ചേരുവകള്‍
മൈദാ – കപ്പ്
ഗോതമ്പുപൊടി – അര കപ്പ്
ബെയ്ക്കിംഗ് സോഡാ – അര ടീസ്പൂണ്‍
പാല്‍ – അര ഗ്ലാസ്
മുട്ട – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
ഡാല്ട/എണ്ണ – ടേബിള്‍സ്പൂണ്‍
ചൂട് വെള്ളം – ആവശ്യത്തിന്
പഞ്ചസാര – ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദാ, ബെയ്ക്കിംഗ് സോഡാ, ഗോതമ്പുപൊടി എന്നിവ നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ മുട്ട അടിച്ചു, അതിലേക്കു പാല്‍, പഞ്ചസാര, ഉപ്പ്, എണ്ണ എന്നിവ ഇളക്കി യോജിപ്പിക്കുക. ഇത് മൈദയിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. വെള്ളം ഒഴിച്ച് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ ഉരുട്ടി വയ്ക്കുക. ഇത് ഒരു നനഞ്ഞ തുണി കൊണ്ട്ട് മൂടി നാല് മണിക്കൂര്‍ വയ്ക്കുക.
മാവ് പത്തു ഉരുളകള്‍ ആയി പകുത്തു മാറ്റിവയ്ക്കുക.
ഒരു സ്ലാബില്‍ എണ്ണ തടവി ഓരോ ഉരുളയും പറ്റുന്നത്ര നേര്‍മ്മയായി പരത്തുക.
ഇതിലേക്ക് എണ്ണ തടവി ഞൊറിഞ്ഞു എടുക്കുക.
ഇത് വീണ്ടും ചുരുട്ടി വെയ്ക്കുക.
ഓരോ ഉരുളയും പരത്തി എടുക്കുക. ഒരു പാന്‍ ചൂടാക്കി, അല്പം എണ്ണ ഒഴിച്ച് പൊറോട്ട രണ്ടു വശവും മൊരിച്ച് എടുക്കുക. അല്പം തണുക്കുമ്പോള്‍ രണ്ടു മൂന്നെണ്ണം ഒരുമിച്ചു എടുത്തു കൈ കൊണ്ട് തട്ടി ലയെര്‍ ആക്കുക.
ചിക്കെന്‍ കറി, ബീഫ് ഫ്രൈ എന്നിവയുടെ കൂടെ കഴിക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dinner, കേരളാ സ്പെഷ്യല്‍, ലിജി
പാല്‍ ചേര്‍ത്ത് പൊറോട്ട ഉണ്ടാക്കിയിട്ടില്ല; ഒന്ന് പരീക്ഷിക്കാം
കുക്കിങിനെ കുറിച്ച് അറിയുവാൻ സാധിച്ചു. നന്ദി സൂചിപ്പിക്കുന്നു
പൊറോട്ട യെ കുറിച്ചാണ് ചോദിച്ചത്
ശരിക്കും അറിയാന്‍ സാധിച്ചു