പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍

December 21st, 2011

plachimada-struggle-epathram

പ്ലാച്ചിമട: കൊക്കക്കോള കമ്പനിക്കുള്ളില്‍ പ്രവേശിച്ച് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത 20 പ്ലാച്ചിമട സമര സമിതി -ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നു. വിളയോടി വേണുഗോപാലന്‍, കെ. സഹദേവന്‍, കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, ടി. കെ. വാസു. എന്‍. സുബ്രമണ്യന്‍, വി. സി. ജെന്നി, എന്‍. പി. ജോണ്‍സണ്‍, പുതുശ്ശേരി ശ്രീനിവാസന്‍, പി. എ. അശോകന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, കെ. വി. ബിജു, സുദേവന്‍, അഗസ്റ്റിന്‍ ഒലിപ്പാറ, സുബിദ് കെ. എസ്., ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങിയവരാണ് വിയ്യൂര്‍ ജയിലിനകത്ത് നിരാഹാര സമരം നടത്തുന്നത്.

പ്ലാച്ചിമട സമര സമിതി -ഐക്യദാര്‍ഢ്യ സമിതി മുന്നോട്ട് വെച്ച നാല് ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു. പ്ലാച്ചിമടയുടെ ആവാസ വ്യവസ്ഥയെ നശിപ്പിച്ച കൊക്കകോളാ കമ്പനി തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുറത്തു പോവുക, പ്ലാച്ചിമടയെ വിഷമയമാക്കിയ കോളാ കമ്പനിയെ കുറ്റവിചാരണ ചെയ്യുക. ജലം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമ സഭകള്‍ക്ക് നിയമ പരിരക്ഷയോടു കൂടിയ പരമാധികാരം നല്‍കുക, പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലിനീകരണ നിയന്ത്രണ നിയമങ്ങളിലും പഞ്ചായത്ത് രാജ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്‌. ഇവര്‍ക്ക് പിന്തുണയേകി കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരും കലാ സാംസ്കാരിക സംഘടനകളും നിരാഹാര സമരങ്ങള്‍ നടത്തുന്നുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി

December 18th, 2011

dow-chemicals-criminals-epathram

ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്ന ദോ കെമിക്കല്‍സിന് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിമ്പിക്‌ സ്റ്റേഡിയത്തില്‍ തങ്ങളുടെ ബ്രാന്‍ഡ്‌ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ്‌ 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടകര്‍ക്ക് ഇത് സംബന്ധിച്ച് ശക്തമായ ഭാഷയില്‍ എഴുത്ത് എഴുതാന്‍ ഇരിക്കവെയാണ് ഉയര്‍ന്നു വരുന്ന പ്രതിഷേധം കണക്കിലെടുത്ത് ഒളിമ്പിക്സില്‍ തങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള ഉദ്യമത്തില്‍ നിന്നും കമ്പനി പിന്‍വാങ്ങിയത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഇരകള്‍ ഇന്ന് തീവണ്ടി തടയും

December 3rd, 2011

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിന്റെ മരണ സംഖ്യ പുനര്‍ നിശ്ചയിക്കണമെന്നും യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സില്‍ നിന്നും മതിയായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ ഇന്ന് തീവണ്ടി തടയും.

ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഉചിതമാണ് എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചതായി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി പറയുന്നത് തങ്ങളെ ഞെട്ടിക്കുന്നു എന്ന് പ്രതിഷേധം നടത്തുന്നവര്‍ പറഞ്ഞു.

തങ്ങള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് ദോ കെമിക്കല്‍സ്‌ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഭോപ്പാല്‍ ഫാക്ടറി ഇന്ത്യാക്കാരാണ് നടത്തിയതെന്നും ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവില്ല എന്നുമാണ് കമ്പനിയുടെ നിലപാട്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം : ദോ കെമിക്കല്‍സ്‌ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം

December 3rd, 2011

dow-chemicals-epathram

ലണ്ടന്‍ : 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ്‌ 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ദോ കെമിക്കല്‍സ്‌ നേടിയിരിക്കുന്നത്. 7 മില്യന്‍ ബ്രിട്ടീഷ്‌ പൌണ്ട് ആണ് സ്പോണ്സര്ഷിപ്പ് തുക.

ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുവാനുള്ള അവസരം ദോ കെമിക്കല്സിന് നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്കി അടക്കം ഒട്ടേറെ ബ്രിട്ടീഷ്‌ പാര്‍ലമെന്റ് അംഗങ്ങളും മുന്‍ ഒളിമ്പിക്സ്‌ താരങ്ങളും ചേര്‍ന്ന് ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ്‌ സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതി. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക്‌ മതിയായ നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറാകാതെ നിയമ യുദ്ധം നടത്തിയ കമ്പനി ആദ്യം ഈ വിഷയത്തില്‍ തങ്ങളുടെ ദുഷ്പേര് ഇല്ലാതാക്കിയിട്ട് മതി ലണ്ടന്‍ ഒളിമ്പിക്സ്‌ വേദി ഉപയോഗിച്ച് തങ്ങള്‍ക്ക് സല്‍പ്പേര് ഉണ്ടാക്കുന്നത് എന്നാണ് പ്രതിഷേധം അറിയിച്ചവരുടെ നിലപാട്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ വിരുദ്ധ സെമിനാര്‍

November 29th, 2011

പത്തനംതിട്ട: ആണവോര്‍ജ്ജത്തിന്‍റെ വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ‘ആണവോര്‍ജ്ജം മനുഷ്യനാപത്ത്’ എന്ന വിഷയത്തില്‍ ആണവ വിരുദ്ധ സെമിനാര്‍ നവംബര്‍ 30 ബുധനാഴ്ച  പത്തനംതിട്ട വൈ. എം. സി. എ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക വിജയന്‍: 9947476228

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 9« First...234...Last »

« Previous Page« Previous « ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം
Next »Next Page » കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010