മുവാറ്റുപുഴ കോതമംഗലം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘ആശ്രയം അബുദാബി’ യുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന “പ്രവാസി സുരക്ഷാ ബോധ വല്‍ക്കരണം” 24. 04. 2009 വെള്ളിയാഴ്ച വൈകീട്ട് 4:30ന് അബുദാബി മലയാളി സമാജത്തില്‍ വച്ച് നടക്കും.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ രംഗ പ്രവേശം, ഗള്‍ഫിലെ പ്രവാസികളെ ആശങ്കയുടെയും ആപല്‍ ശങ്കയുടെയും ലോകത്തേക്ക് എടുത്തെ റിയപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍ സദാചാര നിബന്ധവും സാമ്പത്തിക അച്ചടക്കത്തില്‍ അധിഷ്ടിതവുമായ പ്രവാസ ജീവിതം കെട്ടിപ്പടു ക്കേണ്ടതിന്റെ ആവശ്യകത വസ്തു നിഷ്ടമായി പ്രതിപാദിച്ചു കൊണ്ടു, ബര്‍ജീല്‍ ജീയോജിത് സെക്യൂരിറ്റി ഡയരക്ടരും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ ശ്രീ കെ. വി. ശംസുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. പ്രസ്തുത പരിപാടിയില്‍ മറ്റു സാമൂഹ്യ പ്രമുഖരും സംബന്ധിക്കുന്നു.
പ്രവാസി സുരക്ഷാ ബോധ വല്ക്കര ണത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രഗല്ഭരായ സാമൂഹ്യ പ്രവര്‍ത്തകരെയും മാനസി കാരോഗ്യ വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് അബുദാബിയിലെ മുസ്സഫ – മഫ്രക് ലേബര്‍ ക്യാമ്പുകളില്‍ കൌണ്സിലിംഗ് നടത്തുവാനും “ആശ്രയം – അബുദാബി” എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജന. സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി പറഞ്ഞു. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 54 62 951)
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന