എനിക്ക് മില്‍ക്ക് ഷെയ്ക്കുകള്‍ വല്യ താല്‍പ്പര്യം ഇല്ലാ. ജ്യൂസ് ആണ് ഇഷ്ടം. കഴിഞ്ഞ ദിവസം വിശന്നു വീട്ടില്‍ എത്തിയപ്പോള്‍ അതാ കുറച്ചു ചിക്കു മേടിച്ചത് നന്നായി പഴുത്ത് ഇരിക്കുന്നു. ഫ്രിഡ്ജില്‍ ‘സ്കിംഡ് മില്‍ക്കും’. പഞ്ചസാരയ്ക്ക് പകരം അല്പം തേന്‍ ഒഴിക്കാം. ഒരു ഷെയ്ക്ക് അടിച്ചു നോക്കിയാലോ.. ചിക്കുവിനെ കൂടാതെ ഒരു പഴവും കൂടെ അടിക്കാം.. :) അങ്ങനെ നോടിയിടയ്ക്കുള്ളില്‍ എന്റെ ‘ദുബായ് ഷെയ്ക്ക്’ റെഡി ആയി. വലിയ ഡിമാന്‍ഡ് കാരണം എനിക്ക് അല്പം മാത്രമേ കിട്ടിയുള്ളൂ. എന്തായാലും നല്ല സ്വാദ് ഉണ്ടായിരുന്നു.
ചേരുവകള്‍
ചിക്കു (സപ്പോര്‍ട്ട) നന്നായി പഴുത്തത് – 2 എണ്ണം
ചെറുപഴം നന്നായി പഴുത്തത് – 1 എണ്ണം
പാല്‍ – 2 ഗ്ലാസ്
തേന്‍ – 1 ടേബിള്‍സ്പൂണ്‍
വാനില എസ്സെന്‍സ് – കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്‍ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്‍പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.
കുറിപ്പ് : വാനില എസ്സെന്സിനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്‍ത്താലും നന്നായിരിക്കും.
- ലിജി അരുണ്‍