞ്ഞ കാര്‍ കഴുകുന്നതിന് ഒരു ബക്കറ്റില്‍ വെള്ളവും ഒരു കഷണം സ്പോന്ജും ഉപയോഗിച്ച് നോക്കു. കാര്‍ കൂടുതല്‍ വൃത്തിയും ആകും വെള്ള ചെലവ് നാലില്‍ ഒന്നും ആകും.

മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍, വളരെ അധികം മഴ ലഭിക്കുന്ന ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. എന്നാല്‍ മഴ വെള്ള സംഭരണം എന്ന ആശയം എത്ര വീടുകളില്‍ പ്രാവര്‍ത്തിക മാക്കിയിട്ടുണ്ട്? മഴ വെള്ളം വലിയ ചെരുവങ്ങളിലും ബക്കറ്റുകളിലും മറ്റും പിടിച്ചു വച്ചാല്‍ തന്നെ നമ്മുടെ പല ഗാര്‍ഹികാ വശ്യങ്ങള്‍ക്കും അത് പ്രയോജന പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെ വളരെ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന പല മാര്‍ഗ്ഗങ്ങളിലൂടെയും വളരെ മഹത്തായ ഒരു സംരംഭമായ  ജല സംരക്ഷണത്തില്‍ നമ്മുക്ക് പങ്കാളികള്‍ ആകുവാന്‍ കഴിയും.

ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത്‌

September 19th, 2010

plastic-waste-epathram

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു.

പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

ഉദാഹരണം:

നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം.

ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.

Anand Preet,
Class VIII,
Our Own English High School,
Sharjah.

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

ഇതുമൊരു തവള!

May 27th, 2009

ഈ വിചിത്രജീവിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇംഗ്ലീഷില്‍ purple frog / pig nose frog എന്നും മലയാളത്തില്‍ പാതാള തവളയെന്നുമാണ് ഇവന്റെ പേര്. നാസിക ബട്രച്ചുസ്‌ സഹ്യദ്രെന്സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം കേട്ട് പേടിക്കരുത്, . സംസ്കൃതത്തില്‍ ‘nasika’ എന്നാല്‍ മൂക്ക് എന്നാണല്ലോ, ആ വാക്കില്‍ നിന്നാണ് ഈ ശാസ്ത്രീയ നാമത്തിന്റെ ഉറവിടം. ‘batrachus’ എന്നാല്‍ തവള എന്നും, sahyadrensis എന്നതു സഹ്യാദ്രിയെ സൂചിപ്പിക്കാനും. ഇന്ത്യക്കാരനായ എസ്. ഡി. ബിജു, ബെല്‍ജിയം കാരനായ ഫ്രാങ്കി ബോസ്സുയ്റ്റ്‌ എന്നീ ശാസ്ത്രജ്ഞര്‍ ആണ് നമ്മുടെ സഹ്യാദ്രി യില്‍ നിന്ന് വിചിത്രരൂപിയായ ഇവനെ കണ്ടെത്തിയത്. പര്‍പിള്‍ നിറവും ഏക ദേശം 7 സെന്റീമീറ്റര്‍ നീളവും ഉള്ള തടിച്ച ഇവന്‍ ചില്ലറക്കാരനല്ല എന്നാണ് ജനിതക പരിശോധനയില്‍ തെളിഞ്ഞത്. കാരണം ഇവന്റെ പൂര്‍വികര്‍ 175 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍കള്‍ക്കൊപ്പം ചാടി ചാടി നടന്നവര്‍ ആണത്രേ. ഇവന്റെ അടുത്ത ബന്ധുക്കള്‍ ഇന്ത്യയില്‍ നിന്ന് വളരെ അകലെ മടഗാസ്‌കറിന് അടുത്ത് സീഷെല്‍സ് ദ്വീപില്‍ ആണ് ഉള്ളത് എന്നത് കൌതുകകരമായ വസ്തുതയാണ് . ഇതിനു ശാസ്ത്ര ലോകത്തിന്റെ മറുപടി കേള്‍ക്കണ്ടേ! ഒരു കാലത്ത് ഇന്ത്യ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗം ആയിരുന്നു എന്നും ഇന്ത്യ, ആഫ്രിക്കയില്‍ നിന്ന് വേര്‍പെട്ടു ഏഷ്യയില്‍ ചേര്‍ന്ന സമയത്ത് ഇവരുടെ പൂര്‍വികരും അതോടൊപ്പം എത്തി എന്നുമാണ് അവരുടെ നിഗമനം. 70 വര്‍ഷങ്ങള്‍ക്കു ശേഷമാണു ജന്തുലോകം ഒരു തവള വര്ഗ്ഗത്തിനെ പുതിയതായി കണ്ടെത്തുന്നത്. അതിനാല്‍ ശാസ്ത്ര ലോകം ഇവന്റെ കണ്ടെത്തലിനെ ഒരു നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം എന്നാണു വിശേഷിപ്പിക്കുന്നത്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

ഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍

October 7th, 2008

നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവ രാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…

നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ…

ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്ലാറ്റിലെ എല്ലാവരും ചെയ്താലോ‍? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ഇങ്ങനെ നാം ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ…

ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 250 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട് എന്ന് നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക. നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…

ഈ അറിവ് ഒരു ഓര്‍മ്മ പ്പെടുത്തലാണ്… ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍..!

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 212

« Previous « മലിനീകരണം
Next Page » ആത്മീയ പരിസ്ഥിതി ബോധത്തിന്റെ ഗുരുവിന് ആദരാഞ്ജലികള്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010