ഇത്തവണത്തെ മികച്ച വ്യവസായിക്കുള്ള ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്‍റെ പുരസ്ക്കാരം ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് സിഎംഡി സക്കീര്‍ ഹുസൈന് ലഭിച്ചു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് സക്കീര്‍ ഹുസൈന്‍ പുരസ്ക്കാരം സ്വീകരിച്ചു. ആഗോള മലയാളി സംഗമം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മറ്റ് മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച വിവിധ വ്യക്തികള്‍ക്കും പുരസ്ക്കാരങ്ങള്‍ നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.



വിദേശത്തുള്ള മലയാളികള്‍ക്ക് നാട്ടില്‍ വിവിധ സേവനങ്ങള്‍ നല്‍കുക എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത കെയര്‍ ഫോര്‍ എന്‍. ആര്‍. ഐ. ഡോട്ട് കോമിന്‍റെ പ്രവര്‍ത്തനം യു. എ. ഇ. മലയാളികള്‍ ക്കിടയില്‍ ആരംഭിക്കുന്നു. സംഘാടകരായ ഡ്രീംസ് ഇന്‍റര്‍നാഷണല്‍ സാരഥികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. കോടതി, സര്‍ക്കാര്‍ ഓഫീസുകള്‍, ഭൂമി വില്‍ക്കലും വാങ്ങലും, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുക. യു. എ. ഇ. യിലെ പ്രവര്‍ത്തനോ ദ്ഘാടനത്തിന്‍റെ ഭാഗമായി അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് സ്റ്റേജ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാജു കണ്ണിമേല്‍, അശോക് കുമാര്‍, അഡ്വ. ചന്ദ്രശേഖര്‍, ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
