ദുബായിക്ക് പിന്നാലെ അബുദാബി നഗരത്തിലെ റോഡുകളിലും ചുങ്കം വരുന്നു. നഗരത്തിലെ റോഡുകളില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ചുങ്കം നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. റോഡുകളില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ ടോള്‍ തുക കൂടുതലും തിരക്ക് കുറവുള്ള സമയത്ത് കുറഞ്ഞ തുകയും ഈടാക്കാനാണ് ആലോചിക്കുന്നത്. എന്ന് മുതല്‍ ടോള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബായില്‍ സാലിക്ക് എന്ന പേരില്‍ റോഡ് ചുങ്കം ഇപ്പോള്‍ നിലവിലുണ്ട്. സ്വകാര്യ വാഹന ഉപയോഗം കുറച്ച് പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.
-