ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകണമെന്ന് ആവശ്യം ഉയരുന്നു. സഹായം തേടിയെത്തുന്ന പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്നദ്ധത ഉദ്യോഗസ്ഥര്‍ കാണിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
മൂത്ത മകന് പാസ് പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശി നാസിമുദ്ദീന്റേയും കുടുംബത്തിന്റേയും ദുരിതാവസ്ഥ കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപേക്ഷിക്കാന്‍ അഞ്ച് ദിവസം വൈകി എന്ന കാരണത്താലായിരുന്നു അധികൃതര്‍ പാസ് പോര്‍ട്ട് നിഷേധിച്ചത്.
ഈ കുടുംബത്തിന്റെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് പരാതി നല്‍കിയതായി ഒ.ഐ.സി.സി പ്രസിഡന്റ് എം.ജി പുഷ്പന് പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്നദ്ധത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥകള്‍ക്ക് എതിരേ പ്രവാസികള്‍ക്കിടയില്‍ കാമ്പയിന് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മറ്റൊരു സംഘടന.
-