പുട്ടും കടലക്കറിയുമാണ് സാധാരണ ‘കോമ്പിനേഷന്‍’. ഇന്ന് ഞങ്ങള്‍ക്ക് അപ്പവും കടല കറിയും ആയിരുന്നു. പല തരത്തില്‍ കടല കറി വെയ്ക്കാം. തെങ്ങ അരച്ചും, തക്കാളി ചേര്‍ത്തും ഒക്കെ .. ഇതാ മറ്റൊരു കടലക്കറി റെസിപി മമ്മിയുടെ വക. :-)
ചേരുവകള്‍
കടല – ഒരു കപ്പ് കുറഞ്ഞത് 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതു
സവാള – ഒരു വലുത് കനം കുറച്ച് അരിഞ്ഞത്
വെളുത്തുള്ളി – 6 അല്ലി (ചതച്ചത് )
ഇഞ്ചി – ഒരിഞ്ചു കഷ്ണം (ചതച്ചത് )
മുളകുപൊടി – അര റ്റീസ്പൂണ്‍
മല്ലിപൊടി – അര റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര റ്റിസ്പൂണ്‍
ഗരംമസാലപ്പൊടി – അര റ്റിസ്പൂണ്‍
പച്ചമുളക് – 2 എണ്ണം
വറ്റല്‍മുളക് – 2 എണ്ണം
കടുക് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിനു
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
കുക്കറില്‍ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും ആവശ്യത്തിന് വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 15 മിനിട്ട് വേവിക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി ആവശ്യത്തിനു എണ്ണ ഒഴിക്കുക. ഇതിലേക്ക് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ബ്രൌണ്‍ നിറം ആകുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് പൊടികള്‍ മൂക്കുന്നത് വരെ വഴറ്റുക. തീ ഓഫ് ചെയ്യുക. ഇത് തണുത്തു കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി അരക്കുക. വേവിച്ചു വച്ചിരുക്കുന്ന കടല ഒരു ടേബിള്‍സ്പൂണ്‍ ഇതിലേക്ക് ചേര്‍ത്ത് ഒന്ന് കൂടി അരക്കുക.
പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് 2 വറ്റല്‍മുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന കടലയും അരച്ചു വച്ച മസാലയും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് 2-3 മിനുറ്റ് തിളപ്പിക്കുക. കടലക്കറി റെഡി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: Anice Thomas, breakfast, side dishes