നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ

May 27th, 2014

green-planet-epathram

വാഷിങ്ങ്ടൺ: നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടികളെ നിരീക്ഷിക്കാനുള്ള പ്രത്യേക ഉപഗ്രഹ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇപ്പോൾ. ഓർബിറ്റിങ്ങ് കാർബൺ ഒബ്സർവേറ്റൊറി – 2 എന്ന് അറിയപ്പെടുന്ന ഈ ഉപഗ്രഹം നിങ്ങളുടെ പൂന്തോട്ടത്തിൽ നിന്ന് ഉയരുന്ന പ്രത്യേക തരം വെളിച്ചമാണ് നിരീക്ഷിക്കുന്നത്.

ഭൂമിയിലെ കാർബൺ സ്രോതസ്സുകളും കാർബൺ സംഭരണികളും തിരിച്ചറിയുക വഴി ഭൂമിയിലെ സസ്യജാലങ്ങളുടെ കാർബൺ ഉപഭോഗം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് നാസയുടെ ലക്ഷ്യം.

പ്രകാശ സംശ്ളേഷണം വഴി അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുക്കുന്ന സസ്യങ്ങൾ അതോടൊപ്പം സൂര്യ വെളിച്ചവും ഒപ്പി എടുക്കും. ഈ വെളിച്ചത്തെ പിന്നീട് മറ്റൊരു ഫ്രീക്വൻസിയിൽ പുറത്ത് വിടുന്നതിനെയാണ് ഫോട്ടോസിന്തറ്റിൿ ഫ്ളൂറസെൻസ് എന്ന് പറയുന്നത്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ഉറ്റുനോക്കുന്ന ഉപഗ്രഹത്തിന് ഈ വെളിച്ചം തിരിച്ചറിയാനാവും. അത് വഴി ഭൂമിയിലെ സസ്യജാലങ്ങൾ എത്രത്തോളം കാർബൺ വലിച്ചെടുക്കുന്നു എന്ന് കണക്ക് കൂട്ടാനും കഴിയും. ഇത്തരം കണക്കുകൾ പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക് ഏറെ സഹായകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെല്ലിയാമ്പതിയെ രക്ഷിക്കൂ കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന്

June 26th, 2012

nelliyampathi-epathram
നെല്ലിയാമ്പതിയെ രക്ഷിക്കൂ എന്ന കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത്  ശ്രീ. വി. എം.സുധീരന് നിര്‍വഹിക്കും ‍. ലോകത്തിലെ അപൂര്‍വ തീവ്രജൈവ വൈവിദ്ധ്യസമ്പന്ന മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തില്‍ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് നെല്ലിയാമ്പതി മലനിരകളും അതിലെ ജൈവസമ്പത്തും. കോളനിവാഴ്ചക്കാലത്ത് നെല്ലിയാമ്പതിയിലെ പതിനായിരത്തോളം ഏക്കര്‍ വനഭൂമി ഏതാനും തോട്ടങ്ങള്‍ക്ക് പാട്ടത്തിനു നല്കകയുണ്ടായി. പാട്ടക്കാലാവധി തീരുന്നമുറക്കും പാട്ടവ്യവസ്ഥകള്‍ ലംഘിക്കപെട്ടാലും ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥയും അധികാരവും വനംവകുപ്പിനുണ്ട്.

