ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു

May 5th, 2012

koodankulam nuclear plant-epathram

ടോക്യോ: ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയില്‍ കൂടംകുളം ആണവ നിലയം ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടർ ശനിയാഴ്ച്ച അടച്ചതോടെ ജപ്പാനില്‍ ആകെയുള്ള 50 ആണവ റിയാക്ടറുകളില്‍ അവസാനത്തേതാണ് അടച്ചു പൂട്ടിയത്. ഇതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജ്ജമില്ലാത്ത നാടായി. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജപ്പാന്‍ ജനത ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി.

കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതോടെ  ആണവോര്‍ജ്ജം ആപത്താണെന്ന സത്യം മനസിലാക്കി പല രാജ്യങ്ങളും ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നിറുത്തി വെയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മറിച്ചാണ് നടന്നത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം കൂടംകുളം ആണവ നിലയം എങ്ങിനെയും പ്രവര്‍ത്തിപ്പിക്കുമെന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. കൂടംകുളത്ത് ഉദയ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഭരണകൂടവും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികളും സ്ത്രീകളും അടങ്ങിയ ഗ്രാമീണര്‍ നടത്തുന്ന ജീവന്റെ സമരം തുടരുകയാണ്. ഒരു വശത്ത്  അധികാരികളും കോര്‍പറേറ്റ് ശക്തികളും മറുവശത്ത് പാവങ്ങളായ ഗ്രാമീണ ജനതയും.

fukushima-nuclear-cleanup-epathram

ജപ്പാന്‍ ഈ നശിച്ച വിദ്യയെ ഇല്ലാതാന്‍ ശ്രമിക്കുമ്പോള്‍ നാമത് കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ജപ്പാനില്‍ ആണവ നിലയം പൂട്ടിയതിന് അവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. നമ്മുടെ പ്രഥമ പൌരനായ പ്രമുഖന്‍ പോലും കൂടംകുളം നിലയം വരണമെന്ന് വാദിക്കുന്നു. ജപ്പാനില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ നിര്‍ദേശങ്ങള്‍ കൂടംകുളം തുറന്നേ മതിയാകൂ എന്നും.

എന്തൊരു വൈരുദ്ധ്യം!

- ഫൈസല്‍ ബാവ

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി

March 17th, 2012

plastic-waste-epathram
വാഷിങ്ടണ്‍: പ്ലാസ്റ്റിക്‌ എന്ന മാലിന്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ഏറെ കാലത്തെ അന്വേഷണത്തിന് ഇതാ പ്രകൃതി തന്നെ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെ കണ്ടെത്തിയത്‌. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിന്‍െറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകള്‍, ചെരിപ്പ് എന്നിവയിലെ പോളിയൂറത്തേന്‍ എന്ന ഘടകത്തെ ഓക്സിജന്‍െറ അഭാവത്തില്‍ ഫംഗസുകള്‍ക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകും അങ്ങനെ ഈ  ഫംഗസ് പ്ലാസ്റ്റിക്കിനെ ഇല്ലായ്മ ചെയ്യുമെന്ന് യേല്‍ സര്‍വകലാശാലയിലെ ഒരു സംഘമാണ് കണ്ടെത്തിയിരിക്കുന്നത്.  ഈ ശ്രമം വിജയിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോകം വിപ്ലവകരമായ മാറ്റം ഉണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിജയമാധവന്‍ മാഷിന്റെ വിയോഗം തീരാനഷ്ടം

March 6th, 2012

dr-kt-vijayamadhavan-epathram

ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ഒരൊറ്റ കാര്യം മതി ഡോ. കെ. ടി. വിജയമാധവന്‍ എന്ന മനുഷ്യനെ പരിസ്ഥിതി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഓര്‍ക്കാൻ. ഒരു എസ്റ്റാബ്ലിഷ്മെന്റിനും മുതിരാതെ കേരളത്തിലെ പാരിസ്ഥിതിക ബൌദ്ധിക തലത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പൊതു മണ്ഡലത്തിന് നികത്താനാവാത്ത നഷ്ടമാണ്. “സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവന്‍ ദീര്‍ഘകാലം സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എൻവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗമായിരുന്നു.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ച് രണ്ടു പ്രമുഖരെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കകം നഷ്ടമായത്‌. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരു തുല്യനായ ശിവപ്രസാദ്‌ മാഷും ഈയിടെ നമ്മെ വിട്ടകന്നിരുന്നു. ഇവരെ കേരളം വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല എന്ന വേദന ബാക്കിയാകുന്നു. ഈ രണ്ടു മഹാ വ്യക്തിത്വങ്ങളുടെയും വിയോഗത്തില്‍ e പത്രം പരിസ്ഥിതി ക്ലബ്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു

