റാസല്‍ ഖൈമയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ രാത്രി വീണ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണിപ്പോള്‍. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആരംഭിച്ച മഞ്ഞ് വീഴ്ച ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഉച്ചവരെ 10 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപനില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rak