നെല്ലിയാമ്പതിയിലെ പാട്ടഭൂമികളില്‍ കരാര്‍ ലംഘനവും നിയമലംഘനവും മാത്രമല്ല വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി വില്പ്പന നടത്തുകയും ബാങ്കുകളില്‍ പണയപ്പെടുത്തി കോടിക്കണക്കിന് രൂപ എടുക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കരാര്‍ ലംഘനം നടത്തിയ ഏതാനും തോട്ടങ്ങള്‍ വനംവകുപ്പ് ഏറ്റെടുക്കുകയും പല തോട്ടങ്ങളും ഏറ്റെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയുമായിരുന്നു. ഈ ഘട്ടത്തിലാണ് വനഭൂമി ഏറ്റെടുക്കുവാനുള്ള നീക്കം അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്ത് വന്നത്. തിട്ടപ്പെടുത്താന്‍ ആവാത്ത കോടികളുടെ പൊതു സ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നില്‍.
കഴിഞ്ഞ മെയ്‌ മാസം 26-ന് തൃശൂരില്‍ ചേര്‍ന്ന പരിസ്ഥിതി പ്രവര്‍ത്ത‍കരുടെയും സമാന സംഘടനകളുടെയും ആലോചനായോഗം സേവ് നെല്ലിയാമ്പതി കാമ്പയിന്‍ ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.Y. M. C. A. ഹാളില്‍ രാവിലെ സെമിനാറും വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സായാഹ്നധര്‍ണ്ണയും നടത്തും കൂടുതല്‍ വിവരങ്ങള്‍ക്ക് . N.ബാദുഷ കണ്‍വീനര്‍ 8547590222

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം : എ. കെ. ബാലന്‍

May 28th, 2012

athirapally-waterfalls-epathram

തിരുവനന്തപുരം: പശ്ചിമഘട്ട മല നിരകളുടെ പരിസ്ഥിതി ക്ഷമത വിലയിരുത്താന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ്‌ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ രംഗത്ത്‌ വന്നു. അതിരപ്പിള്ളിയില്‍ ജല വൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ബാലന്റെ എതിര്‍പ്പിനു കാരണം. പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ കമ്മിറ്റി പശ്ചിമഘട്ട മലനിരകള്‍ നീണ്ടു കിടക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2011 ഓഗസ്റ്റ് 31നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ മൂലം പ്രസിദ്ധീകരിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രഹസ്യമാക്കി വെച്ചിരുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിനെയും അതിരപ്പിള്ളിയെയും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാകരുത്‌ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇടുക്കിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ak-balan-epathram

കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാനാവും വിധമാണ് അതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് എ. കെ. ബാലന്റെ പക്ഷം. അണക്കെട്ടിന് വിലക്ക് നിര്‍ദ്ദേശിക്കുന്നതിലൂടെ പരിസ്ഥിതിയുടെ പേരില്‍ കേരളത്തിന്റെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്ത് ഇരുട്ടിലേക്ക് കൊണ്ടു പോകുമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും ബാലന്‍ പറഞ്ഞു. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇടുക്കി മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

May 26th, 2012

Mullaperiyar-Dam-epathram

ന്യൂഡല്‍ഹി: പരിസ്ഥിതിയെ പറ്റി നടത്തിയ ഏറ്റവും ആധികാരിക പഠനം എന്ന് വിശേഷിപ്പിക്കാവുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ല മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്നും അതില്‍ അത്യന്തം അപകടാവസ്ഥയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മിഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഒപ്പം  അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പത്ത് മെഗാവാട്ടില്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ഡാം ഇത്തരം പ്രദേശങ്ങളില് ഇനി ‍ നിര്‍മിക്കരുതെന്നും  അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെയും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലെയും ജൈവവൈവിധ്യ പ്രദേശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല തുടര്‍ന്ന് ഹൈകോടതി ഇടപെട്ടാണ് പരിസ്ഥിതി മന്ത്രാലത്തെ കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിപ്പിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും പറയുന്നു. സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കരിങ്കല്‍ ക്വാറിയോ മണല്‍ വാരലോ അനുവദിക്കില്ല. ഇടുക്കിയും വയനാടും ഉള്‍പ്പെടെ കേരളത്തിലെ 14 താലൂക്കുകളാണ് ഈ വിഭാഗത്തില് പെടുന്നത്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ക്യാമ്പ് ഡിസം. 30 ന് ദുബായില്‍

December 13th, 2011

dcsc_2011-epathram

ദുബൈ : പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ യിലെ 4 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2011 അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ്‌. ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ ദുബൈ അല്‍ സഫാ പാര്‍ക്കില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. അഞ്ജലി – 050 4889076, ഗഫൂര്‍ : 050 1871257

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍
Next Page » പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010