February 9th, 2012

desert-cleanup-epathram

ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍  ‘മരുഭൂമി വൃത്തിയായി സൂക്ഷിക്കൂ, അത് മറ്റുള്ളവരുടേത് കൂടിയാണ് ’ എന്ന സന്ദേശവുമായിനടത്തിയ ശുചീകരണ യജ്ഞത്തില്‍ മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു. ഒട്ടകങ്ങളും കുതിരകളും അണിനിരന്ന മരുഭൂമി ശുചീകരണ ദൗത്യത്തില്‍ 83 സന്നദ്ധ പ്രവര്‍ത്തകരും 13 മുനിസിപ്പാലിറ്റി ജീവനക്കാരും പങ്കെടുത്തു. ഇവര്‍ ശേഖരിച്ച മാലിന്യക്കെട്ടുകള്‍ ഒട്ടകങ്ങളും കുതിരകളുമാണ് ചുമന്നത്. മരുഭൂമിയില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാകുമെന്ന് സഞ്ചാരികളെ ബോധവല്‍ക്കരിക്കുകയായിരുന്നു അല്‍ വര്‍ഖയില്‍ തുടക്കം കുറിച്ച കാമ്പയിനിന്‍െറ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് മാനേജ്മെന്‍റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫീ പറഞ്ഞു. അല്‍ വര്‍ഖയിലെ യൂനിവേഴ്സിറ്റി സിറ്റി റോഡ്, അല്‍ ഖവാനീജ് റോഡ്, അല്‍ അസ്ബ് പ്രദേശത്തെ അല്‍ അബീര്‍, അല്‍ ഹബാബ് എന്നിവിടങ്ങളിലാണ് പ്രധാനമായും ശുചീകരണ യജ്ഞം നടന്നത്. ഇതിന്‍െറ ഭാഗമായി ബോധവല്‍ക്കരണ ടെന്‍റുകള്‍, ഫോട്ടോ – ചിത്ര പ്രദര്‍ശനം, നാടകാവതരണം, ശില്‍പശാലകള്‍, പരമ്പരാഗത ഭക്ഷ്യമേള എന്നിവയും ഉണ്ടായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും

January 27th, 2012

bhopal-victims-protest-epathram

ന്യൂഡല്‍ഹി : 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ആയി ദോ കെമിക്കല്‍സ്‌ തുടരും എന്ന് ലണ്ടന്‍ ഒളിമ്പിക്‌ കമ്മിറ്റി വ്യക്തമാക്കി. ഒളിമ്പിക്‌ എത്തിക്സ് പാനല്‍ മേധാവി മെറിഡിത്ത് അലക്സാണ്ടര്‍ ദോ കെമിക്കല്‍സിന് എതിരെ തന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട് രാജി വെച്ചിരുന്നു.

ഭോപ്പാല്‍ ദുരന്ത ഭൂമി മാലിന്യ മുക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനാണ് എന്നാണ് ലണ്ടന്‍ ഒളിമ്പിക്സ്‌ ചീഫ്‌ എക്സിക്യൂട്ടീവ് പോള്‍ ഡേയ്റ്റണ്‍ വ്യക്തമാക്കി. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ബാദ്ധ്യതകള്‍ ദോ കെമിക്കല്‍സ്‌ വേണ്ട വിധം കൈകാര്യം ചെയ്യുകയും തീര്‍ത്തതുമാണ്. ആ നിലയ്ക്ക് സ്പോണ്സര്‍ഷിപ്പ് വിഷയത്തില്‍ ദോ കെമിക്കല്‍സിനെതിരെ നിലപാട്‌ സ്വീകരിക്കേണ്ട കാര്യമില്ല. കമ്പനി നല്‍കിയ പണം യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഇന്ത്യയില്‍ ചിലവഴിക്കപ്പെട്ടത് എന്നതാണ് ചോദിക്കേണ്ട ചോദ്യം. ദുരന്ത ഭൂമി മാലിന്യ വിമുക്തമാക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 9123...Last »

« Previous Page« Previous « ഈര്‍പ്പനിലങ്ങളുടെ വില്‍പ്പന : പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കും
Next »Next Page » മാറുന്ന ജലനയം. »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010