സൗദിയിലെ ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ 56,000 ത്തോളം പേരുണ്ടെന്ന് പാസ് പോര്‍ട്ട് വിഭാഗം പ്രതിനിധി മന്‍സൂര്‍ ഷാഹിദ് അറിയിച്ചു. അനധികൃതമായി സൗദിയില്‍ കഴിഞ്ഞിരുന്ന വിവിധ രാജ്യക്കാരായ ഇവരെ സ്വദേശത്തേക്ക് കയറ്റിവിടുന്നതിനാണ് ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ എത്തിച്ചിരിക്കുന്നത്. ഹജ്ജ് വിസയില്‍ സൗദിയില്‍ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ച് പോകാത്തരവാണ് അനധികൃത താമസക്കാരില്‍ 80 ശതമാനവും. മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ജിദ്ദയിലെ കന്തറാ പാലത്തിന് താഴെയും മക്കയിലെ അല്‍ മന്‍സൂര്‍ പാലത്തിന് താഴെയും ഇപ്പോഴും കഴിയുന്നുണ്ട്. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കാരണം തൊഴിലുടമയില്‍ നിന്നും ഒളിച്ചോടിയവരാണ് ഇവിടെ കഴിയുന്ന മലയാളികളില്‍ ഭൂരിഭാഗവും. പോലീസ് അറസ്റ്റു ചെയ്തു ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇവിടെ കഴിയുന്നത്.
-