പാവയ്ക്കാ മെഴുക്കുപുരട്ടി

December 14th, 2011

bittergourd-stir-fry-epathram

പാവയ്ക്കാ എന്ന് പറയുമ്പോള്‍ അയ്യേ എന്ന് പറയുന്ന ഒത്തിരി പേരെ എനിക്കറിയാം. അക്കൂട്ടത്തില്‍ ഒരാളായിരുന്നു എന്റെ ഭര്‍ത്താവും. അരുണ്‍ കല്യാണത്തിന് മുന്‍പ്‌ പാവയ്ക്ക കഴിക്കുകയെ ഇല്ലായിരുന്നു. എന്നാല്‍ ആശാന് ഇപ്പോള്‍ പാവയ്ക്കാ വലിയ ഇഷ്ടമാണ്.. :-) ഞാന്‍ സാധാരണ പാവയ്ക്ക തോരന്‍ ആണ് വയ്ക്കാറ്. നെറയെ തേങ്ങയും, കാരറ്റ് അരിഞ്ഞതും, സവാളയും ഒക്കെ ചേര്‍ക്കുമ്പോള്‍ പാവയ്ക്കയുടെ കയ്പ്പ്‌ അറിയുകയേ ഇല്ലാ. അതും നമ്മുടെ നാട്ടില്‍ കിട്ടുന്ന വെള്ള പാവയ്ക്കയാണ് സാധാരണ വയ്ക്കുക. കടും പച്ച നിറത്തിലുള്ള ഈ പാവയ്ക്ക ആദ്യമായാണ് മേടിച്ചത്. ഇത് എങ്ങനെ വയ്ക്കും എന്ന് ആലോചിച്ചു ഇരുന്നപ്പോഴാണ് എന്റെ സുഹൃത്ത്‌ പ്രീത ഒരു കിടിലന്‍ പാവയ്ക്കാ മെഴുക്കുപുരട്ടി റെസിപ്പി പറഞ്ഞു തന്നത്.  :-) ഇതിന്റെ ചേരുവകള്‍ കേട്ടപ്പോള്‍ അല്പം അത്ഭുതം തോന്നിയെങ്കിലും, വച്ചു കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും പെരുത്തിഷ്ടായി.. :-) ആ റെസിപ്പി അങ്ങനെ തന്നെ ആണോ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പില്ല.. എന്നാലും വച്ച് കഴിഞ്ഞപ്പോള്‍ ഉഗ്രനായി.. :-) പ്രീതക്ക് നന്ദി. അരുണ്‍ ഇപ്പൊ പാവയ്ക്കാ ഫാന്‍ ആണ്. :-) ഇത് കഴിച്ചു കഴിഞ്ഞാല്‍ നിങ്ങളും അങ്ങനെ തന്നെ ആകും. :-)

ചേരുവകള്‍

പാവയ്ക്ക – 3 എണ്ണം, അര്‍ദ്ധ വൃത്താകൃതിയില്‍ നേര്‍മ്മയായി അരിഞ്ഞത്
സവാള – 3 വലുത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 2 അല്ലി
മുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍ (എരിവ് അനുസരിച്ച്)
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
വാളന്‍പുളി – ഒരു നെല്ലിക്കാ വലിപ്പം
ശര്‍ക്കര – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – അര കപ്പ്‌
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക്‌ പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. നിറം മാറി വരുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവക്കായും ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ചു, പകുതി വേവാകുന്നത് വരെ വേവിക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി 5 മിനുറ്റ് മൂടി വച്ചു വേവിക്കുക. പിന്നീട് വാളന്‍പുളി അല്പം കട്ടിയായി വെള്ളത്തില്‍ പിഴിഞ്ഞ് എടുത്തത്‌ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5-6 മിനുറ്റ് വരട്ടി എടുക്കുക. വാങ്ങുന്നതിന് മുമ്പ്‌, ശര്‍ക്കര ചുരണ്ടിയത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചോറിനൊപ്പം വിളമ്പാം..

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

കപ്പ പുഴുങ്ങിയത്

November 19th, 2011

kappa-epathram

കപ്പയും മീനും!! ഹോ കപ്പയെ കുറിച്ച് ഓര്‍ത്താല്‍ തന്നെ കപ്പലോടും, വായില്‍ :-) പണ്ടൊക്കെ കപ്പ ചെണ്ട മുറിയന്‍ പുഴുങ്ങിയത് മിക്കപ്പോഴും വൈകുന്നേരം സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിക്കാന്‍ ഉണ്ടാകുമായിരുന്നു. ചെണ്ട മുറിയന്‍ എന്ന പ്രയോഗം ആദ്യമായി കേള്‍ക്കുന്നവര്‍ ഉണ്ടാകും അല്ലെ? :-) ചെണ്ട ഇരിക്കുന്ന പോലെ കപ്പ മുറിക്കുന്നു എന്നേയുള്ളൂ. ഇതിനു കാന്താരി മുളകും ചെറിയ ഉള്ളീം വെളിച്ചെണ്ണയും ചേര്‍ത്ത ഒരടിപൊളി ചമ്മന്തിയുണ്ട്. എന്താ സ്വാദ്!! ഇനി കപ്പ പുഴുങ്ങുക എന്ന് വച്ചാല്‍, അതിനു മീന്‍ കറിയോ ഇറച്ചിക്കറിയോ വേണം. വീട്ടില്‍ എല്ലാവര്ക്കും അത് നിര്‍ബന്ധമായിരുന്നു. ഏതായാലും ദുബായില്‍ നല്ല ഫ്രഷ്‌ കപ്പ കിട്ടും. ശ്രീലങ്കന്‍ കപ്പയും ഇന്ത്യന്‍ കപ്പയും കിട്ടും. :-) ഇടയ്ക്കു ഒരു ചെയ്ഞ്ചിനു കപ്പ പുഴുങ്ങിയതും ചിക്കന്‍ കറിയും ആയിക്കോട്ടെ.

ചേരുവകള്‍

കപ്പ – 1 കിലോ
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി – 2 എണ്ണം
തേങ്ങാ – 3 ടേബിള്‍സ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ വൃത്തിയാക്കി ഒരിഞ്ചു കഷ്ണങ്ങള്‍ ആയി നുറുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് വേകുവാന്‍ വയ്ക്കുക. വേകാറാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. പാകത്തിന് വെന്തു കഴിയുമ്പോള്‍ വെള്ളം വാര്‍ന്നു കളയുക. പച്ചമുളക്, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവ മിക്സിയില്‍ നല്ലവണ്ണം അരയ്ക്കുക. ഇതിലേക്ക് തേങ്ങാ ചേര്‍ത്ത് ഒന്ന് ചതച്ചു എടുക്കുക. ഈ അരപ്പും, കറിവേപ്പിലയും കൂടി വെന്ത കപ്പയിലേക്ക് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാത്രം മൂടി വച്ച് രണ്ടു മിനുട്ട് ചെറുതീയില്‍ വേവിക്കുക. കപ്പ റെഡി. :-)

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

Page 4 of 41234

« Previous Page « ചിക്കന്‍ ഫ്രൈ വിത്ത്‌ റ്റൊമാറ്റോ
Next » പാലക് പയര്‍ കറി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine