റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം സംഘടിപ്പിച്ച ‘സ്നേഹ സായാഹ്നം’ വൈവിധ്യങ്ങളായ കലാ സാംസ്കാരിക പരിപാടികളിലൂടെ ശ്രദ്ദേയമായി. നൂറു കണക്കിന് പ്രവാസി കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്നേഹ സായാഹ്നത്തിന് വിജ്ഞാനത്തോടൊപ്പം വിനോദവു മൊരുക്കിയതിനാല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ സംഘാടകര്‍ക്കായി.
അല്‍ബുസ്താന്‍ ഇസ്തിറാഹയുടെ വിശാലമായ കോമ്പൌണ്ടില്‍ വെച്ചു നടന്ന പരിപാടികളുടെ ഫ്ലാഗ് ഓണ്‍ നിര്‍വ്വഹിച്ചത് സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടിയായിരുന്നു. വീറും വാശിയും നിറഞ്ഞ പുരുഷ വിഭാഗം കമ്പവലിയില്‍ ഫ്രണ്ട്സ് മാവൂര്‍ ഒന്നാം സ്ഥാനവും യൂത്ത് അണ്ടോണ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മുഹമ്മദലി, ആരിഫ്, ഹസീന റഷീദ്, യുസൈറ മുഹമ്മദ് എന്നിവര്‍ വിജയികളായി.
മഖ്^രിബ് നമസ്കാരാനന്തരം നടന്ന ഉദ്ഘാടന സെഷന്‍ ആര്‍ എസ് സി റിയാദ് സോണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി ചുങ്കത്തറ ആശംസ നേര്‍ന്നു. പെഴ്സണാലിറ്റി ഡവലപമെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി നാസര്‍ മുഹമ്മദ് (ആങ്ലൊ ചസ്റ്റ്ലെ) ക്ലാസെടുത്തു. വെറും കാഴ്ചക്കാരാക്കാതെ പരസ്പര സംവേദനത്തിലൂടെ സദസ്സിനെ ഹരം കൊള്ളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. ആര്‍ എസ് സി ഉമ്മുല്‍ഹമാം ചെയര്‍മാന്‍ അബ്ദു റസാഖ് മാവൂര്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ അഷറഫ് ഓച്ചിറ സ്വാഗതം പറഞ്ഞു.
തുടര്‍ന്നു നടന്ന ആര്‍ എസ് സി പൂര്‍വ സംഗമം സംഘടനയിലെ മുന്‍കാല സാരഥികളുടെ നിറ സാന്നിദ്ധ്യമായിരുന്നു. നേതാക്കള്‍ അവരുടെ മുന്‍കാല അനുഭവങ്ങള്‍ പങ്കു വെക്കുകയും, ഇസ്ലാമിക പ്രബൊധന രംഗത്ത് സ്വീകരിക്കേണ്ട നൂതന മാര്‍ഗ്ഗങ്ങളെ കുറിച്ച് അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ബഷീര്‍ ബാഖവി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഹുസൈന്‍ അലി കടലുണ്ടി, സലാം പാമ്പുരുത്തി തുടങ്ങി ഒട്ടേറെ പേര്‍ ഹൃസ്വമായി അവരുടെ ചിന്തകള്‍ പങ്കു വെച്ചു. അബ്ദു റസാഖ് മാവൂര്‍ മോഡറേറ്ററായിരുന്നു. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ റഷീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി സോണല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം തിരൂര്‍ ആശംസയര്‍പ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടി സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഒറാക്കിള്‍ നന്ദിയും പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ലെമണ്‍ സ്പൂണ്‍, പാസിങ് പാര്‍സല്‍, ബര്‍സ്റ്റിങ് ബലൂണ്‍ തുടങ്ങിയ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. ദാവൂദ്ഷാ ചിന്നക്കല്‍, മേത്തി കോയ, അഷറഫ് അണ്ടോണ, ഷാഹുല്‍ ഹമീദ്, റഫീഖ്, അമീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനത്തോടെ പരിപാടികള്‍ സമാപിച്ചു.
– ദാവൂദ് ഷാ
-