യു.എ.ഇയില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി. പ്രവാസികള്‍ എല്ലാ സമയത്തും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് നടക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
യു.എ.ഇയിലെ പ്രവാസികളായ എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് ഏത് സമയത്തും കൊണ്ട് നടക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ കാണിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. യു.എ.ഇയിലുള്ള അനധികൃത താമസക്കാരെ കണ്ടെത്താന്‍ പോലീസ് പരിശോധന വ്യാപകമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. രാജ്യത്തെ ഓരോ പോലീസ് സ്റ്റേഷനും അനധികൃത താമസക്കാരെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഫെഡറല്‍ താമസ കുടിയേറ്റ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ അല്‍ മിന്‍ഹലി പറഞ്ഞു.
മുന്നറിയിപ്പില്ലാതെ തെരുവുകളിലും മറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്. ആളുകളുടെ നിത്യ ജീവിതത്തെ തടസപ്പെടുത്താതെയുള്ള പരിശോധനകളാണ് നടത്തുക. ലേബര്‍ കാര്‍ഡ്, വിസ കോപ്പി, അല്ലെങ്കില്‍ സ്വീകാര്യമായ എന്തെങ്കിലും ഐഡി കാര്‍ഡുകള്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം. അതേ സമയം റോഡുകളില്‍ ചെക്ക് പോയന്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തില്ലെന്ന് അല്‍ മിന്‍ഹലി വ്യക്തമാക്കി.
ജനബാഹുല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
-