മീന്‍ വറുത്തതിനു എന്താ ടേസ്റ്റ്.. :-) സാധാരണ എന്റെ വീട്ടില്‍ മീന്‍ കറിയുടെ പരിപാടി മാത്രമേയുള്ളൂ.. നമ്മള്‍ ആരോഗ്യത്തിനു ആണല്ലോ പ്രാധാന്യം കൊടുത്തിരിക്കുന്നത്.. :-) എന്നാല്‍ കഴിഞ്ഞ ആഴ്ച വല്ലാത്ത പ്രലോഭനം, ഒരു ഫിഷ് ഫ്രൈ അടിക്കാന്‍.. ജീവിതം ഒന്നല്ലെയുള്ളൂ?? ആഗ്രഹം തോന്നുന്നത് അങ്ങ് സാധിക്കുക അത്ര തന്നെ. പിന്നെ ഒന്നും ആലോചിച്ചില്ല ഫ്രിഡ്ജ് തുറന്നു ഫ്രീസറില്‍ നിന്നും നല്ല കുഞ്ഞു അയല മീനുകളെ പുറത്തെടുത്തു. പത്തു മിനുട്ടിനുള്ളില്‍ കഴുകി വൃത്തിയാക്കി, അരപ്പ് പുരട്ടി വച്ചു. ഇടയ്ക്കു ആരോഗ്യ ചിന്തയെങ്ങാനും വന്നു പദ്ധതി പാളിപ്പോയാലോ.. :-) ഏതായാലും ഊണ് കുശാലായി. നല്ല കുത്തരി ചോറ്, മീന്‍ വറുത്തത്, പാവയ്ക്കാ മെഴുക്കുപുരട്ടി (ആരോഗ്യത്തെ അങ്ങനെ കൈവിട്ടു എന്ന് വേണ്ടാ.. :-) ) പിന്നെ സാമ്പാറും.
ചേരുവകള്‍
അയല : 10 എണ്ണം
മുളക് പൊടി : ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
കുരുമുളക് പൊടി : ഒരു ടീസ്പൂണ്‍
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് :അര ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
പാചകരീതി:
മീന്‍ വെട്ടി കഴുകി വൃത്തിയാക്കി, വരഞ്ഞു വയ്ക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും അല്പം വെള്ളം ഒഴിച്ച് നന്നായി യോചിപ്പിച്ചതിനു ശേഷം മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വച്ചതിന് ശേഷം പാനില്‍ എണ്ണ ചൂടാക്കി, ഇരു വശവും മൊരിച്ച് വറുത്തെടുക്കുക.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: seafood, side dishes, ലിജി
മീന്‍ വരുക്കുംബൊല്‍ ചുവന്നുല്ലിയും വെലുതുല്ലിയും മുലകുപൊദിയും മന്ന്ജല്പൊദിയും ഉപ്പും ചെര്തു അരചു പുരട്ടി വരുക്കുക……കരിവെപ്പിലയും ചെര്‍ക്കം…..ഭയങ്കര രുചി ആനു