ഭവന, ചെറുകിട വായ്പാ നിരക്ക് കുറഞ്ഞേക്കും

December 7th, 2008

റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ കുറച്ചതിന് തുടര്‍ന്ന്, ഇന്ത്യയില്‍ ഭവന-ഭവനേതര ചെറുകിട വായ്പകളുടെ പലിശ നിരക്ക് കുറയുന്നതിന് സാധ്യത യേറി. എന്നാല്‍ നിക്ഷേപ പലിശ കുറയുമെന്നത് വിപണിയിക്ക് മങ്ങല്‍ ഏല്‍പ്പിക്കും. ഐ.സി.ഐ.സി. ഐ ബാങ്ക് ഇതിനകം 20 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ 1.5 ശതമാനം കുറച്ചു. ആഗോള മാന്ദ്യത്തെ ചെറുക്കാന്‍ ഇതുവരെ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ അപര്യാപ്തമാണെന്ന് വാണിജ്യ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിയാല്‍ ഉയരങ്ങളിലേക്ക്: അറ്റാദാ‍യം 46.81 കോടി

December 5th, 2008

കൊച്ചി വിമാന താവളത്തിന്റെ നടത്തിപ്പുകാരായ പൊതു മേഖലാ കമ്പനി സിയാല്‍ (CIAL) വളര്‍ച്ചയുടെ കുതിപ്പില്‍. ഈ സാമ്പത്തിക വര്‍ഷം 46.81 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനി 23.5 ശതമാ‍‌നം വളര്‍ച്ചാ നിരക്കാണ് കൈ വരിച്ചിരിക്കുന്നത്. 16,335 രാജ്യാന്തര സര്‍വ്വീസുകളും 22,833 ആഭ്യന്തര സര്‍വ്വീസുകളും ഈ വര്‍ഷം ഇവിടെ നിന്നും ഉണ്ടായി. ആഭ്യന്തര സര്‍വീസുകളില്‍ 38 ശതമാനത്തോളം വളര്‍ച്ച നേടാന്‍ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും താവളം പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജോണ്‍ വെന്നുമായി യു.എ.ഇയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ സ്നോവൈറ്റ് സഹകരിക്കും.

December 1st, 2008

ഇന്തോനേഷ്യയിലെ വസ്ത്ര വിതരണ ശൃംഖലയായ ജോണ്‍ വെന്നുമായി യു.എ.ഇയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ സ്നോവൈറ്റ് സഹകരിക്കും. ജോണ്‍ വിന്നിന്‍റെ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ സ്നോവൈറ്റ് ഷോപ്പുകളില്‍ ലഭിക്കുമെന്ന് ഇരു കമ്പനികളുടേയും ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

November 26th, 2008

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പ്രമോഷന്‍ പദ്ധതിയുടെ സമ്മാനമായ മൂന്ന് ബന്‍സ് കാറിന്‍റെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ സ്വദേശി ഷോക്ക് മുഹമ്മദ്, മലയാളിയായ ശിവാനന്ദന്‍, ഫിലിപ്പൈന്‍സ് സ്വദേശി ഐലീന്‍ റെമിജിയന്‍ തുടങ്ങിയവര്‍ വിജയികളായി. നഗരസഭാ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാപ്പി ലൈഫ് ഹെയര്‍ ഫിക്സിംഗിന്‍റെ പുതിയ ശാഖ

November 25th, 2008

ഹാപ്പി ആന്‍ഡ് റൂബ് ഗ്രൂപ്പിന്‍റെ സംരംഭമായ ഹാപ്പി ലൈഫ് ഹെയര്‍ ഫിക്സിംഗിന്‍റെ പുതിയ ശാഖ മുസ്സഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹാപ്പി ലൈഫിന്‍റെ 11-ാമത് ശാഖയാണ് മുസ്സഫയിലെ ഷാബിയ 11 ല്‍ തുടക്കം കുറിച്ചത്. അടുത്ത ശാഖകള്‍ റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖൊയിന്‍, ഒമാനിലെ സലാല റൂവി, കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് എം.ഡി ബി.വിജയന്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

57 of 83« First...1020...565758...6070...Last »

« Previous Page« Previous « അക്യു ചെക്ക് ഡയബറ്റിക്സ് പരിശോധനാ മീറ്റര്‍
Next »Next Page » ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine