പ്രവാസി വ്യവസായ പ്രമുഖനും എഴുത്തു കാരനും ആയിരുന്ന മുഹമ്മദലി പടിയത്തിന്റെ മഹദ് സേവന പ്രവര്‍ത്തന സ്മരണക്ക് “സലഫി ടൈംസ്” ഫ്രീ ജര്‍ണല്‍ രജത ജൂബിലിയോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ വായനാ പുരസ്ക്കാരങ്ങള്‍ നാട്ടിലും ഗള്‍ഫിലും മികവിന്റെ അടിസ്ഥാനത്തില്‍ അര്‍ഹര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
എന്‍ട്രികള്‍ 2009 മെയ് 10നകം വായനാ അവാര്‍ഡ് കമ്മറ്റി, റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍, പോസ് ബോക്സ് നമ്പര്‍ 78419, ദുബായ് എന്ന വിലാസത്തിലോ journalsalafi@gmail.com എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം എന്ന് കേരള സ്ത്രീധന വിരുദ്ധ സമിതിക്ക് വേണ്ടി ജബ്ബാരി കെ.എ. അറിയിച്ചു.
വിവാഹ മാമൂലുകളും ധൂര്‍ത്തും, പീഡനം, സ്ത്രീധന ഭീകരത, തുടങ്ങിയ അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ബോധ വല്‍ക്കരണം, മീഡിയ, വൈജ്ഞാനിക കൂട്ടായ്മകള്‍, വ്യക്തികള്‍, ജീവകാരുണ്യം, പൊതു പ്രവര്‍ത്തനം എന്നിങ്ങനെ വ്യത്യസ്ത തുറകളില്‍ നിന്നും താല്പര്യ പൂര്‍വ്വം നിരീക്ഷിക്കുന്ന സഹൃദയരും അഭിപ്രായം അറിയിക്കേണ്ടതാകുന്നു.
ഇത് സംബന്ധിച്ച് പുനഃസംഘടിപ്പിച്ച “ആള് ഇന്ത്യ ആന്റി ഡവറി മൂവ്മെന്റ് യു.എ.ഇ. ചാപ്റ്റര്‍” സംഗമത്തില്‍ നിയുക്ത പ്രസിഡണ്ട് കെ.എ. ജബ്ബാരി അധ്യക്ഷന്‍ ആയിരുന്നു. ഷീലാ പോള്‍ കൌണ്‍സില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ ത്രിനാഥ് കെ., റീന സലീം, മംഗളാ പിള്ള, സാലമ്മ പണിക്കര്‍, അബൂബക്കര്‍ കണ്ണോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന